തിരുവനന്തപുരം: മലയാള സിനിമയിലെ എവർഗ്രീൻ സൂപ്പർസ്റ്റാറാണ് നടൻ. അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന വിയോഗം അംഗീകരിക്കാത്ത മനസുള്ളവർ ഇപ്പോഴുമുണ്ട്. അവർ പറഞ്ഞു പരത്തിയ കഥയാണ് ജയൻ മരിച്ചിട്ടില്ലെന്നും അദ്ദേഹം അമേരിക്കയിൽ ഒളിവു ജീവിതം നയിക്കുന്നു എന്നുമൊക്കെയുള്ള പ്രചരണങ്ങൾ മുൻകാലങ്ങളിൽ ശക്തമായി ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രചരണങ്ങൾക്ക് കാരണം അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹം തന്നെയാണ്.

കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു ജയന്റെ മരണം. അന്നത്തെ കാലത്തു മരണത്തെക്കുറിച്ചു വലിയ അഭ്യൂഹങ്ങൾ പരന്നിരുന്നു. ജയന്റേതുകൊലപാതകമാണെന്നതായിരുന്നു പ്രധാന പ്രചരണം. ഈ പ്രചരണത്തിന് പിന്നാലെയാണ് അദ്ദേഹം മരിച്ചിട്ടില്ലെന്നും അപകടത്തിൽ നിന്നും രക്ഷപെട്ടുവെന്നുമുള്ള അഭ്യൂഹങ്ങളും കെട്ടുകഥകളും പരന്നതുംയ.

അപകടത്തിൽ നിന്നു രക്ഷപെട്ടു ജയൻ അമേരിക്കയിൽ ഒളിവുജീവിതം നയിക്കുകയായിരുന്നു എന്നു അമ്മയ്ക്കു സ്ഥിരമായി കത്തുകളയച്ചിരുന്നു എന്നുമായിരുന്നും അക്കാലത്തെ കഥകൾ. ശത്രുക്കളിൽ നിന്നു രക്ഷപെടാനായിരുന്നത്രെ ഇങ്ങനെ ചെയ്തതെന്ന തിയറിയും ഈ കഥയ്‌ക്കൊപ്പം കൂട്ടിച്ചേർത്തും. എപ്പോഴും വീരനായകന്റെ വേഷത്തിലെത്തുന്ന ജയനെ കുറിച്ചുള്ള വടക്കൻ പാട്ടുകൂടിയായി ഈ കഥകൾ. എന്നാൽ ചിത്രത്തിന്റെ സഹസംവിധായകനും സംഭവത്തിന്റെ ദൃക്സാക്ഷിയുമായിരുന്ന സോമൻ അമ്പാട്ട് ഈ കഥകളെല്ലാം നിഷേധിക്കുകയാണ്. കോളിളക്കത്തിന്റെ ഷൂട്ടിങ് അപകടത്തിൽ എന്താണ് സംഭഴിച്ചതെന്നും അദ്ദേഹം വിവരിച്ചു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ജയന്റെ നഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ:

മദ്രാസിൽ നിന്നും അൽപം അകലെ ഉപേക്ഷിക്കപ്പെട്ട ഒരു എയർപോർട്ടിൽ വച്ചാണു ഡയറക്ടർ പി. എൻ. സുന്ദരത്തിന്റെ ചിത്രം കോളിളക്കത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം നടന്നത്. അതിൽ സഹസംവിധായകനായിരുന്നു ഞാൻ, ഹെലികോപ്റ്ററിൽ ഒന്നരയാൾ പൊക്കത്തിൽ പിടിച്ച് കയറുന്നതായി അഭിനയിക്കേണ്ട സീൻ, കോപ്ടറിൽ ചാടിപ്പാടിക്കുക, വിടുക അതായിരുന്നു പ്ലാൻ ചെയ്ത ഷോട്ട്. പക്ഷേ സാഹസീകനായ ജയൻ സ്വാഭാവിതയ്ക്കുവേണ്ടി ഹെലികോപ്ടറിൽ പിടിച്ചു കയറി കാല് മുകളിലേക്കിട്ട് ലോക്ക് ചെയ്തു, പക്ഷെ ലോക്ക് റിലീസ് ചെയ്യാൻ എന്തു കൊണ്ടോ സാധിച്ചില്ല.

ഒരു വശത്തെഭാരം കൊണ്ടോ മറ്റോ ബാലൻസ് നഷ്ടപ്പെട്ട കോപ്റ്ററിന്റെ ചിറക് താഴെയിടിച്ചു ഒപ്പം ജയന്റെ തലയുടെ പുറകുവശവും. പിന്നീട് വേഗം ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമായി പക്ഷെ അന്നു മദ്രാസിൽ പെയ്ത കനത്ത മഴയും ട്രാഫിക്കും ആ യാത്ര താമസിപ്പിച്ചു ആശുപത്രിയിലെത്താൻ വളരെ വൈകി.. ആശുപത്രിയിൽ വേഗമെത്തിയിരുന്നെങ്കിൽ പ്രതീക്ഷയുണ്ടായിരുന്നു. ICU വിൽകയറുന്നതു വരെ അദ്ദേഹത്തിന് ജീവനുമുണ്ടായിരുന്നു എന്നത് സത്യമാണ് പക്ഷേ ഒന്നും സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു. ജയൻ മരിച്ചില്ലെന്നും അദേഹം അമേരിക്കയിൽ ഒളിവുജീവിതം നയിച്ചുവെന്ന പ്രചരണവും സത്യമല്ലെന്നും അമ്പാട്ട് പറയുന്നു.