- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിലെത്തിയിട്ട്, അശ്വതിയെ കണ്ടുമുട്ടിയിട്ട് 34 വർഷം; കടപ്പാട് ഒരുപാട് പേരോട്,,നിങ്ങളോട്...; ജീവിതത്തിലെ നിർണായക നിമിഷങ്ങളുടെ സന്തോഷം പങ്കുവച്ച് നടൻ ജയറാം; ആശംസകളുമായി ആരാധകർ
ചെന്നൈ: മലയാള സിനിമയിലെ ജനപ്രിയ നടനാണ് ജയറാം. താരത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തേക്കുറിച്ച് താരം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഫെബ്രുവരി 18ന് ജയറാമിന്റെ ജീവിതം തന്നെ മാറ്റിയ രണ്ട് സംഭവങ്ങൾക്കാണ് തുടക്കമിട്ടത്. താരം സിനിമയിലേക്ക് എത്തിയതും താരത്തിന്റെ ജീവിതത്തിലേക്ക് പാർവതി എത്തിയതും ഇതേ ദിവസമായിരുന്നു.
ജയറാമിന്റെ ആദ്യ ചിത്രമായ അപരന് തുടക്കമിട്ടത് 18നായിരുന്നു. കൂടാതെ അശ്വതിയെ കണ്ടുമുട്ടുന്നതും ഇതേ ദിവസം തന്നെയാണ്. 34 വർഷങ്ങൾ കടന്നുപോയതിന്റെ സന്തോഷമാണ് താരം കുറിച്ചത്. ഒരുപാട് പേരോട് കടപ്പാടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ഫെബ്രുവരി 18....ആദ്യ ചിത്രമായ അപരന് തുടക്കമിട്ട ദിവസം....അശ്വതിയെ കണ്ടുമുട്ടിയ ദിവസം....34 വർഷം കടന്നുപോകുന്നു...കടപ്പാട് ഒരുപാട് പേരോട്,,നിങ്ങളോട്...- ജയറാം കുറിച്ചു.
അപരൻ സിനിമയുടെ ലൊക്കേഷൻ ചിത്രവും പാർവതിക്കൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 1988 ൽ റിലീസ് ചെയ്ത അപരൻ പി പത്മരാജനാണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ ജയറാമിന്റെ സഹോദരിയുടെ വേഷത്തിലാണ് പാർവതി എത്തിയത്. തുടർന്ന് നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചു.
മറുനാടന് ഡെസ്ക്