- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ ജയറാമിന് കോവിഡ്; വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്ന ഓർമപ്പെടുത്തലാണിതെന്ന് നടൻ
ചെന്നൈ: മലയാളം സിനിമാ ലോകത്തെ പ്രതിസന്ധിയിലാക്കിയിരിക്കയാണ് കോവിഡ്. നിരവധി താരങ്ങൾക്ക് കോവിഡ് പിടിവെച്ചു. ഏറ്റവും ഒടുവിലായി നടൻ ജയറാമിനും കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്. സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് കോവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്.
'ഞാനിന്ന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്ന ഓർമപ്പെടുത്തലാണിത്. എന്നോട് അടുത്തിടപഴകിയവർ സാമൂഹിക സമ്പർക്കം ഒഴിവാക്കുകയും ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തുകയും വേണം. ഞാൻ ചികിത്സ തുടങ്ങിയിട്ടുണ്ട്. എല്ലാവരെയും ഉടനെ തന്നെ വീണ്ടും കാണാമെന്നാണ് പ്രതീക്ഷ' -ജയറാം ഇൻസ്റ്റ അക്കീണ്ടിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തു.
മമ്മൂട്ടി, സുരേഷ് ഗോപി, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങൾക്കും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മറുനാടന് ഡെസ്ക്