- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താരജാഡ തലയ്ക്കു പിടിച്ചാൽ നഷ്ടമാകുന്നത് സ്വാതന്ത്ര്യം; 2000 സെൽഫികൾ വരെ എടുത്തിട്ടുള്ള ദിവസങ്ങളുണ്ട്: ഞാനൊരു വലിയ താരമാണെന്ന് തോന്നിയിട്ടില്ലെന്നും ജയസൂര്യ
മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജയസൂര്യ. താര ജാഡകളൊന്നും ഇല്ലാതെ പൊതുജനത്തോടുള്ള അദ്ദേഹത്തിന്റെ ഇടപെടൽ തന്നെയാണ് അദ്ദേഹത്തെ ഇത്ര പ്രിയങ്കരനാക്കുന്നതും. ഇപ്പോൾ പരിചയപ്പെട്ടവരോട് പോലും വർഷങ്ങളായി ബന്ധമുള്ളതു പോലെയാണ് താരത്തിന്റെ സംസാരവും. താര പദവി ഒരിക്കലും തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്നാണ് ജയസൂര്യ പറയുന്നത്. അങ്ങിനെ തലയ്ക്കു പിടിച്ചാൽ ജീവിതത്തിന്റെ സ്വാതന്ത്ര്യം നഷ്ടമാകുമെന്നും ഒരു മാസികക്കു വേണ്ടി ഡബ്‌സ് മാഷ് കലാകാരി സൗഭാഗ്യ വെങ്കിടേഷിനോട് സംസാരിക്കവെ ജയസൂര്യ പറഞ്ഞു. ഇടയ്ക്കിടയ്ക്ക് മക്കളുമായി പുറത്ത് പോകുകയും തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അപ്പൊഴൊക്കെ ആൾക്കാർ വരുകയും സെൽഫിയെടുക്കുകയും ചെയ്യും. അതൊന്നും തനിക്കൊരു ബുദ്ധിമുട്ടായി തോന്നിയിട്ടേയില്ല. താൻ ഒരു വലിയ സംഭവമാണെന്ന തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജയസൂര്യ പറയുന്നു. ആൾക്കാർ ചുറ്റും കൂടുന്നതും സെൽഫിയെടുക്കുന്നതും അതിന്റെതായ രീതിയിൽ ആസ്വദിക്കാറുണ്ട്. ജീവിതത്തിന്റെ ഭാഗമാണ് തൃപ്പൂണിത്തുറ അമ്പലത്തിലെ ഉത്സവം.
മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജയസൂര്യ. താര ജാഡകളൊന്നും ഇല്ലാതെ പൊതുജനത്തോടുള്ള അദ്ദേഹത്തിന്റെ ഇടപെടൽ തന്നെയാണ് അദ്ദേഹത്തെ ഇത്ര പ്രിയങ്കരനാക്കുന്നതും. ഇപ്പോൾ പരിചയപ്പെട്ടവരോട് പോലും വർഷങ്ങളായി ബന്ധമുള്ളതു പോലെയാണ് താരത്തിന്റെ സംസാരവും.
താര പദവി ഒരിക്കലും തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്നാണ് ജയസൂര്യ പറയുന്നത്. അങ്ങിനെ തലയ്ക്കു പിടിച്ചാൽ ജീവിതത്തിന്റെ സ്വാതന്ത്ര്യം നഷ്ടമാകുമെന്നും ഒരു മാസികക്കു വേണ്ടി ഡബ്‌സ് മാഷ് കലാകാരി സൗഭാഗ്യ വെങ്കിടേഷിനോട് സംസാരിക്കവെ ജയസൂര്യ പറഞ്ഞു.
ഇടയ്ക്കിടയ്ക്ക് മക്കളുമായി പുറത്ത് പോകുകയും തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അപ്പൊഴൊക്കെ ആൾക്കാർ വരുകയും സെൽഫിയെടുക്കുകയും ചെയ്യും. അതൊന്നും തനിക്കൊരു ബുദ്ധിമുട്ടായി തോന്നിയിട്ടേയില്ല.
താൻ ഒരു വലിയ സംഭവമാണെന്ന തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജയസൂര്യ പറയുന്നു. ആൾക്കാർ ചുറ്റും കൂടുന്നതും സെൽഫിയെടുക്കുന്നതും അതിന്റെതായ രീതിയിൽ ആസ്വദിക്കാറുണ്ട്.
ജീവിതത്തിന്റെ ഭാഗമാണ് തൃപ്പൂണിത്തുറ അമ്പലത്തിലെ ഉത്സവം. അവിടെ ഉത്സവം നടക്കുന്ന എല്ലാ ദിവസവും പോകാറുണ്ട്. ദിവസേന ലക്ഷകണക്കിനു പേർ വന്നു പോകുന്ന സ്ഥലമാണ്.2000ത്തിലേറെ പേർ ഫോട്ടോയെടുക്കാൻ വരും.
അതും ബുദ്ധിമുട്ടായിത്തോന്നിയിട്ടില്ല. സെൽഫിയെടുത്ത് കുഴങ്ങുമല്ലോ എന്നൊക്കെ പലരും ചോദിക്കാറുണ്ടെന്നും ജയസൂര്യ പറഞ്ഞു. താരപദവികൾ ഇല്ലാതെ നടക്കുന്നത് മാർക്കറ്റിങ്ങ് തന്ത്രമാണോ എന്ന സൗഭാഗ്യയുടെ ചോദ്യത്തിനു മറുപടിയായാണ് ജയസൂര്യ ഇക്കാര്യങ്ങൾ പറഞ്ഞത്.