ശേഷം കാഴ്ചയിൽ എന്ന ചിത്രത്തിലെ 'മോഹം കൊണ്ടൂ ഞാൻ' എന്നു തുടങ്ങുന്ന ഗാനം പരിചിതമല്ലാത്ത മലയാളികൾ വളരെ കുറവാണ്. മലയാലത്തിന്റെ ഭാവഗായകൻ പി.ജയചന്ദ്രനും എസ് ജാനകിയും ആലപിച്ച ഗാനത്തിന് ഈണം പകർന്നത് ജോൺസൺ മാഷായിരുന്നു.ഇപ്പോൾ ആ ഗാനത്തിന് എന്താണ് പ്രസക്തി എന്നു ചോദിച്ചാൽ മലയാള ചലച്ചിത്ര താരം ജയസൂര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റാണ് അതിന് ഉത്തരം. വളരെ മനോഹരമായി ഈ ഗാനം ആലപിക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ തന്റെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുകയാണ് താരം.

ഈ കുട്ടി ആരാണെന്നൊന്നും അറിയില്ല.. പക്ഷേ ഇതുപോലെ കഴിവുള്ളവരെ നമ്മൾ കാണാതെ പോകരുത്.....ഇങ്ങനെയൊരു തലക്കെട്ടോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വയറലായി കഴിഞ്ഞു. ആയിരത്തിൽപരം ഷെയറുകളാണ് ഇതിനോടകം പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.ഒരു ലക്ഷത്തിൽപരം ആൾക്കാർ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.

പാട്ട് പാടിയ കുട്ടി ആരെന്നറിയാതിരുന്നിട്ടും അത് പ്രചരിപ്പിക്കാൻ ജയസൂര്യ ശ്രമിച്ചതിന് ഇതിനോടകം തന്നെ അഭിനന്ദന പ്രവാഹമാണ് താരത്തിന് ലഭിക്കുന്നത്.കഴിവുള്ളവരെ അംഗീകരിക്കാൻ ജയസൂര്യ കാണിച്ച ഉദാഹരണം ഏതെങ്കിലും സംഗീത സംവിധായകന്റെയോ നിർമ്മാതാവിന്റെയോ ശ്രദ്ധയിൽ പെട്ടാൽ പാട്ട് പാടിയ കുട്ടിക്ക് ഒരു നല്ല അവസരം ലഭിക്കും എന്നും പലരും വിശ്വസിക്കുന്നു. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിനൊപ്പം താരത്തിന് പരിചയമുള്‌ല സംഗീത സംവിധായകരെ വീഡിയോ കാണിച്ചാല്ലും കുട്ടിക്ക് അവസരം ലഭിക്കുമെന്നാണ് ചിലരുടെ പക്ഷം.

സോഷ്യൽ മീഡിയയുടെ നല്ല വശങ്ങളിലൊന്നാണ് ഇത്തരം പ്രവർതത്തികൾ. ആലപിച്ച ഗാനങ്ങൾ നവമാദ്ധ്യമങ്ങളിൽ ഷെയർചെയ്യുകയും അതിനെ തുടർന്ന് വലിയ അവസരങ്ങൾ ലഭിക്കുക എന്നതും മലയാളത്തിലപം ാെരു പുതുമയല്ല. ചന്ദ്ര ലേഖയെ ഓർമ്മയില്ലേ?ഒരൊറ്റപ്പാട്ടു മതി ജീവിതം മാറാൻ. അതിനുള്ള തെളിവല്ലേ നമ്മുടെ ചന്ദ്രലേഖ. 'രാജഹംസമേ...' എന്ന ഒരു ഗാനം കൊണ്ട് യൂട്യൂബിലെ ലക്ഷക്കണക്കിന് പ്രേക്ഷക മനസുകളിൽ ഇരിപ്പിടം ഉറപ്പിച്ച മലയാളി വീട്ടമ്മ.യൂടൂബിലെ ഗാനം ശ്രദ്ധേയമായതിനെ തുടർന്ന് അവർ പിന്നീട് ചലച്ചിത്ര പിന്നണിഗായികയായും മാറുകയായിരുന്നു. വളരെ നല്ല ശബ്ദത്തിൽ ഗാനം ആലപിക്കുന്ന ഈ കുട്ടിക്കും സമാനമായ ഭാഗ്യം കൈവരുമെന്നാണ് ഭൂരിഭാഗത്തിന്റേയും പ്രതീക്ഷ. എന്തായാലും ഭാവിയിൽ ലഭിക്കാനിരിക്കുന്ന പ്രശസ്തിയുടേയും അംഗീകാരത്തിന്റേയും തുടക്കമാണ് നടൻ ജയസൂര്യ തന്നെ ഫേസ്‌ബുക്കിൽ വീഡിയോ ഷെയർ ചെയ്തത് എന്നു കരുതുന്നവരും കുറവല്ല.