തിരുവനന്തപുരം: ഏതാനം നാളുകളായി നടൻ ജിഷ്ണു ഒരു പോരാട്ടത്തിലാണ്.. കാൻസർ രോഗത്തോട് സന്ധിയില്ലാതെ പോരാടുന്ന ജിഷ്ണുവിന്റെ യാത്ര മരുന്നുകൾക്കൊപ്പമാണ്. നിരവധി തവണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും എല്ലാറ്റിനെയും പോസിറ്റീവായി ചിന്തിക്കുകയാണ് നടൻ. ഇതിനിടെ കാൻസറിനെ ചിരിച്ചു കൊണ്ട് നേരിടുന്ന ജിഷ്ണുവിന്റെ വികാര നിർഭരമായ ഫേസ്‌ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ജിഷ്ണു എഴുതിയത് വളരെ വൈകാരികമായാണ്. താനിപ്പോൽ ഐസിയുവിലാണെന്ന് വ്യക്തമാക്കി കൊണ്ടാണ് ജിഷ്ണു ഫേസ്‌ബുക്കിൽ എഴുതിയത്. 'ഞാൻ ഇപ്പോൾ ഐസിയുവിലാണെന്നും എന്നാൽ പേടിക്കേണ്ടതില്ല അതെന്റെ രണ്ടാമത്തെ വീടാണെന്നും ജിഷ്ണു കുറിപ്പിൽ പറയുന്നു. പൊസീറ്റീവ് ചിന്താഗതിയും എപ്പോഴും പുഞ്ചിരിക്കുന്നതും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ജിഷ്ണു പറയുന്നു.

എനിക്കിവിടെ സന്തോഷമാണ്. ഡോക്ടർമാർ റൗണ്ട്‌സിന് വരുമ്പോൾ ഞാനിവിടെ മയക്കത്തിലായിരിക്കും. പെട്ടന്ന് തന്നെ എഴുന്നേറ്റ് അവർക്കൊരു നല്ല പുഞ്ചിരിയും ഞാൻ പാസാക്കും. അവരും തിരിച്ച് പുഞ്ചിരിക്കും. പുഞ്ചിരിക്കുന്ന രോഗിയെ കാണുന്നത് നമുക്കും അവരെ ചികിത്സിക്കാൻ ഒരു ഊർജം നൽകുമെന്ന് ഡോക്ടർ പറയാറുണ്ട്. തീർച്ചയായും ഇതൊരുപാട് മാറ്റങ്ങൾ ഉണ്ടാക്കും. ജിഷ്ണു പറഞ്ഞു.

ഐസിയുവിൽ എന്റെ വേദന കുറക്കുന്നതിനുള്ള ചികിത്സ ചെയ്യുമ്പോഴും ഞാൻ പുഞ്ചിരിക്കാറുണ്ട്. ഇത് അവിടുത്തെ മോശമായ അന്തരീക്ഷത്തെ തന്നെ മാറ്റുന്നു. ഇതൊരു മാജിക് ആണ്. പുഞ്ചിരി മാജിക്. നിങ്ങളും പരീക്ഷിക്കൂ. എല്ലാവർക്കും ഇതറിയാം, പലപ്പോഴും ഇത് ചെയ്യാൻ മറക്കും. എന്താ അതു ശരിയല്ലേ? ഇതൊരു ഉപദേശമല്ല , എന്റെ അനുഭവമാണ്. ജിഷ്ണു പറഞ്ഞു.

ജിഷ്ണുവിന്റെ വികാരനിർഭരമായ ഫേസ്‌ബുക്ക് പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്. താരത്തിന്റെ തളരാത്ത മനസിനെയും പോസിറ്റീവ് ചിന്തയെയും എല്ലാവരും ഒരുപോലെ പിന്തുണച്ചു കമന്റുകൾ രേഖപ്പെടുത്തി.

Being positive and always smiling makes a lot of difference.. I'm in I C U now , nothing to worry this is kind of my...

Posted by Jishnu Raghavan on Monday, March 7, 2016