- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ലെന്ന് കലാഭവൻ ഷാജോൺ; വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുതെന്നും താരം

X
താൻ കോൺഗ്രസിൽ ചേർന്നെന്ന നിലയിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് നടനും സംവിധായകനുമായ കലാഭവൻ ഷാജോൺ. "ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്", - കലാഭവൻ ഷാജോൺ ഫേസ്‌ബുക്കിൽ കുറിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്ക്കെതിരെ ഷാജോൺ രംഗത്തെത്തിയത്. ഷാജോൺ കോൺഗ്രസിൽ ചേർന്നുവെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്. ഷാജോണിന്റെ കുടുംബസമേതമുള്ള ചിത്രം പങ്കുവച്ചാണ് വാർത്തകൾ പ്രചരിച്ചത്. കെ ബി ഗണേശ് കുമാർ, മുകേഷ്, സുരേഷ് ഗോപി, കൃഷ്ണകുമാർ, ധർമ്മജൻ ബോൾഗാട്ടി, വിവേക് ഗോപൻ, പ്രിയങ്ക അനൂപ്, ദലീമ എന്നിങ്ങനെ സിനിമാ സീരിയൽ മേഖലയിൽ നിന്ന് നിരവദിപ്പേർ ഇക്കുറി ജനവിധി തേടുന്നുണ്ട്.
Next Story


