- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ഡോക്ടറുടെ പീഡന പരാതി; കണ്ണൻ പട്ടാമ്പിക്ക് പാലക്കാട് ജില്ലയിൽ പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി
പാലക്കാട്: നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി എന്ന എൻ.കെ. രാജേന്ദ്രന് പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. ഒരു വനിതാ ഡോക്ടർ നൽകിയ പീഡന പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിന് പിന്നാലെയാണ് വിലക്ക്.
കേസിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചപ്പോഴാണ് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും. അതുവരെ കണ്ണൻ പട്ടാമ്പിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
പല തവണ താത്കാലിക ജാമ്യം പോലും കോടതി കണ്ണൻ പട്ടാമ്പിക്ക് നിഷേധിച്ചിരുന്നു. തുടർന്ന് കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കാണിച്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കോടതിയുടെ പരാമർശം.
പീഡന പരാതി നൽകിയ ശേഷം തന്നെ സോഷ്യൽമീഡിയയിലൂടെയും നേരിട്ടും കണ്ണൻ പട്ടാമ്പി തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച് ജൂലൈയിൽ ഡോക്ടർ രംഗത്തെത്തിയിരുന്നു.
2019 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. പട്ടാമ്പിയിലെ ആശുത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ അടുത്ത് ചികിത്സക്കെത്തിയതായിരുന്നു കണ്ണൻ പട്ടാമ്പി.
ഡോക്ടറുടെ റൂമിലെത്തിയ കണ്ണൻ ലൈംഗിക ചുവയോടെ സംസാരിക്കുകയും അത് എതിർത്തപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും സ്വഭാവഹത്യ നടത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ