- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
നടൻ കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്ണൻ വിവാഹിതനായി; വധു കണ്ണൂർ സ്വദേശിനി റെഷ്ലി; ആറ്റുകാൽ ക്ഷേത്രത്തിൽ ചടങ്ങുകൾ നടന്നത് കോവിഡ് ചട്ടങ്ങൾ പാലിച്ച്
തിരുവനന്തപുരം: നടൻ കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്ണൻ വിവാഹിതനായി. കണ്ണൂർ സ്വദേശിനി റെഷ്ലിയാണ് വധു. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. കോവിഡ് ചട്ടങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ഹോട്ടൽ ഹൈസിന്തിൽ വിരുന്നും ഒരുക്കിയിരുന്നു. നടനും എം പിയുമായ സുരേഷ് ഗോപി, സംഗീതസംവിധായകൻ ഗോപി സുന്ദർ തുടങ്ങി സിനിമാ സീരിയൽ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Next Story




