- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നമുക്കുള്ളത് ദൈവം അതാത് സമയത്ത് തരും, വെറുതേ ഓടിയിട്ട് കാര്യമില്ലല്ലോ'; സിനിമകളിലെ നിഷ്കളങ്ക മുഖമായ മഹേഷിന് പരിഭവമില്ല പകരം പുഞ്ചിരി മാത്രം; കാൻവാസിൽ വർണ വിസ്മയം തീർക്കുന്ന പ്രതിഭ സിനിമയിൽ തിളങ്ങിയത് ചുരുങ്ങിയ കാലം മാത്രം; സീരിയലിൽ മികച്ച കഥാപാത്രങ്ങൾ തേടിയെത്തിയപ്പോൾ വീണ്ടും കഴിവ് തെളിയിച്ച് താരം
മലയാള സിനിമയിൽ ഗസ്റ്റ് റോളുകൾ പതിവായി ചെയ്തിരുന്ന താരങ്ങങ്ങൾ ഏറെയുണ്ടായിരുന്നു. അതിൽ പ്രേക്ഷക മനസിൽ നിന്നും മായാത്ത മുഖമാണ് മഹേഷിന്റേത്. സത്യൻ അന്തിക്കാടിന്റേയും ലാൽ ജോസിന്റേയും ചിത്രങ്ങളിൽ പതിവ് സാന്നിധ്യമായിരുന്ന മഹേഷ് ഇപ്പോൾ സീരിയലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ തിരികേ എത്തുകയാണ്. കുടുബ സിനിമകളിലെ നിഷ്‌കളങ്കതയുടെ മുഖമായും സിനിമയിലെ ട്വിസ്റ്റുള്ള രംഗങ്ങളിൽ പതിവായെത്തി പ്രേക്ഷകരുടെ കൈയടി നേടിയും നിറഞ്ഞു നിന്ന താരം ഉള്ളതിൽ തൃപ്തനാണെന്ന് തുറന്ന് പറയുന്നു. മീശ മാധവൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ദിലീപിനെ നിർണായക സമയത്ത് സഹായിക്കാനെത്തുന്ന അളിയൻ കഥാപാത്രമായി മഹേഷെത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. കസ്തൂരിമാൻ, ജോക്കർ, അരയന്നങ്ങളുടെ വീട്, അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ, പട്ടാളം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, ചാന്ത് പൊട്ട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ തുടങ്ങി ഓട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ മഹേഷ് ഭാഗമായി. ഏറെ കാലം സിനിമയിൽ നിന്നും വിട്ടു നിന്ന ശേഷമാണ് മഹേഷ് സീരിയലിലൂടെ തിരികെയെത്തുന്ന
മലയാള സിനിമയിൽ ഗസ്റ്റ് റോളുകൾ പതിവായി ചെയ്തിരുന്ന താരങ്ങങ്ങൾ ഏറെയുണ്ടായിരുന്നു. അതിൽ പ്രേക്ഷക മനസിൽ നിന്നും മായാത്ത മുഖമാണ് മഹേഷിന്റേത്. സത്യൻ അന്തിക്കാടിന്റേയും ലാൽ ജോസിന്റേയും ചിത്രങ്ങളിൽ പതിവ് സാന്നിധ്യമായിരുന്ന മഹേഷ് ഇപ്പോൾ സീരിയലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ തിരികേ എത്തുകയാണ്. കുടുബ സിനിമകളിലെ നിഷ്‌കളങ്കതയുടെ മുഖമായും സിനിമയിലെ ട്വിസ്റ്റുള്ള രംഗങ്ങളിൽ പതിവായെത്തി പ്രേക്ഷകരുടെ കൈയടി നേടിയും നിറഞ്ഞു നിന്ന താരം ഉള്ളതിൽ തൃപ്തനാണെന്ന് തുറന്ന് പറയുന്നു.
മീശ മാധവൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ദിലീപിനെ നിർണായക സമയത്ത് സഹായിക്കാനെത്തുന്ന അളിയൻ കഥാപാത്രമായി മഹേഷെത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. കസ്തൂരിമാൻ, ജോക്കർ, അരയന്നങ്ങളുടെ വീട്, അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ, പട്ടാളം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, ചാന്ത് പൊട്ട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ തുടങ്ങി ഓട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ മഹേഷ് ഭാഗമായി.
ഏറെ കാലം സിനിമയിൽ നിന്നും വിട്ടു നിന്ന ശേഷമാണ് മഹേഷ് സീരിയലിലൂടെ തിരികെയെത്തുന്നത്. മൂന്നു മണി എന്ന സീരിയലിലെ പിച്ചള എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. നായികയുടെ സഹായിയായി എത്തുന്ന പിച്ചളയ്ക്ക് നായക തുല്യമായ പരിവേഷമാണ് സീരിയലിലും ജനഹൃദയങ്ങളിലും പിന്നീട് ലഭിച്ചത്. ഇതിന് ശേഷം മഹേഷ് അഭിനയിച്ച മലർവാടി എന്ന സീരിയലും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ഇതിലെ ക്ഷമാശീലനായ കഥാപാത്രത്തെ ഏറെ മികവുറ്റ രീതിയിലാണ് മഹേഷ് അവതരിപ്പിച്ചത്.
അഭിനയം മാത്രമല്ല തനിക്ക് ചിത്ര രചനയും സാധിക്കും എന്ന് തെളിയിച്ച പ്രതിഭ കൂടിയാണ് അദ്ദേഹം. കാൻവാസിൽ മഹേഷ് വരച്ച ചിത്രങ്ങൾ അദ്ദേഹം അസാമാന്യ പ്രതിഭയാണെന്ന് ഉറപ്പിക്കുന്നവയാണ്. സിനിമയിൽ പിന്നീട് വലിയ അവസരങ്ങൾ തേടിയെത്തിയില്ലെങ്കിലും മഹേഷിന് ആരോടും പരിഭവമില്ല. 'നമുക്കുള്ളത് ദൈവം അതാത് സമയത്ത് തരും. വെറുതെ ഓടിയിട്ട് കാര്യമില്ലല്ലോ' എന്നാണ് മഹേഷ് പറയുന്നത്. മികച്ച കഥാപാത്രം തന്നെ തേടിവരുമെന്ന പ്രതീക്ഷയിലാണ് താരം.