- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാറപകടത്തിൽ നടി മലൈക അറോറയ്ക്ക് പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുംബൈ: ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്ക്ക് വാഹനാപകടത്തിൽ പരുക്ക്. പുണെയിൽ ഒരു ഫാഷൻ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.താരത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുംബൈ പുണെ എക്സ്പ്രസ് വേയിൽവച്ചാണ് അപകടം സംഭവിച്ചത്. മലൈക സഞ്ചരിച്ച കാർ ഉൾപ്പെടെ മൂന്നു വാഹനങ്ങൾ കുട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മലൈകയ്ക്ക് കണ്ണിനാണ് പരുക്കേറ്റതെന്നാണ് വിവരം. അതേ സമയം നടിക്ക് സംഭവിച്ച പരുക്ക് ഗുരുതരമല്ലെന്ന് താരത്തിന്റെ സഹോദരി അമൃത അറോറ പറഞ്ഞു.
Next Story




