- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിനിവൾ പെണ്ണാണോ, സെക്‌സ് ടൂറിസത്തിന് പോയാൽ തടി കുറഞ്ഞോളും; സൈബർ ഇടങ്ങളിൽ മോഹൻലാലിന്റെ മകൾക്കും രക്ഷയില്ല; സ്ത്രീവിരുദ്ധവും അശ്ലീലവുമായ കമന്റുകൾ ശരീര ഭാരം കുറച്ചെന്ന പോസ്റ്റിന് പിന്നാലെ
മോഹൻലാലിന്റെ മകൾ വിസ്മയക്ക് നേരെ സമൂഹ മാധ്യമങ്ങളിലൂടെ അസഭ്യവർഷവും അശ്ലീല കമന്റുകളും. ശരീര ഭാരം കുറച്ച് സംബന്ധിച്ച വിസ്മയയുടെ പോസ്റ്റിനും അതിന്റെ വാർത്തകൾക്കും താഴെയാണ് സൈബർ ആക്രമണം. വിസ്മയയുടെ ശരീരഭാഗങ്ങളെക്കുറിച്ചും ഒപ്പമുള്ള പരിശീലകനെക്കുറിച്ചും തികച്ചും മോശം കമന്റുകളായി നിരവധി പേരാണ് എത്തിയത്.
എത്ര കിലോ കുറച്ചാലും കാര്യമില്ല, അതിനിവൾ പെണ്ണാണോ, സെക്‌സ് ടൂറിസത്തിന് പോയാൽ തടി കുറഞ്ഞോളും എന്നു തുടങ്ങി സ്ത്രീവിരുദ്ധവും അശ്ലീലവുമായ കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. ജിമിട്ടന്റെ മകളല്ലേ എന്നു ചോദിച്ചുകൊണ്ട് മോഹൻലാലിനെ ബന്ധപ്പെടുത്തിയും കമന്റുകളുണ്ട്. ബോഡി ഷെയ്മിങ് കമന്റുകളും വന്നിട്ടുണ്ട്. വിസ്മയക്കെതിരെ നടക്കുന്ന ഓൺലൈൻ ആക്രമണത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നിന്നുതന്നെ പ്രതിഷേധമുയരുന്നുണ്ട്. സംസ്‌കാര സമ്പന്നനായ മലയാളിയുടെ യഥാർത്ഥ മുഖം ഇടക്കിടക്ക് ഇങ്ങനെ തെളിഞ്ഞുവരുമെന്ന് ചിലർ പറയുന്നു. മലയാളിയുടെ ഓൺലൈൻ ശീലങ്ങളിലും സ്ത്രീകളോടുള്ള മനോഭാവത്തിലും എത്രയും വേഗം കാതലായ മാറ്റം വരേണ്ടതുണ്ടെന്നും ഇവർ പറയുന്നു.
ആയോധനകലാ പരിശീലനം കൊണ്ട് ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ 22 കിലോ ശരീര ഭാരം കുറയ്ക്കാനായതിന്റെ സന്തോഷം പങ്കുവച്ചാണ് വിസ്മയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. തായ്ലൻഡിലെ ഫിറ്റ് കോഹ് എന്ന ട്രെയിനിങ് സെന്ററിന്റെ സഹായത്താലാണ് ശരീര ഭാരം കുറച്ചത്. തന്റെ പരിശീലകനായ ടോണിക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പിൽ തന്റെ ജീവിതം മാറ്റി മറിച്ച അനുഭവമായിരുന്നു അതെന്ന് പറയുന്നു വിസ്മയ.
വിസ്മയ പങ്കുവച്ച കുറിപ്പ് ഇങ്ങനെ
' ഫിറ്റ് കോഹ് തായ്ലൻഡിൽ ഞാൻ ചെലവഴിച്ച സമയത്തിന് നന്ദി പറയാൻ വാക്കുകളില്ല. മനോഹരമായ ആളുകൾക്കൊപ്പമുള്ള അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോൾ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിന് വേണ്ടി ഒന്നും ചെയ്യാതെ ഞാൻ വർഷങ്ങൾ ചിലവഴിച്ചു. കോണിപ്പടി കയറുമ്പോൾ എനിക്ക് അക്ഷരാർത്ഥത്തിൽ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. ഇപ്പോൾ ഇതാ ഈ ഞാൻ ഇവിടെ, 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു.
ഇത് സാഹസികമായ യാത്രയായിരുന്നു. ആദ്യമായി ' മ്യു തായ്' പരീക്ഷിക്കുന്നത് മുതൽ അതിമനോഹരമായ കുന്നുകൾ കയറുന്നത് വരെ, നമ്മൾ ഒരു പോസ്റ്റ്കാർഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകൾ വരെ. ഇത് ചെയ്യാൻ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ലഭിക്കാനില്ല. . എന്റെ കോച്ച് ടോണി ഇല്ലാതെ എനിക്കിത് സാധ്യമാവുമായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ ഏറ്റവും മികച്ച കോച്ച്. നിത്യവും ഓരോ നിമിഷവും അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ നൂറ് ശതമാനവും എനിക്കായി നൽകി. എല്ലായ്‌പ്പോഴും എന്നെ പിന്തുണച്ചു, എന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനായി, എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു. പരിക്കുകൾ പറ്റിയപ്പോൾ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളിൽ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളുണ്ട്. എന്നാൽ എന്നാൽ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു.
ഭാരം കുറയ്ക്കുക എന്നതിലുപരി ഇവിടെ നിന്ന് എനിക്ക് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്. പുതിയ കാര്യങ്ങൾ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നിൽ വിശ്വസിക്കാൻ പഠിച്ചു. എല്ലാത്തിലുമുപരി ചെയ്യണം എന്ന് പറയുന്നതിനേക്കാൾ അത് പ്രാവർത്തികമാക്കാൻ പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകൾക്ക് നടുവിലായിരുന്നു ഞാൻ. അടുത്ത തവണ ഞാൻ തീർച്ചയായും മടങ്ങിവരും! ഒരു കോടി നന്ദി...
മലനാറി പൊളിയല്ലേ ????ചാച്ചര കേരളം ???? തുഫ്ഫ്ഫ്ഫ്
Posted by Shami Gazali on Friday, December 18, 2020
മറുനാടന് ഡെസ്ക്