ചെന്നൈ: ലോക്ക്ഡൗൺ കാലത്ത് ചെന്നൈയിലെ വീടിന്റെ ബാൽക്കണിയിൽ മോഹൻലാൽ വ്യായാമം ചെയ്യുന്ന വീഡിയോ ഏറ്റെടുത്ത് ആരാധകർ. സുഹൃത്ത് സമീർ ഹംസയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കടലിനോട് ചേർന്നുള്ള താരത്തിന്റെ വീടിന്റെ മനോഹാരിതയും വീഡിയോയിൽ വ്യക്തമാണ്.

 
 
 
View this post on Instagram

A post shared by Sameer Hamsa (@sameer_hamsa)

സ്‌കിപ്പിങ് റോപ്പ്, പഞ്ചിങ് ബാഗ് എന്നിവ ഉപയോഗിച്ചാണ് മോഹൻലാൽ വ്യായാമം ചെയ്യുന്നത്. താടി നീട്ടിയ ലുക്കിലാണ് മോഹൻലാൽ ഇപ്പോഴുള്ളത്. ഇത്തവണത്തെ ജന്മദിനവും ചെന്നൈയിൽ വച്ചായിരുന്നു താരം ആഘോഷിച്ചത്.

ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. താടി നീട്ടി ബറോസ് എന്ന കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാൽ. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പാസ് വേഗ, റാഫേൽ, അമാർഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയിൽ അഭിനയിക്കുന്നു.