സീരിയൽ താരം നൂബിൻ ആന്റണി വിവാഹിതനാകുന്നു. ഓഗസ്റ്റിലാണ് വിവാഹം. കടൽത്തീരത്ത് പ്രിയതമയെ ചേർത്തു പിടിച്ചുള്ള വിഡിയോ പങ്കുവച്ചാണ് നൂബിൻ ഇക്കാര്യം അറിയിച്ചത്. ആറു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്.

വിഡിയോയിൽ പ്രണയിനിയുടെ മുഖം വെളിപ്പെടുത്തുന്നില്ല. വൈകാതെ ഭാര്യയും ഭർത്താവും ആകുമെന്ന് ഒപ്പം കുറിച്ചിട്ടുണ്ട്. 'പ്രണയം, വിവാഹം ഉടൻ, ഓഗസ്റ്റ്' എന്നീ ഹാഷ്ടാഗുകൾ ഒപ്പമുണ്ട്.

കുടുംബവിളക്ക് സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രത്തിലൂടെയാണ് നൂബിൻ ശ്രദ്ധേയനായത്. മോഡലിങ്ങിലൂടെയാണ് തുടക്കം. ഇടുക്കി രാജാക്കാട് സ്വദേശിയാണ്.

 
 
 
View this post on Instagram

A post shared by NOOBIN JOHNY OFFICIAL (@noobin_johny)