ഭുവനേശ്വർ: സഹതാരത്തിനൊപ്പം വാഹനത്തിൽ യാത്ര ചെയ്യവേ നടുറോഡിൽ ആക്രമിക്കപ്പെടുകയും അപമാനിതയാകുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഒഡിയ നടിയും ദേശീയ അവാർഡ് ജേതാവുമായ പ്രകൃതി മിശ്ര. സഹതാരം ബാബുഷാൻ മൊഹന്തിയുമായി പ്രകൃതി മിശ്ര യാത്ര ചെയ്യവേയാണ് അയാളുടെ ഭാര്യ നടുറോഡിൽവച്ച് വാഹനത്തിൽനിന്നു പിടിച്ചിറക്കി അപമാനിച്ചത്.

നടുറോഡിൽ സിനിമാ താരങ്ങൾ പരസ്പരം മുടി പിടിച്ച് വലിക്കുന്നതും മർദ്ദിക്കുന്നതും കണ്ടപ്പോൾ നാട്ടുകാർക്ക് ആദ്യം കാര്യം മനസിലായിരുന്നില്ല. ഒഡിയ നടൻ ബാബുസൻ മൊഹന്തിയും അദ്ദേഹത്തിന്റെ ഭാര്യയും സഹനടിയായ പ്രകൃതി മിശ്രയും തമ്മിൽ അടി കൂടുന്നതെന്ന് കണ്ടപ്പോൾ ജനങ്ങൾ കരുതിയത് സിനിമ ഷൂട്ടിങ് ആണെന്നായിരുന്നു. എന്നാൽ, പിന്നീടാണ് സംഭവത്തിന്റെ ഗൗരവം മനസിലാകുന്നത്. സഹതാരം ബാബുഷാൻ മൊഹന്തിയുമായി പ്രകൃതി മിശ്ര യാത്ര ചെയ്യവേ അയാളുടെ ഭാര്യ നടുറോഡിൽ വെച്ച് തടഞ്ഞുവെച്ച് നടിയെ അപമാനിക്കുകയായിരുന്നു.

ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമായ സംഭവത്തിന് ആണ് പ്രദേശവാസികൾ സാക്ഷ്യം വഹിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയും ചെയ്തു. മൊഹന്തിയുടെ ഭാര്യയ്ക്കെതിരെ മിശ്ര പരാതി നൽകിയിട്ടുണ്ട്. ഭുവനേശ്വറിലെ ഖരാവേല നഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.

 
 
 
View this post on Instagram

A post shared by prakrutimishra (@prakrutimishra)

ബാബുസന്റെ ഭാര്യ തൃപ്തി തന്റെ ഭർത്താവിനെ പ്രകൃതി തട്ടിയെടുത്തു എന്നാരോപിച്ചായിരുന്നു പ്രശ്‌നം മുഴുവൻ ഉണ്ടാക്കിയത്. നടിയെയും ഭർത്താവിനെയും തൃപ്തി ഒരുമിച്ച് കാറിൽ നിന്നും പിടിച്ചിറക്കി മർദിക്കുന്നത് വീഡിയോയിൽ കാണാം. രക്ഷപ്പെടാൻ ശ്രമിച്ച പ്രകൃതിയുടെ മുടി വലിക്കാൻ ശ്രമിക്കുന്നതും കാണാം. തന്റെ കുടുംബത്തെ നശിപ്പിക്കുകയാണെന്ന് ആരോപിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കവെയാണ് വിശദീകരണവുമായി പ്രകൃതി ഇൻസ്റ്റഗ്രാമിൽ എത്തിയത്.

'എല്ലാ കഥകൾക്കും രണ്ടു വശങ്ങളുണ്ട്. നിർഭാഗ്യവശാൽ എന്തു പ്രശ്‌നമുണ്ടായാലും അതിൽ ഉൾപ്പെട്ട സ്ത്രീയുടെ ഭാഗം പോലും കേൾക്കാതെ അവളെ മാത്രം കുറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത്. ഉദ്ഖൽ അസോസിയേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി ചെന്നൈയിലേക്കു പോകുകയായിന്നു ഞാനും എന്റെ സഹപ്രവർത്തകനായ ബാബുഷാനും.

ഈ സമയത്താണ് ബാബുഷാന്റെ ഭാര്യയും ചില ഗുണ്ടകളും ചേർന്ന് ഞങ്ങളുടെ യാത്ര തടസ്സപ്പെടുത്തി എന്നെ ശാരീരികവും മാനസികവുമായി ആക്രമിച്ചത്. ബാബുഷാന്റെ ഭാര്യ ചെയ്ത ആ പ്രവർത്തി എനിക്ക് ഒരിക്കലും അംഗീകരിക്കാവുന്നതല്ല.' പ്രകൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രകൃതിയും ബാബുഷായും തമ്മിൽ പ്രണയത്തിലാണെന്നു കരുതിയാണ് ബാബുഷായുടെ ഭാര്യ ആക്രമിക്കാനെത്തിയതെന്നാണ് വിവരം.

സ്ത്രീശാക്തീകരണത്തെ കുറിച്ചും പ്രകൃതി തന്റെ കുറിപ്പിൽ പരാമർശിച്ചു. ഈ സമൂഹത്തിൽ സ്ത്രീ ശാക്തീകരണത്തിനായി പോരാടുക എന്നാൽ എല്ലാ ബുദ്ധിമുട്ടുകളും സഹിക്കുക എന്നാണ്. ഈ പോസ്റ്റിനു താഴെ 'മറ്റൊരാളുടെ ഭർത്താവിനെ തട്ടിയെടുത്തവൾ' എന്ന കമന്റുകൾ വന്നു. ഇതിനെതിരെ കാര്യങ്ങൾ അറിയാതെ പ്രതികരിക്കരുതെന്നു പ്രകൃതി മറുപടി നൽകി.

വിഡിയോ പ്രചരിച്ചതിനു പിന്നാലെ പ്രതികരണവുമായി ബാബുഷാനും രംഗത്തുവന്നിരുന്നു. ബാബുവും പ്രകൃതിയും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് ഇരുവരും പോയതെന്നും തന്റെ കുടുംബത്തിന് ഇത്തരത്തിൽ ഒരു പ്രശ്‌നമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയൊരു പ്രശ്‌നമുണ്ടെങ്കിൽ ഇനി പ്രകൃതിയുമായി ഒരുമിച്ച് അഭിനയിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. 'ഹലോ അർസി' എന്ന ചിത്രത്തിനാണ് നേരത്തേ പ്രകൃതിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്.