- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ റഹ്മാന്റെ മകൾ വിവാഹിതയായി; വിവാഹത്തെ സമ്പന്നമാക്കി തെന്നിന്ത്യൻ താരങ്ങളുടെ സാന്നിദ്ധ്യം; വിവാഹചിത്രങ്ങൾ കാണാം
ചെന്നൈ: സിനിമാതാരം റഹ്മാന്റെ മൂത്തമകൾ റുഷ്ദ റഹ്മാൻ വിവാഹിതയായി. അൽതാഫ് നവാബാണ് വരൻ. മലയാള, തമിഴ് സിനിമാരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും നവദമ്പതികൾക്ക് ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു. സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ ഭാര്യയുടെ സഹോദരീഭർത്താവാണ് നടൻ റഹ്മാൻ.1983 ൽ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ ലോകത്തേക്ക് കടക്കുന്നത്. മലയാളത്തിൽ തുടക്കം കുറിച്ച് തമിഴിലും തെലുങ്കിലും തിളങ്ങിയ നടനാണ് റഹ്മാൻ.
ചടങ്ങിൽ ശോഭന, സുഹാസിനി, ലിസി, പാർവതി ജയറാം, നദിയ മൊയ്ദു, മേനക,പൂർണിമ ഭാഗ്യരാജ് തുടങ്ങിയ താരങ്ങളെല്ലാം പങ്കെടുത്തു.
Next Story