- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാവണനെ അവതിരിപ്പിക്കുന്നത് ഒരു മനുഷ്യൻ എന്ന നിലയിൽ; സീതയെ തട്ടിക്കൊണ്ട് പോയത് ശൂർപണഖയോട് ചെയ്തതിന്റെ പ്രതികാരം'; സംഘപരിവാർ പ്രതിഷേധം കടുപ്പിച്ചതോടെ പറഞ്ഞതെല്ലാം വിഴുങ്ങി മാപ്പ് പറഞ്ഞ് സെയ്ഫ് അലിഖാൻ; രാമായാണ കഥയെ വളച്ചൊടിക്കുന്നില്ലെന്ന് താരം; രാവണനെ നായകനാക്കുന്ന 'ആദിപുരുഷ്' സിനിമ വീണ്ടും വിവാദത്തിൽ
രാവണനെക്കുറിച്ചുള്ള തന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചും പുതിയ ചിത്രം രാമായണ കഥ വികലമാക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ബോളിവുഡ് താരം സെയ്ഫ് അലിഖാൻ. പ്രഭാസ് നായകനാവുന്ന പുതിയ ചിത്രം 'ആദിപുരുഷ്' ആയി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിലാണ് താരം മാപ്പ് പറഞ്ഞത്. മനുഷ്യൻ എന്ന രീതിയിൽ രാവണനെ അവതരിപ്പിക്കുന്നതെന്നും, സീതയെ തട്ടിക്കൊണ്ടു പോയതിനെയും രാമനുമായുള്ള യുദ്ധത്തെയും രാവണൻ ന്യായീകരിക്കുന്നത് സഹോദരി ശൂർപണഖയോട് ചെയ്തതിന്റെ പ്രതികാരമായിട്ടാണ്' എന്നുമായിരുന്നു സെയ്ഫ് പറഞ്ഞത്.
ഇതിന് പിന്നാലെ സെയ്ഫിനെതിരെ വ്യാപകമായി സംഘ്പരിവാർ ഗ്രൂപ്പുകളിൽനിന്ന് സൈബർ ആക്രമണം ഉണ്ടാവുകയും സെയ്ഫ് അലിഖാനെ ചിത്രത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യമുയരുകയും ചെയ്തത്. തുടർന്നാണ് മാപ്പ് പറഞ്ഞുകൊണ്ട് താരം രംഗത്ത് എത്തിയത്.
'ഒരു അഭിമുഖത്തിനിടെ എന്റെ ഒരു പ്രസ്താവന വിവാദത്തിന് കാരണമായെന്നും, അത് വികാരത്തെ വ്രണപ്പെടുത്തിയെന്നും മനസിലാക്കുന്നു. ഇത് മനഃപൂർവം ചെയ്തതല്ല. എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ പ്രസ്താവന പിൻവലിക്കാനും ആഗ്രഹിക്കുന്നു. രാമൻ എപ്പോഴും എന്നെ സംബന്ധിച്ചിടത്തോളം നീതിയുടെയും വീരതയുടെയും പ്രതീകമാണ്. തിന്മയ്‌ക്കെതിരായ നന്മയുടെ വിജയം ആഘോഷിക്കുന്നതാണ് ആദിപുരുഷ്. ഇതിഹാസ കഥയ്ക്ക് യാതൊരു വികലവും വരുത്താതെ അവതരിപ്പിക്കാൻ മുഴുവൻ ടീമും ഒരുമിച്ച് പ്രവർത്തിക്കുന്നു' എന്നാണ് സെയ്ഫ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
രാമായണകഥ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന 3ഡി ചിത്രമാണ് ആദിപുരുഷ്. തിന്മയും നന്മയും തമ്മിലുള്ള സംഘട്ടനത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രഭാസാണ് രാമനായെത്തുന്നത്.
മറുനാടന് ഡെസ്ക്