വാസുദ്ദീൻ നായകാനായെത്തുന്ന ബാൽ താക്കറുടെ ജീവിതകഥ പറയുന്ന ചിത്രമാണ് താക്കറെ. അഭിജിത് പൻസെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇന്നലെയാണ് പുറത്തിറങ്ങിയത്.ബാബ്റി മസ്ജിദ് തകർക്കുന്നതും തുടർന്നുണ്ടാകുന്ന കലാപവുമെല്ലാം അടങ്ങിയ ദൃശ്യങ്ങളാണ് ട്രെയിലറിൽ കാണുന്നത്. ട്രെയിലർ പുറത്തിറങ്ങിയതോടെ വിവാദവും തലപ്പൊക്കിയിരിക്കുകയാണ്.

പൊതു വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്നതിൽ ശ്രദ്ധേയനായ് തമിഴ് നടൻ സിദ്ധാർത്ഥ് ആണ് ട്രെയിലറിനെതിരെ രംഗത്തെത്തിയത്.മറാത്തി മതഭ്രാന്തനെ പുകഴ്‌ത്തുവാനായി മാത്രം നിർമ്മിക്കുന്ന സിനിമയിൽ ആ വേഷം ചെയ്യുന്നത് യു.പി യിൽ നിന്നുമുള്ള മുസ്ലിം, ഇതാണ് കാവ്യനീതി എന്നാണ് സിദ്ദാർത്ഥ് ട്വീറ്റിൽ കുറിച്ചത്.മുണ്ട് പൊക്കി അധിക്ഷേപിക്കുന്ന പരിപാടി നവാസുദ്ദീൻ സിദ്ദിഖി വീണ്ടും ആവർത്തിച്ചു. ദക്ഷിണേന്ത്യക്കാർക്ക് എതിരായ വിദ്വേഷ പ്രസംഗമാണിത്. ഈ പ്രൊപ്പഗാണ്ട കൊണ്ട് പണമുണ്ടാക്കാനാണോ നിങ്ങളുടെ ലക്ഷ്യം വിദ്വേഷം വിൽക്കുന്ന പരിപാടി നിർത്തു,'സിദ്ധാർത്ഥ് കുറിച്ചു.

തെന്നിന്ത്യയെ പ്രത്യക്ഷത്തിൽ തന്നെ പരിഹസിക്കുന്ന താക്കറേയുടെ പ്രസ്താവനകളെ വാഴ്‌ത്തുന്ന ചിത്രം വിറ്റ് പൈസയുണ്ടാക്കാം എന്നാണോ നിങ്ങൾ കരുതുന്നത് വെറുപ്പ് വിൽക്കുന്നത് നിർത്തൂ എന്നും സിദ്ധാർത്ഥ് മറ്റൊരു ട്വീറ്റിൽ കുറിച്ചു.

സിദ്ധാർത്ഥിന്റെ ട്വീറ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ശിവസേന നേതാവ് ബാൽ താക്കറയുടെ ജീവിതം ആസ്പദമാക്കി അഭിജിത് പൻസെ സംവിധാനം ചെയ്യുന്ന ചിത്രമാണ് താക്കറെ. നവാസുദ്ദീൻ സിദ്ദിഖി ആണ് ബാൽ താക്കറെ ആയി സിനിമയിൽ വേഷമിടുന്നത്. ചിത്രത്തിൽ താക്കറെയുടെ ഭാര്യ തായ് താക്കറെ ആയി എത്തുന്നത് അമൃത റാവോ ആണ്.

നേരത്തെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. കലാപത്തിന്റെ അന്തരീക്ഷത്തോടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ആരംഭിക്കുന്നത്.' മുംബൈ നഗരത്തെ അനുനയിപ്പിക്കാൻ ഈ സമയത്ത് ഒരാൾക്കു മാത്രമേ കഴിയൂ' എന്ന മുഖവുരയോടെ താക്കറെയുടെ സത്വസിദ്ധമായ പ്രസംഗങ്ങളൊന്നിലേക്ക് ട്രെയിലർ നീങ്ങുന്നു.

ജനുവരി 25ന് തിയ്യേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശിവ സേന നേതാവും പത്രപ്രവർത്തകനുമായ സഞ്ജയ് റാവുത്ത് ആണ്. വിയാകോം 18 മോഷൻ പിക്‌ചേർസ് ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്