- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം മാപ്പ് ചോദിച്ചു, പിന്നെ പുത്തൻ മൊബൈലും; ഫോൺ തട്ടിത്തെറിപ്പിച്ച സംഭവത്തിൽ പ്രാശ്ചിത്തവുമായി നടൻ ശിവകുമാർ; ആരാധകന് വാങ്ങി നൽകിയത് 21000 രൂപയുടെ മൊബൈൽ; ശിവകുമാറിന് നന്ദി അറിയിച്ച് രാഹുൽ
ചെന്നൈ: ആരാധകന്റെ ഫോൺ തട്ടിത്തെറിപ്പിച്ച സംഭവത്തിൽ പ്രായശ്ചിത്തവുമായി പഴയകാല നടനും സൂര്യ-കാർത്തി താരങ്ങളുടെ അച്ഛനുമായശിവകുമാർ രംഗത്ത്. മധുരയിൽ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ നടന്റെ അനുവാദമില്ലാതെ സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിന്റെ ഫോൺ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇതോടെ യുവാവിന്റെ ഫോണിന്റെ ഡിസ്‌പ്ലെ തകരുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെ ശിവകുമാറിന്റെ ഈ പ്രവൃത്തിക്ക് വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിലും മറ്റും ഉണ്ടാക്കിയത്. കൂടാതെ സംഭവം വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ശിവകുമാർ ആദ്യം ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് പ്രാശ്ചിത്തമായി പുത്തൻ ഫോണും നൽകിയത്. രാഹുൽ എന്ന യുവാവിന്റെ ഫോണാണ് അനുവാദമില്ലാതെ സെൽഫിയെടുത്ത ദേഷ്യത്തിൽ അദ്ദേഹം തട്ടിത്തെറിപ്പിച്ചത്. രാഹുലിന് ഇപ്പോൾ 21,000 രൂപയുടെ ഫോണാണ് ശിവകുമാർ സമ്മാനമായി നൽകിയത്.ശിവകുമാറിന്റെ ഈ സമ്മാനത്തിന് നന്ദി പറഞ്ഞ രാഹുൽ ഇനിമുതൽ അനുവാദമില്ലാതെ ആരുടെ കൂടെയും സെൽഫി എടുക്കില്ലെന്ന് പറഞ്
ചെന്നൈ: ആരാധകന്റെ ഫോൺ തട്ടിത്തെറിപ്പിച്ച സംഭവത്തിൽ പ്രായശ്ചിത്തവുമായി പഴയകാല നടനും സൂര്യ-കാർത്തി താരങ്ങളുടെ അച്ഛനുമായശിവകുമാർ രംഗത്ത്. മധുരയിൽ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ നടന്റെ അനുവാദമില്ലാതെ സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിന്റെ ഫോൺ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇതോടെ യുവാവിന്റെ ഫോണിന്റെ ഡിസ്‌പ്ലെ തകരുകയും ചെയ്തിരുന്നു.
ഇതിന്റെ വീഡിയോ വൈറലായതോടെ ശിവകുമാറിന്റെ ഈ പ്രവൃത്തിക്ക് വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിലും മറ്റും ഉണ്ടാക്കിയത്. കൂടാതെ സംഭവം വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ശിവകുമാർ ആദ്യം ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് പ്രാശ്ചിത്തമായി പുത്തൻ ഫോണും നൽകിയത്.
രാഹുൽ എന്ന യുവാവിന്റെ ഫോണാണ് അനുവാദമില്ലാതെ സെൽഫിയെടുത്ത ദേഷ്യത്തിൽ അദ്ദേഹം തട്ടിത്തെറിപ്പിച്ചത്. രാഹുലിന് ഇപ്പോൾ 21,000 രൂപയുടെ ഫോണാണ് ശിവകുമാർ സമ്മാനമായി നൽകിയത്.ശിവകുമാറിന്റെ ഈ സമ്മാനത്തിന് നന്ദി പറഞ്ഞ രാഹുൽ ഇനിമുതൽ അനുവാദമില്ലാതെ ആരുടെ കൂടെയും സെൽഫി എടുക്കില്ലെന്ന് പറഞ്ഞു.
'സെലിബ്രിറ്റികൾക്കും സ്വകാര്യത ആവശ്യമാണ്. കാറിൽനിന്നും ഇറങ്ങി പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുമ്പോൾ അവിടെ മൂന്നുറോളം പേരുണ്ടായിരുന്നു. ഇരുപത്തിയഞ്ചോളം പേർ എനിക്ക് ചുറ്റും കൂടിനിന്ന് സെൽഫി എടുക്കുന്നുണ്ടായിരുന്നു. വോളന്റിയർമാരെയും എനിക്ക് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥരെയും തള്ളിമാറ്റിയാണ് അവർ സെൽഫി പകർത്തുന്നത്. ഇത് കണ്ടപ്പോൾ എനിക്ക് അസ്വസ്ഥത ഉണ്ടായി എന്ന് ശിവകുമാർ വിശദീകരിക്കുന്നു.
സെലിബ്രിറ്റിയാണെങ്കിലും മറ്റാരാണെങ്കിലും ഒരാൾക്കൊപ്പം സെൽഫി പകർത്തുന്നതിന് മുൻപ് അയാളുടെ അനുവാദം തേടണമെന്നാണ് തന്റെ അഭിപ്രായം. ഒരു സെലിബ്രിറ്റി ഒരിക്കലും പൊതു സ്വത്തല്ല. ഞാൻ ബുദ്ധനോ അല്ലെങ്കിൽ സന്യാസിയോ അല്ല. ഞാനൊരു സാധാരണ മനുഷ്യനാണ്. എനിക്ക് ഇഷ്ടപ്പെടുന്ന ജീവിതം നയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും ശിവകുമാർ പറഞ്ഞിരുന്നു.
വിശദീകരണ കുറിപ്പ് ഇറക്കിയെങ്കിലും ഇത് അംഗീകരിക്കാൻ സിനിമാ പ്രേമികൾ തയ്യാറായില്ല. ഇതോടെയാണ് ശിവകുമാർ മാപ്പു പറഞ്ഞത്. 'ഇഷ്ട താരത്തെ നേരിൽ കാണുമ്പോൾ ചിലപ്പോൾ ആരാധകരുടെ പെരുമാറ്റം അങ്ങനെയായിരിക്കും. അതൊക്കെ ഒരു നടൻ സഹിക്കണം. ശിവകുമാർ ആരാധകന്റെ ഫോൺ തട്ടിതാഴെയിട്ടത് ശരിയായില്ലെന്നാണ് ആരാധകർ പറയുന്നത്. ഈ അവസരത്തിൽ എന്റെ പ്രവൃത്തിയിൽ ഞാൻ ക്ഷമ ചോദിക്കുന്നു,' ഇതായിരുന്നു ശിവകുമാർ ബിഹൈൻഡ്വുഡ്‌സ് വെബ്‌സൈറ്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.