വിടെ പോയാലും തന്റെ പ്രസംഗങ്ങളിൽ ജൈവകൃഷിയെ കുറിച്ചും വീട്ടിൽ കൃഷി ചെയ്യുന്നതിനെ കുറിച്ചും വാചാലനാവുന്നയാളാണ് നടൻ ശ്രീനിവാസൻ. ബ്രോയിലർ ചിക്കനെ എതിർത്തും നല്ല ഭക്ഷണത്തെ കുറിച്ചു വാചാലനായ ശ്രീനിവാസന് ഷുഗർ ലെവലിൽ ഉണ്ടായ വ്യത്യാസത്തെ തുടർന്ന് ആശുപത്രിയിലായപ്പോൾ ശ്രീനിവാസനെതിരെ നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ ശ്രീനിവാസൻ ഇതൊന്നും കാര്യമാക്കിയിട്ടില്ല. നല്ല ഭക്ഷണത്തെ കുറിച്ച് വീണ്ടും വാചാലനാവുകയാണ് അദ്ദേഹം.

ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോലും ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതായാണ് ശ്രീനിവാസന്റെ പുതിയ വെളിപ്പെടുത്തൽ. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോലും എണ്ണ മാറ്റുന്നത് ഒരാഴ്‌ച്ച കഴിഞ്ഞിട്ടാണെന്ന് ഒരു ഷെഫ് എന്നോട് പറഞ്ഞു. ഒരുവട്ടം ഉപയോഗിച്ച എണ്ണ വീണ്ടും തിളപ്പിക്കുമ്പോൾ തന്നെ അത് വിഷമായി മാറും.

ഏഴു ദിവസമൊക്കെ കഴിയുമ്പോൾ സോപ്പ് ഉണ്ടാക്കുന്ന ആളുകൾ ഈ എണ്ണ ശേഖരിക്കാൻ വരും. അല്ലെങ്കിൽ അത് തന്നെ വീണ്ടും ഉപയോഗിക്കും. മാനസിക രോഗം കൊണ്ടല്ല ഇത് പറയുന്നത്. എന്തിനാണ് പണം കൊടുത്ത് വിഷം വാങ്ങി കഴിക്കുന്നത്. ഞാൻ 13 വർഷം മുൻപ് എറണാകുളത്ത് സ്ഥലം വാങ്ങിയത് തന്നെ കൃഷി ചെയ്യാനാണ്. പിന്നെ അവിടെ വീട് വെയ്ക്കുകയാണ് ചെയ്തത്.

പണ്ടത്തെ കാലമല്ല. ആളുകൾ പണമുണ്ടാക്കാൻ വേണ്ടി ഭക്ഷണപദാർത്ഥങ്ങളിൽ വിഷം ചേർക്കുകയാണ്. അത് തിരിച്ചറിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാൻ തന്നെ പേടിയായി. അതുകൊണ്ടണ് താൻ നെൽകൃഷിയും മറ്റും തുടങ്ങിയതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

എനിക്ക് പാടമൊന്നുമില്ല. മറ്റുള്ളവർ കൃഷി ചെയ്യാതിരിക്കുന്ന പാടങ്ങൾ എടുത്ത് കൃഷി ചെയ്യുകയാണ്. തവിടില്ലാത്ത അരി കഴിക്കാൻ പാടില്ല. പക്ഷെ, അലക്കി ഇസ്തിരിയിട്ട അരിയാണ് എല്ലാവരും കഴിക്കുന്നത്. വെളുപ്പിച്ച അരി കഴിക്കാൻ തുടങ്ങിയപ്പോഴാണ് കുഷ്ഠരോഗം ഉണ്ടായതെന്നാണ് പറയുന്നത്. തവിടു കളയാത്ത അരിയിൽ ധാരാളം ഫൈബർ ഉണ്ട്. തവിടെണ്ണയും വളരെ നല്ലതാണ്.

25 മുത 30 ദിവസം കൊണ്ടാണ് മൂന്നു കിലോ തൂക്കത്തിലേക്ക് വളരുന്ന ബ്രോയിലർ കോഴിക്ക് വളർച്ചയുണ്ടാകാൻ മന്ത് രോഗത്തിന് നൽകുന്ന ഗുളികയാണ് നൽകുന്നത്. അതോടെ കോഴിയുടെ ഹൃദയം തകരാറിലാകും. ഈ കോഴിയെ ആണ് നമ്മൾ് കഴിക്കുന്നത്. അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും ശ്രീനിവാസൻ ആരോപിക്കുന്നു.