- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിക്ക് വേണ്ടി ശ്രിദേവി ബാഹുബലിയിലെ വേഷം ഉപേക്ഷിച്ചോ? അതോ താരം പ്രതിഫലം കൂട്ടിയതിനാൽ ഒഴിവാക്കിയതോ? നടിക്ക് നഷ്ടബോധമെന്ന് പാപ്പരാസികൾ
കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ഇന്ത്യൻ സിനിമാലോകത്ത് വിസ്മയമാവുകയാണ് എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി. ചിത്രം റെക്കോഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ ബോളിവുഡ് താരം ശ്രീദേവി അബദ്ധം പറ്റിയ വിഷമത്തിലെന്ന് റിപ്പോർട്ട്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിനായി രാജമൗലി ശ്രീദേവിയെ ക്ഷണിച്ചിരുന്നു എന്നാണു ഇപ്പോൾ പുറത
കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ഇന്ത്യൻ സിനിമാലോകത്ത് വിസ്മയമാവുകയാണ് എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി. ചിത്രം റെക്കോഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ ബോളിവുഡ് താരം ശ്രീദേവി അബദ്ധം പറ്റിയ വിഷമത്തിലെന്ന് റിപ്പോർട്ട്.
ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിനായി രാജമൗലി ശ്രീദേവിയെ ക്ഷണിച്ചിരുന്നു എന്നാണു ഇപ്പോൾ പുറത്തുവരുന്ന വാർത്ത. എന്നാൽ ആ റോൾ വിജയ് നായകനാകുന്ന പുലി എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി ശ്രീദേവി വേണ്ടെന്നു വച്ചുവെന്നുമാണ് ഇപ്പോൾ കേൾക്കുന്നത്.
അതേസമയം ബാഹുബലിയിൽ അഭിനയിക്കാൻ ശ്രീദേവി ആറു കോടിയോളം പ്രതിഫലം ചോദിച്ചതിനാൽ ഒഴിവാക്കിയതാണെന്നും റിപോർട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച വാർത്തകൾ ശ്രീദേവിയോട് അടുത്തവൃത്തങ്ങൾ നിഷേധിച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പാണ് രാജമൗലി ബാഹുബലിയിൽ അഭിനയിക്കാൻ ശ്രീദേവിയെ ക്ഷണിച്ചത്. എന്നാൽ പുലിയിൽ അഭിനയിക്കാൻ ശ്രീദേവി തീരുമാനിച്ചത് ഒരു വർഷം മുമ്പ് മാത്രമാണ്. അതുകൊണ്ട് ഈ വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നാണ് ശ്രീദേവിയോട് അടുത്തവൃത്തങ്ങൾ പറയുന്നത്.
ശ്രീദേവി പിന്മാറിയതോടെ ആ വേഷത്തിന് ബാഹുബലിയുടെ അണിയറപ്രവർത്തകർ രമ്യാ കൃഷ്ണനെ സമീപിക്കുകയായിരുന്നു. അവർ കഥാപാത്രത്തെ ഭംഗിയാക്കുകയും ചെയ്തു. അതേസമയം ബാഹുബലി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.