മിഴ്‌നടിയും മകളുമായ വനിതയ്‌ക്കെതിരെ പരാതിയുമായി നടൻ വിജയകുമാർ രംഗത്ത്. മകൾക്ക് വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്നും സമയപരിധി കഴിഞ്ഞിട്ടും കൂട്ടുകാരും മകളും ഇറങ്ങുന്നില്ലെന്ന വിജയകുമാറിന്റെ പരാതിയെ തുടർന്ന് വനിതയേയും കൂട്ടരേയും പൊലീസെത്തി  വീട്ടിൽ നിന്നും ഒഴിപ്പിക്കുക ആയിരുന്നു. ഷൂട്ടിങിന് വേണ്ടിയാണ് വനിതയ്ക്കും കൂട്ടുകാർക്കും വിജയ കുമാർ ഒരാഴ്ചത്തേക്ക് വീട് വാടകയ്ക്ക് നൽകിയത്. എന്നാൽ ഷൂട്ടിങ്ങ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും നടി വീട് ഒഴിഞ്ഞില്ല. തനിക്ക് തുല്യ അവകാശമുള്ള വീട് ആണെന്നും ഇഷ്ടമുള്ളപ്പോൾ ഇറങ്ങിപ്പോകുമെന്നുമായിരുന്നു വനിതയുടെ നിലപാട്. ഇതോടെയാണ് വിജയ് കുമാർ ചെന്നൈയിലെ മധുരവേൽ പൊലീസിൽ പരാതി നൽകിയത്.

മറ്റു സിനിമകളുടെ ഷൂട്ടിങിനും ഉപയോഗിക്കുന്ന വീട് ആയതിനാലാണ് വിജയകുമാർ മകൾക്കെതിരെ പരാതി നൽകിയത്. നടിക്കൊപ്പമുണ്ടായിരുന്ന എട്ടുസുഹൃത്തുക്കളെ കസ്റ്റഡിയിൽ എടുത്ത പൊലീസ് കേസ് എടുക്കാതെ സംഭവം ഒതുക്കി തീർക്കുകയായിരുന്നു. വനിത കുടുംബവുമായി ഒരു വർഷത്തോളമായി അകൽച്ചയിലായിരുന്നു. അതേസമയം പിതാവിനെതിരെ വനിത രംഗത്തെത്തുകയും ചെയ്തു. തന്നെയും സുഹൃത്തുക്കളെയും പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അച്ഛൻ തല്ലിയിറക്കുകയായിരുന്നുവെന്ന് നടി ആരോപിച്ചു.

'അച്ഛൻ ഭയങ്കര ദ്രോഹമാണ് എന്നോട് ചെയ്തത്. ആളുകളെ വച്ച് എന്നെയും സുഹൃത്തുക്കളെയും അടിച്ച് ഓടിക്കുകയായിരുന്നു. സിനിമയിൽ പോലും ഇങ്ങനെ ഉണ്ടാകില്ല. സിനിമയിലും സീരിയയിലും അഭിനയിച്ച് നല്ല പേര് വാങ്ങിയ എന്റെ അച്ഛൻ കപടമായ ഇമേജ് ഉണ്ടാക്കുകയാണ്.' 'നടുറോഡിൽ റൗഡികളെും പൊലീസിനെയും ഉപയോഗിച്ച് തല്ലി ഇറക്കുകയായിരുന്നു എന്നെ. എന്തു ചെയ്യണമെന്ന് അറിയില്ല, സ്വത്തോ പണമോ ഒന്നും ചോദിച്ചില്ല.

വീട്ടിൽ താമസിച്ചതിനാണ് എന്നെ ഇങ്ങനെ ഉപദ്രവിച്ചത്. സിനിമാ നടി ആയതിനാൽ വാടയ്ക്കു വീട് ലഭിക്കുന്നില്ല, ഞാൻ വേറെ എവിടെപ്പോകും. ആരോട് പരാതി പറയും. പൊലീസ് തന്നെ എനിക്ക് എതിരെയാണ്.'വനിത മാധ്യമങ്ങളോട് പറഞ്ഞു. ഹിറ്റ്ലർ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയാണ് വനിത. നടൻ അരുൺ വിജയ്, വനിതയുടെ സഹോദരനാണ്.