- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജയകാന്തിന്റെ പാർട്ടിയും ടിടിവി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റകഴകവും മുന്നണി രൂപീകരിച്ചു; ഡിഎംഡികെ മത്സരിക്കുക 60 സീറ്റുകളിൽ
ചെന്നൈ: എഐഎഡിഎംകെ സഖ്യം വിട്ട വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ ടിടിവി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റകഴകവുമായി സഖ്യമായി മത്സരിക്കും. 60 സീറ്റുകളിലാണ് ഡിഎംഡികെ മത്സരിക്കുക. സീറ്റ് തർക്കത്തെ തുടർന്നാണ് വിജയകാന്തിന്റെ പാർട്ടി എഐഎഡിഎംകെ സഖ്യം വിട്ടത്.
ഡിഎംഡികെ സ്ഥാനാർത്ഥികളുടെ അദ്യപട്ടിക പുറത്തിറക്കി. വിജയകാന്തിന്റെ ഭാര്യ പ്രേമലത വിരുതാചലത്തുനിന്നും മുൻ എംഎൽഎ പാർത്ഥസാരഥി വിരുഗമ്പാക്കത്തുനിന്നും മത്സരിക്കും. ആവശ്യപ്പെട്ട സീറ്റുകൾ നൽകാത്തതിനെ തുടർന്നാണ് വിജയകാന്ത് എഐഡിഎംകെ സഖ്യം ഉപേക്ഷിച്ചത്. സഖ്യകക്ഷിയായ ബിജെപിക്ക് 20 സീറ്റും പിഎംകെയ്ക്ക് 23 സീറ്റുകളുമാണ് നൽകിയത്. നേരത്തെ കമൽ ഹാസനുമായി വിജയകാന്ത് ചർച്ച നടത്തിയിരുന്നു. 2011ൽ അണ്ണാ ഡിഎംകെയുമായി സഖ്യത്തിൽ മത്സരിച്ച എംഡിഎംകെ 41 സീറ്റ് നേടി മുഖ്യപ്രതിപക്ഷമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story