തമിഴ് സൂപ്പർ സ്റ്റാർ വിക്രമിന്റെ മകൾ അക്ഷിത വിവാഹിതയായി. ഡി.എം.കെ നേതാവ് കരുണാനിധിയുടെ പേരക്കുട്ടി മനു രഞ്ജിത്ത് ആണ് വരൻ. അക്ഷിതയും മനുവും ദീർഘനാളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

കരുണാനിധിയുടെ മകനും ഗായകനുമായ എം.കെ മുത്തുവിന്റെ മകൾ തേന്മൊഴിയുടെയും പ്രമുഖ ബിസ്സിനസ്സ് ഗ്രൂപ്പായ കവിൻകെയറിന്റെ ഉടമ സി.കെ രംഗനാഥന്റെയും മകനാണ് രഞ്ജിത്ത്. കരുണാനിധിയുടെ ഗോപാൽപുരത്തുള്ള വസതിയിൽ വച്ച് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. പ്രമുഖർക്കായുള്ള വിവാഹ സത്ക്കാരം അടുത്ത ദിവസം ചെന്നൈയിൽ വച്ച് നടക്കും.

കാവൻകെയറിന്റെ ഡയറക്ടറായ രഞജിത്ത് സികെ ബേക്കറി ശ്ൃംഖലയുടെ ഉടമ കൂടിയാണ്. തമിഴ്‌നാട്ടിൽ ഏറെ പ്രശസ്തമായ ഈ ശൃംഖലയ്ക്ക് നൂറിലേറെ ഔ!ട്ട്‌ലെറ്റുകൾ ഉണ്ട്.