ടൻ വിനീത് ശ്രീനിവാസൻ ഇനി അച്ഛൻ റോളിൽ. വിനീതിനും ഭാര്യ ദിവ്യാ നാരായണനും ആൺകുട്ടി പിറന്ന വിവരം ഫേസ്‌ബുക്കിലൂടെ വിനീത് തന്നെയാണ് അറിയിച്ചത്. ഫേസ്‌ബുക്കിലൂടെ വാർത്ത പുറത്ത് വന്നതോടെ നിരവധി ആരാധകരണ് അഭിനന്ദനങ്ങളുമായി എത്തിയത്.

2012ലായിരുന്നു വിനീതും ദിവ്യയും തമ്മിലുള്ള വിവാഹം. ഏട്ടു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജിൽ വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ. തന്റെ ഫേസ് ബുക്ക് പേജിൽ അത് ഒരു ആൺ കുട്ടിയാണെന്നാണ് വിനീത് രേഖപ്പെടുത്തിയത്. നായകനും സംവിധായകനുമായി വിലസുന്ന വിനീത് അച്ഛൻ റോൾ ആസ്വദിക്കുന്നതിന്റെ ത്രില്ലിലാണ് ഇപ്പോൾ.