ബംഗളുരു: 'ആനന്ദ'ത്തിലൂടെ ശ്രദ്ധേയനായ നടൻ വിശാഖ് നായർ വിവാഹിതനായി. ജയപ്രിയയാണ് ആണ് വധു. ബെംഗളൂരുവിൽ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

 കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. നവവധുവിനെ പരിചയപ്പെടുത്തിയുള്ള വിശാഖിന്റെ പോസ്റ്റും വൈറലായിരുന്നു.

 

2016ലായിരുന്നു 'ആനന്ദം' റിലീസ് ചെയ്തത്. സിനിമയിലെ 'കുപ്പി' എന്ന വിശാഖിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ശേഷം 'പുത്തൻപണം', 'ചങ്ക്സ്', 'മാച്ച് ബോക്‌സ്', 'കുട്ടിമാമ' തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചു. പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ടീമിന്റെ 'ഹൃദയം' ആണ് വിശാഖിന്റെ അവസാന തിയേറ്റർ റിലീസ്.