മിഴ് സിനിമാ നിർമ്മാതാക്കളുടെ യോഗത്തിൽ അഴിമതി ആരോപണത്തെ ചൊല്ലി ഉണ്ടായ കയ്യാങ്കളിയിൽ നടൻ വിശാലിന് പരുക്ക്. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ വാർഷിക ജനറൽ ബോഡി യോഗത്തിൽ ആണ് സംഘർഷം അരങ്ങേറിയത്.. തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ തെളിവ് ചോദിച്ച സംഘടനാ നേതാവ് കൂടിയായ വിശാലിനെ നിർമ്മാതാക്കളിൽ ഒരാൾ മർദ്ദിച്ചതായാണ് പരാതി.

നിർമ്മാതാക്കളുടെ സംഘടനയ്ക്ക് ഏഴു കോടി രൂപ ഫണ്ടുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ രണ്ടു കോടി രൂപ മാത്രമാണ് അവശേഷിക്കുന്നത്. മിച്ചം പണം എവിടെ പോയെന്ന് കണ്ടെത്തണമെന്നാണ് വിശാലിനെതിരെ സംഘടനാ നേതാക്കൾ ഉന്നയിക്കുന്ന ആരോപണം. പണം ചെലവായതിന്റെ കണക്ക് വിശാൽ എട്ടു മാസമായി വെച്ചു താമസിപ്പിക്കുകയാണെന്നും ഇത് ചോദിച്ചതാണ് ബഹളങ്ങൾക്ക് വഴിവെച്ചതുമെന്നാണ് പുറത്തുവരുന്ന വിവരം.
വിശാൽ ആർ.കെ. നഗർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതും നിർമ്മാതാക്കൾ എതിർത്തതായി സൂചനയുണ്ട്.

സംഘടനയുടെ ബൈലോ പ്രകാരം ഏതെങ്കിലും സ്ഥാനം വഹിക്കുന്നയാൾ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയോ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടന്നും നിർമ്മാതാക്കൾ പറഞ്ഞു. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ടുയർന്ന തർക്കങ്ങളാണ് വിശാലിന് നേരെ നിർമ്മാതാക്കൾ കൈപൊക്കുന്നതിലേക്ക് എത്തിയത്.

യോഗശേഷം മാധ്യമങ്ങളെ കണ്ട വിശാൽ തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ നിഷേധിക്കുകയും നിർമ്മാതാക്കൾ തന്നെ മർദ്ദിക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തുകയും ചെയ്തു.