- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാനും രജനിയും ഇപ്പോൾ നിയമപരമായി വേർപിരിഞ്ഞിരിക്കുന്നു; ഒരുമിച്ച് കുറേ സുന്ദരവർഷങ്ങൾ പങ്കിട്ടു! ഇനിയും പരസ്പര ബഹുമാനത്തോടെ നല്ല സുഹൃത്തുക്കളായി തുടരും'; വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ച് രാക്ഷസൻ ഹീറോ വിഷ്ണു വിശാൽ
ചെന്നൈ: രാക്ഷസൻ എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴ് സിനിമാ മേഖലയെ ഞെട്ടിച്ച് മികച്ച തിരിച്ച് വരവ് നടത്തിയ വിഷ്ണു വിശാൽ വീണ്ടും മറ്റൊരു വാർത്തകൊണ്ട് സിനിമലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. താൻ വിവാഹമോചിതനായി എന്ന വാർത്ത താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഭാര്യയുമായി ഒരു വർഷത്തോളമായി പിരിഞ്ഞ് താമസിക്കുകയാണെന്നും നിയമപരമായ വിവാഹമോചനം നേടിയെന്നുമുള്ള വിവരം വിഷ്ണു വിശാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിശദമാക്കിയത്. ''ഒരു വർഷമായി പിരിഞ്ഞു താമസിക്കുകയായിരുന്ന ഞാനും രജനിയും ഇപ്പോൾ നിയമപരമായി വേർപിരിഞ്ഞിരിക്കുകയാണ്. ഞങ്ങൾക്ക് ഒരു മകനുണ്ട്. അവന്റെ രക്ഷിതാവായി അവന് വേണ്ട കാര്യങ്ങൾ ചെയ്യുക എന്നതിനായിരിക്കും ഇനി എപ്പോഴും പ്രാധാന്യം നൽകുക. ഞാനും രജനിയും ഒരുമിച്ച് കുറേ സുന്ദരവർഷങ്ങൾ പങ്കിട്ടു. ഇനിയും പരസ്പര ബഹുമാനത്തോടെ നല്ല സുഹൃത്തുക്കളായി തുടരും'' - വിഷ്ണു വിശാൽ അറിയിച്ചു. കോളജ് കാലം മുതൽ തന്നെ സുഹൃത്തുക്കളായിരുന്ന നടൻ കെ നടരാജിന്റെ മകൾ രജനി നടരാജിനെ വിഷ്ണു വിവാഹം ചെയ്യുന്നത് 2011ലാണ്
ചെന്നൈ: രാക്ഷസൻ എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴ് സിനിമാ മേഖലയെ ഞെട്ടിച്ച് മികച്ച തിരിച്ച് വരവ് നടത്തിയ വിഷ്ണു വിശാൽ വീണ്ടും മറ്റൊരു വാർത്തകൊണ്ട് സിനിമലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. താൻ വിവാഹമോചിതനായി എന്ന വാർത്ത താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഭാര്യയുമായി ഒരു വർഷത്തോളമായി പിരിഞ്ഞ് താമസിക്കുകയാണെന്നും നിയമപരമായ വിവാഹമോചനം നേടിയെന്നുമുള്ള വിവരം വിഷ്ണു വിശാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിശദമാക്കിയത്.
''ഒരു വർഷമായി പിരിഞ്ഞു താമസിക്കുകയായിരുന്ന ഞാനും രജനിയും ഇപ്പോൾ നിയമപരമായി വേർപിരിഞ്ഞിരിക്കുകയാണ്. ഞങ്ങൾക്ക് ഒരു മകനുണ്ട്. അവന്റെ രക്ഷിതാവായി അവന് വേണ്ട കാര്യങ്ങൾ ചെയ്യുക എന്നതിനായിരിക്കും ഇനി എപ്പോഴും പ്രാധാന്യം നൽകുക. ഞാനും രജനിയും ഒരുമിച്ച് കുറേ സുന്ദരവർഷങ്ങൾ പങ്കിട്ടു. ഇനിയും പരസ്പര ബഹുമാനത്തോടെ നല്ല സുഹൃത്തുക്കളായി തുടരും'' - വിഷ്ണു വിശാൽ അറിയിച്ചു.
കോളജ് കാലം മുതൽ തന്നെ സുഹൃത്തുക്കളായിരുന്ന നടൻ കെ നടരാജിന്റെ മകൾ രജനി നടരാജിനെ വിഷ്ണു വിവാഹം ചെയ്യുന്നത് 2011ലാണ് . നാലുവർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. 2017 ജനുവരി 30നാണ് ഇവർക്ക് ഒരു മകൻ ജനിച്ചത്. വെണ്ണിലാ കബഡിക്കൂട്ടം, ബലേ പാണ്ഡ്യ, കുള്ളനരിക്കൂട്ടം, നീർ പറവൈ, മുണ്ടാസപ്പട്ടി, ജീവ, ഇൻട്ര് നേട്ര് നാളൈ, മാവീരൻ കിട്ടു, രാക്ഷസൻ എന്നിവയാണ് വിഷ്ണു വിശാലിന്റെ പ്രധാന സിനിമകൾ.