- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടവേളയ്ക്ക് ശേഷം നടി ഗീത വീണ്ടും അഭിനയ രംഗത്ത്; തിരിച്ചുവരവ് ടെലിവിഷൻ സീരിയലിലൂടെ
കൊച്ചി: ഒരുകാലത്ത് മലയാള സിനിമയുടെ ഹിറ്റുകൾക്കൊപ്പമായിരുന്നു നടി ഗീതയുടെ സഞ്ചാരം. പിന്നീട് നായികാ വേഷങ്ങൾ നഷ്ടമായപ്പോൾ അമ്മ വേഷങ്ങളിലും മറ്റും ശോഭിച്ചു താരം. ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് ഗീത. കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഗീത ഇനി മലയാളം ടെലിവിഷൻ പരമ്പരകളിലൂടെയാണ് ഗീതയുടെ മടങ്ങിവരവ്. സ്ത്രീത്വം
കൊച്ചി: ഒരുകാലത്ത് മലയാള സിനിമയുടെ ഹിറ്റുകൾക്കൊപ്പമായിരുന്നു നടി ഗീതയുടെ സഞ്ചാരം. പിന്നീട് നായികാ വേഷങ്ങൾ നഷ്ടമായപ്പോൾ അമ്മ വേഷങ്ങളിലും മറ്റും ശോഭിച്ചു താരം. ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് ഗീത. കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഗീത ഇനി മലയാളം ടെലിവിഷൻ പരമ്പരകളിലൂടെയാണ് ഗീതയുടെ മടങ്ങിവരവ്.
സ്ത്രീത്വം എന്ന സീരിയലിലൂടെയാണ് ഗീത വീണ്ടും മലയാളത്തിലെത്തുന്നത്. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയുടെ സംവിധായകനായ പി.സി വേണുഗോപാലാണ് സീരിയൽ സംവിധാനം ചെയ്യുന്നത്. ഒരു ശക്തമായ കഥാപാത്രത്തിലൂടെയാണ് ഗീത തിരിച്ചെത്തുന്നത്. ഭർത്താവ് മരിച്ച ശേഷം കുടുംബത്തിന്റെ എല്ലാ ബാധ്യതയും ഏറ്റെടുക്കേണ്ടി വരുന്ന സൂസന്നാമ്മ എന്ന കഥാപാത്രത്തെയാണ് ഗീത അവതരിപ്പിക്കുന്നത്. സൂര്യ ടിവിയിലാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. കോനിൽ മീഡിയ കൊച്ചി നിർമ്മിക്കുന്ന സ്ത്രീത്വം ഓഗസ്ത് 17 മുതൽ സംപ്രേഷണം ചെയ്തു തുടങ്ങും.
ജിസ്മി, ശ്രീദേവി, കൊല്ലം അജിത്ത്, ഞാറയ്ക്കൽ ശ്രീനി, ശാന്തകുമാരി, ജയിംസ് പാറക്ക, ബിജോയ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ മേഖലകളിലും ഗീത തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ ഗീത തിരഞ്ഞെടുത്ത ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. പഞ്ചാഗ്‌നി, വാത്സല്യം, സുഖമോ ദേവി, ഒരു വടക്കൻ വീരഗാഥ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിലെ ഗീതയുടെ വേഷങ്ങൾ മലയാളികൾക്ക് ഇന്നും മറക്കാനാവാത്തതാണ്.