- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു സമാനമായ സംഭവം മുമ്പും നടന്നിട്ടുണ്ടെന്ന് ബാബു രാജ്; പൊലീസുകാരൻ മോശമായി പെരുമാറിയപ്പോൾ പെൺകുട്ടി പരാതി പിൻവലിക്കുകയായിരുന്നു; ഇപ്പോൾ നടക്കുന്ന ചാനൽ ചർച്ചകൾ റേറ്റിങ് കൂട്ടാൻ വേണ്ടി മാത്രമെന്നും വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ
അടിമാലി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു സമാനമായൊന്നു മുമ്പും നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ ബാബു രാജ്. എന്നാൽ പരാതി സ്വീകരിച്ച പൊലീസുകാരൻ പെൺകുട്ടിയോട് മോശമായി പെരുമാറി. തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നുവെന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചാനലുകളിൽ നടക്കുന്ന ചർച്ച നിലവാരമില്ലാത്തതാണെന്നും ബാബു രാജ് രോഷംകൊണ്ടു. ചാനലുകൾക്ക് തങ്ങളുടെ റേറ്റിങ്ങ് കൂട്ടാൻ ഇതിലൂടെ സാധിക്കുമെന്നതൊഴിച്ചാൽ സ്ത്രീകൾക്കെതിരെയുള്ള പ്രശ്നങ്ങൾക്ക് പ്രതിവിധിയാകുന്ന ഒരു കാര്യങ്ങളും അവിടെ ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അടിമാലിയിലെ തന്റെ റിസോർട്ടിന്റെ അയൽക്കാരനുമായുള്ള തർക്കത്തിൽ വെട്ടേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ബാബുരാജ്. ബാബു രാജിന്റെ വാക്കുകൾ: സുഹൃത്തുക്കളെ... വളരെ വിഷമത്തോടെയാണ് ആശുപത്രി കിടക്കയിൽ നിന്നും ഞാൻ പ്രതികരിക്കുന്നത്. ഞങ്ങൾക്കെല്ലാവർക്കും വളരെ പ്രിയങ്കരിയായ ഒരു സഹപ്രവർത്തകയ്ക്കെതിരെ ഈ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമം വളരെ വേദനയോടെയാണ് ഞാൻ കേട്ടത്. പക്ഷ
അടിമാലി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു സമാനമായൊന്നു മുമ്പും നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ ബാബു രാജ്. എന്നാൽ പരാതി സ്വീകരിച്ച പൊലീസുകാരൻ പെൺകുട്ടിയോട് മോശമായി പെരുമാറി. തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നുവെന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചാനലുകളിൽ നടക്കുന്ന ചർച്ച നിലവാരമില്ലാത്തതാണെന്നും ബാബു രാജ് രോഷംകൊണ്ടു. ചാനലുകൾക്ക് തങ്ങളുടെ റേറ്റിങ്ങ് കൂട്ടാൻ ഇതിലൂടെ സാധിക്കുമെന്നതൊഴിച്ചാൽ സ്ത്രീകൾക്കെതിരെയുള്ള പ്രശ്നങ്ങൾക്ക് പ്രതിവിധിയാകുന്ന ഒരു കാര്യങ്ങളും അവിടെ ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അടിമാലിയിലെ തന്റെ റിസോർട്ടിന്റെ അയൽക്കാരനുമായുള്ള തർക്കത്തിൽ വെട്ടേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ബാബുരാജ്.
ബാബു രാജിന്റെ വാക്കുകൾ:
സുഹൃത്തുക്കളെ... വളരെ വിഷമത്തോടെയാണ് ആശുപത്രി കിടക്കയിൽ നിന്നും ഞാൻ പ്രതികരിക്കുന്നത്. ഞങ്ങൾക്കെല്ലാവർക്കും വളരെ പ്രിയങ്കരിയായ ഒരു സഹപ്രവർത്തകയ്ക്കെതിരെ ഈ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമം വളരെ വേദനയോടെയാണ് ഞാൻ കേട്ടത്. പക്ഷേ എന്നെ അതിലും വേദനിപ്പിച്ചത് ഈ സംഭവത്തെ കുറിച്ച് വാർത്താ ചാനലുകളിൽ മറ്റും നടന്ന ചർച്ചകളാണ്. പല അവസരങ്ങളിലും 'എ' സർറ്റിഫൈഡ് സിനിമകളുടെ നിലവാരത്തിലേക്ക് ചർച്ചകൾ തരംതാഴുകയുണ്ടായി. ചാനലുകൾക്ക് തങ്ങളുടെ റേറ്റിങ്ങ് കൂട്ടാൻ ഇതിലൂടെ സാധിക്കുമെന്നതൊഴിച്ചാൽ സ്ത്രീകൾക്കെതിരെയുള്ള പ്രശ്നങ്ങൾക്ക് പ്രതിവിധിയാകുന്ന ഒരു കാര്യങ്ങളും അവിടെ ചർച്ച ചെയ്യപ്പെടുന്നില്ല.
എന്റെ അറിവിൽ ഇതുപോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഒരിക്കൽ പീഡനത്തിനു ഇരയായ പെൺകുട്ടി പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയും പരാതി സ്വീകരിച്ച പൊലീസുകാരൻ ആ പെൺകുട്ടിയോട് പലപ്പോഴായി വീണ്ടും വീണ്ടും ആ സംഭവത്തെ കുറിച്ച് ചോദിക്കുകയും പിന്നീട് അത് ഒരു ശല്യമായതിനെ തുടർന്ന് പെൺകുട്ടി പരാതി പിൻവലിക്കുകയും ഉണ്ടായി.
പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നേരെയുള്ള സമൂഹത്തിന്റെ മനോഭാവം അത്രമാത്രം അധപതിച്ചുവെന്നത് വളരെ വേദനയുണ്ടാക്കുന്ന ഒരു കാര്യമാണ്.സിനിമയിലും മറ്റു മേഖലകളിലും പ്രവർത്തിക്കുന്ന പ്രമുഖർ ഈ അവസരത്തിലാണ് പ്രതികരിക്കേണ്ടത്. പ്രശസ്തയായ ഒരു ചലച്ചിത്ര നടിക്ക് സംഭവിച്ചത് നാളെ ഒരു സാധാരണ പെൺകുട്ടിക്ക് സംഭവിക്കുകയില്ല എന്ന് എങ്ങനെ നമുക്ക് പറയാൻ സാധിക്കും.
സൺഫിലിം പോലും ഒട്ടിക്കാത്ത, യാതൊരു മറകളും ഇല്ലാത്ത ഒരു കാറിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടത് മറ്റുള്ളവർ എന്തുകൊണ്ട് കണ്ടില്ലാ എന്നതിനെ കുറിച്ചും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാൻ എന്ന ഒരു സ്വാർത്ഥമായ സങ്കൽപ്പത്തിലേക്ക് ആളുകൾ മാറി ചിന്തിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. നാളെ നമ്മുടെ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രമെ ആ വേദനയുടെ കാഠിന്യം നാം മനസിലാക്കുകയുള്ളു.