കൊച്ചി: പൊലീസ് കസ്റ്റഡി റദ്ദാക്കണമെന്ന പൾസർ സുനിയുടെ ആവശ്യം കോടതി തള്ളി. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിക്ക് പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റുവെന്ന് ആരോപിച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. എന്നാൽ പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.

അതിനിടെ, പൾസർ സുനിക്ക് ഫോൺ എത്തിച്ചു നൽകിയ വിഷ്ണു, ജയിലിൽനിന്ന് ഫോൺ ഉപയോഗിച്ച വിപിൻലാൽ എന്നിവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു.