- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലൂവെയിൽ എന്ന് കേട്ടാൽ തന്നെ ഐശ്വര്യയ്ക്ക് പേടിയാണ്; തന്റെ അനുജന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തത് ബ്ലൂവെയിൽ ഗെയിം കളിച്ച്: ഈ കൊലയാളി ഗെയിം നിരോധിക്കണമെന്നും താരം
നടി ഐശ്വര്യ രാജേഷിന് ബ്ലൂവെയിൽ എന്ന് കേട്ടാൽ തന്നെ പേടിയാണ്. തന്റെ അനുജന്റെ സുഹൃത്ത് ഈ കൊലയാളി ഗെയിംകളിച്ച് ആത്മഹത്യ ചെയ്തതാണ് ഐശ്വര്യയെ ഭയപ്പെടുത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമമാണ് ഇതെ സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. 23 വയസ്സുള്ള ആ പയ്യന്റെ മരണം താൻ ഞെട്ടലോടെയാണ് കേട്ടതെന്നും താരം. 'ഈ ഗെയിം നിരോധിക്കണം. ഒരുപാട് കൂട്ടികളാണ് ഇതിന് പിറകെ പോയി ആത്മഹത്യ ചെയ്യുന്നത്. എന്റെ അനിയന്റെ സുഹൃത്തിന്റെ മരണം എന്നെ ഞെട്ടിച്ചിരിക്കുകയാണ്. അവന് 23 വയസ്സ് മാത്രമേ പ്രായമുള്ളൂ. കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് രണ്ട് കുട്ടികൾ മരിച്ചുവെന്നാണ് ഞാൻ അറിഞ്ഞത്. സമൂഹ മാധ്യമങ്ങളും സ്മാർട്ട് ഫോണുമെല്ലാം ഇന്നത്തെ കാലത്ത് ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കില്ല. പക്ഷെ പക്വതയോടെ ഉപയോഗിക്കണം'- ഐശ്വര്യ പറഞ്ഞതായി ബിഹൈൻവുഡ് റിപ്പോർട്ട് ചെയ്തു. ലോകമൊട്ടാകെ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെന്ന വിഷയമാണ് കൗമാരപ്രായക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബ്ലൂവെയിൽ ഗെയിം. റഷ്യയിൽ സൃഷ്ടിക്കപ്പെട്ട ഈ ഗെയിമിന് ഈ കേരളത്തിലും ഇരകളുണ്ടെന്ന്
നടി ഐശ്വര്യ രാജേഷിന് ബ്ലൂവെയിൽ എന്ന് കേട്ടാൽ തന്നെ പേടിയാണ്. തന്റെ അനുജന്റെ സുഹൃത്ത് ഈ കൊലയാളി ഗെയിംകളിച്ച് ആത്മഹത്യ ചെയ്തതാണ് ഐശ്വര്യയെ ഭയപ്പെടുത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമമാണ് ഇതെ സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. 23 വയസ്സുള്ള ആ പയ്യന്റെ മരണം താൻ ഞെട്ടലോടെയാണ് കേട്ടതെന്നും താരം.
'ഈ ഗെയിം നിരോധിക്കണം. ഒരുപാട് കൂട്ടികളാണ് ഇതിന് പിറകെ പോയി ആത്മഹത്യ ചെയ്യുന്നത്. എന്റെ അനിയന്റെ സുഹൃത്തിന്റെ മരണം എന്നെ ഞെട്ടിച്ചിരിക്കുകയാണ്. അവന് 23 വയസ്സ് മാത്രമേ പ്രായമുള്ളൂ. കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് രണ്ട് കുട്ടികൾ മരിച്ചുവെന്നാണ് ഞാൻ അറിഞ്ഞത്. സമൂഹ മാധ്യമങ്ങളും സ്മാർട്ട് ഫോണുമെല്ലാം ഇന്നത്തെ കാലത്ത് ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കില്ല. പക്ഷെ പക്വതയോടെ ഉപയോഗിക്കണം'- ഐശ്വര്യ പറഞ്ഞതായി ബിഹൈൻവുഡ് റിപ്പോർട്ട് ചെയ്തു.
ലോകമൊട്ടാകെ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെന്ന വിഷയമാണ് കൗമാരപ്രായക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബ്ലൂവെയിൽ ഗെയിം. റഷ്യയിൽ സൃഷ്ടിക്കപ്പെട്ട ഈ ഗെയിമിന് ഈ കേരളത്തിലും ഇരകളുണ്ടെന്ന് സംശയക്കപ്പെടുന്നു. ഇതെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്