- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ ദാനം ചെയ്ത ഏക വൃക്കയും തകരാറിലായി; കോവിഡ് പ്രതിസന്ധിയിൽ ജോലികൂടി കുറഞ്ഞതോടെ ഡയാലിസിസിനും ചികിത്സയ്ക്കും പോലും നിവൃത്തിയില്ലാതെയായി; ജീവൻ നിലനിർത്താൻ ഉദാരമതികളുടെ സഹായം അഭ്യർത്ഥിച്ച് ടെലിവിഷൻ താരം; വീഡിയോ കാണാം
മുംബൈ: കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് ചലച്ചിത്രമേഖല. പ്രത്യേകിച്ചു ഈ മേഖലയിലെ ചെറുകിട തൊഴിലാളികളെ.ഷുട്ടിങ്ങ് മുടങ്ങിയതോടെ അന്നന്ന് കിട്ടുന്ന തുഛമായ വേതനത്തിൽ കഴിഞ്ഞിരുന്നവരുടെ അവസ്ഥ ഏറെ പരിതാപകരമാണ്.ചികിത്സയ്ക്കു പോലും കാശില്ലാതെ ബുദ്ധിമുട്ടുന്നവരും ഇക്കൂട്ടത്തിലുണ്ട്. അത്തരമൊരു ആവശ്യമവുമായി ഉദാരമതികളുടെ കനിവ് തേടുകയാണ് ഹിന്ദി ടെലിവിഷൻ താരം അനായാ സോണി.
നാംകരൺ, ക്രൈം പട്രോൾ തുടങ്ങിയ സീരീസുകളിലൂടെ ശ്രദ്ധനേടിയ നടി അനായാ സോണി വൃക്കരോഗം ബാധിച്ച് ചികിത്സയിലാണ്. കോവിഡ് വന്നതോടെ ഡയാലിസിസിനും ചികിത്സയ്ക്കും പോലും നിവൃത്തിയില്ലാതെയായി.2015 ൽ ഇരുവൃക്കകളും തകരാറിലായതോടെ അനായയ്ക്ക് പിതാവ് വൃക്ക ദാനം ചെയ്തിരുന്നു. എന്നാൽ ആറ് വർഷങ്ങൾ പിന്നിട്ടതോടെ ദാനം ലഭിച്ച ഏക വൃക്കയും തകരാറിലായി.
അനായയുടെ അമ്മയും സഹോദരനും വീടിനോട് ചേർന്ന് ഒരു ചെറിയ തുണി കമ്പനി നടത്തിയിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വീട്ടിലുണ്ടായ തീപ്പിടിത്തത്തിൽ കമ്പനിക്കും വലിയ കേടുപാടുകൾ സംഭവിച്ചു. അതോടെ സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായി. ഇപ്പോൾ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അനായ. അടിയന്തരമായി വൃക്ക മാറ്റിവച്ചില്ലെങ്കിൽ ജീവൻ നഷ്ടമാകും.
ഈ അവസരത്തിലാണ് ഉദാരമതികളുടെ സഹായമഭ്യർത്ഥിച്ച താരം തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. ഹോസ്്പിറ്റലിൽ നിന്നുള്ള വിഡിയോവിലുടെയാണ് താരം അഭ്യർത്ഥന നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ