- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘി ബന്ധം നിഷേധിച്ച അനുശ്രീക്ക് ലാൽ സലാം വിളികളുമായി സൈബർ സഖാക്കൾ? അല്ല അനുശ്രീ സംഘി തന്നെ എന്ന് തെളിവു നിരത്തി ബിജെപിക്കാരും; സംഘി എന്ന് വിളിച്ച് മുസ്ലിം പള്ളിയിൽ നിന്ന് ഇറങ്ങി വന്ന രണ്ട് പേർ തന്നെ തീവ്രവാദിയെ പോലെ നോക്കി എന്നു പറഞ്ഞ അനുശ്രീ ഇസ്ലാം വിരുദ്ധയെന്ന് മുസ്ലിംകൾ: അഭിനയത്തിൽ മിടുക്കിയായ അനുശ്രീയുടെ രാഷ്ട്രീയം തിരഞ്ഞ് സൈബർ ലോകത്ത് യുദ്ധം
നടി അനുശ്രീയുടെ പേരിൽ സൈബർ ലോകത്ത് നടക്കുന്നത് ഒരു ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധമാണോ എന്ന് താരത്തിന്റെ ഫേസ്‌ബുക്ക് പേജിൽ ഒന്നു പോയാൽ ആർക്കും തോന്നാം. നടിയെ കട്ട ഹിന്ദുവാക്കി ബിജെപിക്കാർ എത്തുമ്പോൾ ഇസ്ലാം വിരുദ്ധയാക്കി ചിത്രീകരിച്ച് മുസ്ലിംകളും രംഗത്തുണ്ട്. ഇതും പോരാഞ്ഞ് സംഘി അല്ലെന്ന് പറഞ്ഞ അനുശ്രീയെ തങ്ങളുടെ പ്രിയപ്പെട്ട സംഘി തന്നെ എന്ന് ഉറപ്പിച്ച് ബിജെപിക്കാരും ബിജെപി ബന്ധം നിഷേധിച്ച താരത്തെ ലാൽസലാം വിളിച്ച് എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സൈബർ സഖാക്കളും രംഗത്തുണ്ട്. ആകെ മൊത്തം ടോട്ടൽ അനുശ്രീ പോലും അറിയാതെ അനുശ്രീ ചെയ്ത പല കാര്യങ്ങളും കൈവിട്ടു പോയെന്ന് തന്നെ പറയാം. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിയിൽ ബാലഗോകുലം നടത്തിയ ഘോഷയാത്രയിൽ പങ്കെടുത്തതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ പ്രവർത്തകർ അനുശ്രീയെ വളഞ്ഞിട്ട് ആക്രമിക്കാൻ തുടങ്ങിയത്. ഇതോടെ സംഘി എന്ന പേരിൽ അനുശ്രീയെ പലരും ചിത്രീകരിക്കാനും തുടങ്ങി. ഈസ്റ്റർ ദിനത്തിൽ ലൈവിൽ വന്ന അനുശ്രീ വളരെ നിഷ്‌കളങ്കമായി നടത്തിയ ചില പരാമർശങ്ങളാണ്
നടി അനുശ്രീയുടെ പേരിൽ സൈബർ ലോകത്ത് നടക്കുന്നത് ഒരു ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധമാണോ എന്ന് താരത്തിന്റെ ഫേസ്‌ബുക്ക് പേജിൽ ഒന്നു പോയാൽ ആർക്കും തോന്നാം. നടിയെ കട്ട ഹിന്ദുവാക്കി ബിജെപിക്കാർ എത്തുമ്പോൾ ഇസ്ലാം വിരുദ്ധയാക്കി ചിത്രീകരിച്ച് മുസ്ലിംകളും രംഗത്തുണ്ട്. ഇതും പോരാഞ്ഞ് സംഘി അല്ലെന്ന് പറഞ്ഞ അനുശ്രീയെ തങ്ങളുടെ പ്രിയപ്പെട്ട സംഘി തന്നെ എന്ന് ഉറപ്പിച്ച് ബിജെപിക്കാരും ബിജെപി ബന്ധം നിഷേധിച്ച താരത്തെ ലാൽസലാം വിളിച്ച് എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സൈബർ സഖാക്കളും രംഗത്തുണ്ട്. ആകെ മൊത്തം ടോട്ടൽ അനുശ്രീ പോലും അറിയാതെ അനുശ്രീ ചെയ്ത പല കാര്യങ്ങളും കൈവിട്ടു പോയെന്ന് തന്നെ പറയാം.
കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിയിൽ ബാലഗോകുലം നടത്തിയ ഘോഷയാത്രയിൽ പങ്കെടുത്തതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ പ്രവർത്തകർ അനുശ്രീയെ വളഞ്ഞിട്ട് ആക്രമിക്കാൻ തുടങ്ങിയത്. ഇതോടെ സംഘി എന്ന പേരിൽ അനുശ്രീയെ പലരും ചിത്രീകരിക്കാനും തുടങ്ങി.
ഈസ്റ്റർ ദിനത്തിൽ ലൈവിൽ വന്ന അനുശ്രീ വളരെ നിഷ്‌കളങ്കമായി നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ നടിക്ക് തന്നെ പാരയായി മാറിയിരിക്കുന്നത്. സംഘി എ്‌ന് വിളിച്ച് ലൈവിൽ ചിലർ കമന്റുമായി എത്തിയപ്പോൾ നടി താൻ സംഘിയല്ലെന്ന് തുറന്നടിച്ചു. ഇതോടെ അനുശ്രീ ലൈവിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് വീണ്ടും നടിയെ ആക്രമിക്കുകയാണ് സോഷ്യൽ മീഡിയ.
താൻ പാർട്ടി പ്രവർത്തകയല്ല. ബാലഗോകുലത്തിൽ കുഞ്ഞുന്നാൾ മുതലേ പോകുന്നതാണ്. തന്റെ വീടിനടുത്ത് പള്ളിയുണ്ടായിരുന്നെങ്കിൽ അവിടെ പരിപാടികൾക്ക് പോയേനെ. അടുത്ത ശ്രീകൃഷ്ണ ജയന്തിക്കും താൻ ഫ്രീയാണെങ്കിൽ അവിടുത്തെ പരിപാടികളിൽ പങ്കെടുക്കുമെന്നും അവർ വ്യക്തമാക്കി. തന്റെ നാട്ടിലെ കുട്ടികൾ നടത്തുന്ന പരിപാടിയാണത്. താനൊക്കെകൂടിയാണ് നടത്തുന്നത്. അതിന് സംഘി എന്നൊന്നും വിളിക്കേണ്ട എന്നും അനുശ്രീ പറഞ്ഞു. ഇതോടെ സംഘി ബന്ധം നിഷേധിച്ച അനുശ്രീയെ ലാൽ സലാം വിളികളോടെ പാർ്ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ചില സൈബർ സഘാക്കളും എത്തി.
അനുശ്രീയുടെ പേരിൽ അവകാശവാദവുമായി സംഘികളും പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് സഖാക്കളും ഇസ്ലാം വിരുദ്ധയെന്ന് പറഞ്ഞ് മുസ്ലിംകളും അടികൂടുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് മലയാളികളുടെ ഈ പ്രിയതാരം. സ്വതസിദ്ധമായ രീതിയിൽ സദുദ്ദേശത്തോട് കുടി നടി ചെയ്ത കാര്യങ്ങളാണ് സൈബർ ലോകത്ത് എല്ലാവരും ചേർന്ന് വളച്ചൊടിക്കുന്നത്.
എന്നാൽ ഈരാറ്റുപേട്ടയിൽ ഷൂട്ടിംഗിന് പോയപ്പോൾ തനിക്ക് ഉണ്ടായ ഒരു അനുഭവവും പങ്കുവെച്ചതോടെ കടുത്ത ഹിന്ദുവായ അനുശ്രീ മുസ്ലിം വിദ്വേഷിയാണെന്ന തരത്തിലാണ് ചിലർ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഈരാറ്റുപേട്ടയിൽ വെച്ച് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോൾ കാറിലിരുന്ന തന്നെ മുസ്ലിം പള്ളിയിൽ നിന്നും ഇറങ്ങി വന്ന രണ്ട് ചെറുപ്പക്കാർ തീവ്രവാദിി എന്ന് വിളിച്ചെന്നും ക്രരൂരമായി നോക്കി എന്നുമാണ് അനുശ്രീ പറഞ്ഞത്. പലരും താൻ സംഘിയാണെന്നാണ് കരുതുന്നത്. എന്നാൽ അത്തരം സംഘി ബന്ധമൊന്നും തനിക്കില്ലെന്നും അനുശ്രീ പറഞ്ഞു.
ഇതോടെ ആക്രമണം ഉണ്ടാകുമെന്ന് ഭയന്നാണോ അനുശ്രീ സംഘി ബന്ധം നിഷേധിച്ചതെന്ന് ചോദിച്ചാണ് മറ്റു ചിലർ എത്തിയത്. അതോ സംഘി എന്ന് വിളി കുറച്ചിലാണോ എന്നും ഇവർ ചോദിക്കുന്നു. അതേസമയം ഈരാറ്റു പേട്ടയിൽ തനിക്ക് ഉണ്ടായ അനുഭവം പറഞ്ഞ നടിയെ ശക്തമായി വിമർശിച്ചാണ് മുസ്ലിംകളിൽ ചിലർ രംഗത്തെത്തിയത്. നടിയുടെ പരാമർശം മുസ്ലിം വിരുദ്ധ പരാമർശമായാണ് ഇവർ ഏറ്റെടുത്തത്. സംഘി ആയതുകൊണ്ട് കേരത്തിലെ മുസ്ലിംകൾ അക്രമിച്ച എത്ര പേരെ അനുശ്രീക്കറിയാം..? എന്ന് ഇവർ ചോദിക്കുന്നു.
'ഞാൻ സംഘിയല്ല പക്ഷെ' എന്ന് പറഞ്ഞുകൊണ്ട് കേരളത്തിൽ സംഘികൾക്ക് ജീവിക്കാൻ പറ്റുന്നില്ല എന്ന ധ്വനിയാണ് അനുശ്രീയുടെ വീഡിയോയിൽ ഉള്ളതെന്നാണ് ഇവരുടെ ആരോപണം. തുടർന്ന് നടിയുടെ വീഡിയോയിൽ മുഴുവനും രാഷ്ട്രീയ ചർച്ചകളും ചചീത്തവിളികളും ആണുള്ളത്. എന്നാൽ സ്വത സിദ്ധമായ രീതിയിൽ നാട്ടിൻ പുറത്തെ ഒരു സാധാരണക്കാരിയായി ജീവിക്കുന്ന തന്നെ എന്തിനാണ് സോഷ്യൽ മീഡിയ ഇങ്ങനെ ആക്രമിക്കുന്നതെന്ന് അനുശ്രീക്ക് മാത്രം ഇതുവരെ പിടികിട്ടിയിട്ടില്ല.
താരജാഡകളില്ലാതെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ജനങ്ങളോട് ഇടപെട്ടും അഭിനയിച്ച സിനിമകളിൽ എല്ലാം മികച്ച കഥാപാത്രം കാഴ്‌ച്ച വെച്ചും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവളാണ് അനുശ്രീ. അതുകൊണ്ട് തന്നെ അനുശ്രീയുടെ ആരാധകർ താരത്തെ കുറിച്ചുള്ള ഇത്തരം ആരോപണങ്ങളിൽ അസ്വസ്ഥരാണ്. എന്തിനാണ് അനുശ്രീയെ ഇങ്ങനെ ആക്രമിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.