- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടു പാവാടയും ബൗസും അണിഞ്ഞ് കൈകളിൽ കുപ്പിവളയിട്ട് നാടൻ ലുക്കിൽ അനുശ്രീ; തൃശൂർ വടക്കുന്നാഥ ക്ഷേത്ര പരിസരത്തു നടന്ന താരത്തിന്റെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു: ചിത്രങ്ങൾ അടിപൊളി എന്ന് ആരാധകർ
പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ്, കൈകളിൽ കുപ്പിവളയും തലയിൽ മുല്ലപ്പൂവും ചൂടി നാടൻ ലുക്കിലുള്ള അനുശ്രീയുടെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തൃശൂർ വടക്കുന്നാഥ ക്ഷേത്ര പരിസരമായിരുന്നു ലൊക്കേഷൻ. മെറൂൺ നിറത്തിലുള്ള ബ്ലൗസും വെള്ള കസവു പാവാടയുമായിരുന്നു താരസുന്ദരിയുടെ വേഷം.
ഡ്രസ്സിന് അനുയോജ്യമായ കുപ്പിവളകളും മാലയും മോതിരവും പാദസരവുമാണ് ആക്സസറീസ്. മുടിയിൽ മുല്ലപ്പൂവും ചൂടി നാടൻ സ്റ്റൈലിൽ അനുശ്രീ അതിസുന്ദരിയായാണ് ഫോട്ടോയിൽ ഉള്ളത്. അനുശ്രീ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഫോട്ടോ ഷെയർ ചെയ്തത്. താരത്തിന്റെ ചിത്രം ഏറ്റെടുത്ത ആരാധകർ മികച്ച അഭിപ്രായമാണ പറയുന്നത്.
നിധിൻ നാരായണനാണ് ചിത്രങ്ങൾ പകർത്തിയത്. പിങ്കി വിശാലാണ് മേക്കപ്. സുധി എ.ആർ ഹെയർസ്റ്റൈൽ ചെയ്തിരിക്കുന്നു.
Next Story