- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾക്കെല്ലാവർക്കും കുടുംബവും വ്യക്തിജീവിതവുമുണ്ട്; ആളുകളുടെ ചോദ്യങ്ങളും പരിഹാസങ്ങളും ശ്വാസം മുട്ടിക്കുന്നു, വെറുതെ വിടണം; എനിക്ക് പറയാനുള്ള കാര്യങ്ങൾക്കായി ഞാൻ മറ്റൊരു മാധ്യമത്തെയും ഉപയോഗിച്ചിട്ടില്ല; വ്യാജവാർത്തകളോട് പ്രതികരിച്ച് ആര്യ
തിരുവനന്തപുരം: സൈബർ ലോകത്ത് തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് നടി ആര്യ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ചില വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. അത് തന്നെയും തന്റെ കുടുംബത്തെയും അടുത്ത് നിൽക്കുന്ന പലരെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. തനിക്ക് കിട്ടുന്ന സ്ക്രീൻഷോട്ടുകൾ, ആളുകളുടെ ചോദ്യങ്ങൾ, പരിഹാസങ്ങൾ ഇതെല്ലാം കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശ്വാസം മുട്ടിക്കുകയാണ്. തങ്ങൾക്കും സ്വകാര്യ ജീവിതം ഉണ്ടെന്ന് മനസിലാക്കണമെന്നും വെറുതേ വിടണമെന്നും ആര്യ പറയുന്നു.
ആര്യയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ് ഇങ്ങനെ:
എന്നത്തേയും പോലെ മിണ്ടാതിരിക്കാമെന്നും ഇതും കടന്നുപോകട്ടെയെന്നും ഞാൻ കരുതി, പക്ഷേ കാര്യങ്ങൾ കൈവിട്ടുപോയി, പലരെയും ബാധിക്കുക്കുന്നു. ഞങ്ങൾക്കെല്ലാവർക്കും കുടുംബവും വ്യക്തിജീവിതവുമുണ്ട്. അതിനാൽ ദയവായി എനിക്ക് പറയാനുള്ളത് ശ്രദ്ധിക്കുക, ഞങ്ങളെ വെറുതെ വിടുക. എന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ചില വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. അത് എന്നെയും എന്റെ കുടുംബത്തെയും എന്നോട് അടുത്ത് നിൽക്കുന്ന പലരെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. എനിക്ക് കിട്ടുന്ന സ്ക്രീൻഷോട്ടുകൾ, ആളുകളുടെ ചോദ്യങ്ങൾ, പരിഹാസങ്ങൾ ഇതെല്ലാം കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശ്വാസം മുട്ടിക്കുന്നു.
ഇത് വളരെ സെൻസിറ്റീവായ തികച്ചും വ്യക്തിപരമായ വിഷയമാണെന്ന് ദയവ് ചെയ്ത് മനസിലാക്കണം. എന്റെ ജീവിതത്തെക്കുറിച്ച് ഞാനെന്നും തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ എവിടെ നിയന്ത്രണം വയ്ക്കണം എന്നും എനിക്കറിയാം. എനിക്കെന്തെങ്കിലും പറയണം എന്നുണ്ടെങ്കിൽ ഞാൻ തന്നെ ആ അവസരത്തിൽ മുന്നോട്ട് വന്ന് കാര്യങ്ങൾ നേരിട്ട് പറഞ്ഞിട്ടുണ്ട്. എനിക്ക് പറയാനുള്ള കാര്യങ്ങൾക്കായി ഞാൻ മറ്റൊരു മാധ്യമത്തെയും ഉപയോഗിച്ചിട്ടില്ല. എല്ലാ ഓൺലൈൻ മാധ്യമങ്ങളോടും ഇത്തരം അനാവശ്യമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഓരോരുത്തരോടും ഒരു അഭ്യർത്ഥന ഉണ്ട്. ഈ വാർത്തകളിൽ പല പേരുകളും ഉൾപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്കെല്ലാം സ്വകാര്യ ജീവിതം ഉണ്ടെന്ന് ദയവായി മനസിലാക്കണം. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ദയവായി അവസാനിപ്പിക്കണം. എനിക്കെന്തെങ്കിലും പങ്കുവയ്ക്കണമെങ്കിൽ ഞാനത് നേരിട്ട് എന്റെ സോഷ്യൽ മീഡിയിലൂടെ പങ്കുവയ്ക്കുന്നതായിരിക്കും. ദയവായി ഞങ്ങളെ വെറുതെ വിടണം.
മറുനാടന് ഡെസ്ക്