- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി ജാമ്യം എടുക്കാതെ എങ്ങനെ ജയിൽ മോചിതനായെന്ന് കോടതി; ജയിൽ സൂപ്രണ്ടിനെ വിളിച്ചു വരുത്തി ശകാരിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി ജാമ്യം എടുക്കാതെ എങ്ങനെ ജയിൽ മോചിതനായെന്ന് ചോദ്യമുയർത്തി വിചാരണ കോടതി. മാപ്പു സാക്ഷി വിപിൻ ലാൽ എങ്ങനെ ജയിൽ മോചിതനായെന്നാണ് കോടതി ചോദിച്ചത്.
സംഭവത്തിൽ വിയ്യൂർ ജയിൽ സൂപ്രണ്ടിനെ കോടതി വിളിച്ചു വരുത്തി ശകാരിച്ചു. കേസിൽ മാപ്പ് സാക്ഷിയാക്കിയെങ്കിലും വിപിൻ ലാൽ ജാമ്യം എടുത്തിരുന്നില്ല.ഇയാളെ ജയിലിൽ തന്നെ പാർപ്പിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. എന്നാൽ നേരത്തെയുള്ള മറ്റൊരു കേസിൽ വിപിൻ ലാലിന് ജാമ്യം ലഭിച്ചപ്പോൾ 2018 ൽ വിയ്യൂർ ജയിൽ അധികൃതർ ഇയാളെ മോചിപ്പിക്കുകയായിരുന്നു.
മാപ്പുസാക്ഷിയെ വിട്ടയച്ചത് സംബന്ധിച്ച് തൃപ്തികരമായ മറുപടി നൽകാത്തതിനാലാണ് കോടതി ജയിൽ സൂപ്രണ്ടിനെ ശകാരിച്ചത്. വിപിൻ ലാൽ വിഷയത്തിൽ 11 ന് പ്രോസിക്യൂഷനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.
Next Story