കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് പ്രതി ദിലീപ് സമർപ്പിച്ച ഹർജി അടുത്ത മാസം 18ലേക്ക് മാറ്റി. എറണാകുളം സെഷൻസ് കോടതിയുടേതാണ് നടപടി.

കുറ്റപത്രത്തോടെപ്പം നൽകിയ മുഴുവൻ രേഖകളും തനിക്ക് കൈമാണെമെന്നാണ് ദിലീപിന്റെ ആവശ്യം. ഈ രേഖകളുടെ പട്ടികയും കോടതിയിൽ സമർപ്പിച്ചിരുന്നു. ദിലീപ് ആവശ്യപ്പെട്ട 35 രേഖകളിൽ 7 രേഖകൾ കൈമാറാൻ കഴിയില്ലെന്ന് പൊലീസ് കോടതിയെ നേരഞ്ഞെ അറിയിച്ചിട്ടുണ്ട്.

നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേകൾ പ്രോസിക്യൂഷൻ കൈമാറിയിരുന്നു. ദൃശ്യങ്ങൾ ആവശ്യപ്പെട്ട ദിലീപിന്റെ ഹർജി ഹൈക്കോടതി നേരത്തെ തള്ളുകയും ചെയ്തിരുന്നു. എന്നാൽ സിനിമ ചിത്രീകരണത്തിനായി വിദേശത്ത് പോകണമെന്ന ആവശ്യം അംഗീകരിച്ച് പാസ്‌പോർട്ട് വിട്ടുനൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജർമ്മനിയിലാണ് സിനിമയുടെ ചിത്രീകരണം.