- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൾസർ സുനിയെ കൂടെ നിർത്തി കേസ് അട്ടിമറിക്കാൻ ദിലീപിന്റെ അടുത്ത കേന്ദ്രങ്ങൾ തീവ്രശ്രമത്തിൽ; അഡ്വ. ആളൂരിനെ ഒഴിവാക്കിയാൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് കാണിച്ച് മൂന്ന് അഭിഭാഷകർ സുനിയെ കണ്ടു; ദിലീപിന്റെ ക്വട്ടേഷനല്ലെന്ന് മാറ്റിപ്പറഞ്ഞാൽ കോടികൾ നൽകാമെന്ന് ഓഫറുകൾ; വേണമെങ്കിൽ വക്കാലത്ത് കൈമാറിക്കോളൂ എന്ന് ആളൂർ പറഞ്ഞെങ്കിലും ജയിലിൽ നിന്നും രക്ഷപെടില്ലെന്ന ബോധ്യത്തിൽ മനംമാറി പൾസർ സുനി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ബലിയാടാക്കി രക്ഷപെടാനുള്ള തീവ്രശ്രമത്തിലാണ് ദിലീപിന്റെ കേന്ദ്രങ്ങൾ. അതിന് വേണ്ടി ഉന്നത കേന്ദ്രങ്ങളിൽ നിന്നു തന്നെ വലിയ ഇടപെടൽ നടക്കുന്നുണ്ട്. പൾസർ സുനിയെ കൊണ്ട് മൊഴി മാറ്റി പറയിച്ച് കേസ് ഒതുക്കാനുള്ള ശ്രമങ്ങൾക്കൊപ്പം, ദിലീപിന് കേസുമായി യാതൊരു ബന്ധവുമില്ല എല്ലാം താൻ ആസൂത്രണം ചെയ്തതാണെന്ന് പൾസറിനെ കൊണ്ട് പറയിക്കാനുമുള്ള ശ്രമങ്ങളാണ് ശക്തമായി നടക്കുന്നത്. പൾസറിനെ കൂടെ നിർത്താൻ വേണ്ടി കോടതി വളപ്പിൽ ദിലീപ് അനുകൂലിയായ ഒരു സിനിമാ പ്രമുഖൻ ചുമതലപ്പെടുത്തിയ അഭിഭാഷകർ നീക്കം നടത്തിയതായി സൂചന. ഇന്ന് കോടതിയിൽ ഹാജരാക്കിയ അവസരത്തിൽ മൂന്ന് അഭിഭാഷകർ പൾസർ സുനിയെ സ്വാധീനിച്ച്് വക്കാലത്ത് ഏറ്റെടുക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് അറിയുന്നത്. കോടതിയിൽ കേസ് വിളിക്കുന്നതിന് മുമ്പുള്ള സമയത്ത് ഇവർ പൾസറിന്റെ സമീപമെത്തി സംസാരിച്ചെന്നാണ് ദൃസാക്ഷികള വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്. പൾസർ സുനി തന്റെ അഭിഭാഷകനായ അഡ്വ.ആളൂരിനോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദില
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ബലിയാടാക്കി രക്ഷപെടാനുള്ള തീവ്രശ്രമത്തിലാണ് ദിലീപിന്റെ കേന്ദ്രങ്ങൾ. അതിന് വേണ്ടി ഉന്നത കേന്ദ്രങ്ങളിൽ നിന്നു തന്നെ വലിയ ഇടപെടൽ നടക്കുന്നുണ്ട്. പൾസർ സുനിയെ കൊണ്ട് മൊഴി മാറ്റി പറയിച്ച് കേസ് ഒതുക്കാനുള്ള ശ്രമങ്ങൾക്കൊപ്പം, ദിലീപിന് കേസുമായി യാതൊരു ബന്ധവുമില്ല എല്ലാം താൻ ആസൂത്രണം ചെയ്തതാണെന്ന് പൾസറിനെ കൊണ്ട് പറയിക്കാനുമുള്ള ശ്രമങ്ങളാണ് ശക്തമായി നടക്കുന്നത്.
പൾസറിനെ കൂടെ നിർത്താൻ വേണ്ടി കോടതി വളപ്പിൽ ദിലീപ് അനുകൂലിയായ ഒരു സിനിമാ പ്രമുഖൻ ചുമതലപ്പെടുത്തിയ അഭിഭാഷകർ നീക്കം നടത്തിയതായി സൂചന. ഇന്ന് കോടതിയിൽ ഹാജരാക്കിയ അവസരത്തിൽ മൂന്ന് അഭിഭാഷകർ പൾസർ സുനിയെ സ്വാധീനിച്ച്് വക്കാലത്ത് ഏറ്റെടുക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് അറിയുന്നത്. കോടതിയിൽ കേസ് വിളിക്കുന്നതിന് മുമ്പുള്ള സമയത്ത് ഇവർ പൾസറിന്റെ സമീപമെത്തി സംസാരിച്ചെന്നാണ് ദൃസാക്ഷികള വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്.
പൾസർ സുനി തന്റെ അഭിഭാഷകനായ അഡ്വ.ആളൂരിനോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദിലീപിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയിട്ടുള്ള പ്രമുഖൻ പറഞ്ഞിട്ടാണ് തങ്ങൾ വന്നതെന്നും വക്കാലത്ത് തങ്ങളേ ഏൽപ്പിച്ചാൽ നേട്ടമുണ്ടാവുമെന്നും പറഞ്ഞാണ് അഭിഭാഷകർ തന്നേ സമീപിച്ചതെന്ന് പൾസർ സുനി ആളൂരിനോട് വിശദമാക്കുകയായിരുന്നു.
ഇതറിഞ്ഞപ്പോൾ താൻ വക്കാലത്ത് ഒഴിയാൻ ഒരുക്കമാണെന്നും വേണമെങ്കിൽ വക്കാലത്ത് കൈമാറിക്കോളു എന്നും ആളൂർ പൾസറിനെ അറിയിച്ചെന്നും എന്നാൽ സാർ വക്കാലത്ത് ഒഴിയാതെ മറ്റാരെയും താൻ കേസ് ഏൽപ്പിക്കില്ലന്ന് പൾസർ പ്രതികരിച്ചുവെന്നുമാണ് ലഭ്യമായ വിവരം. തനിക്ക് വമ്പൻ ഓഫറുകളാണ് അഭിഭാഷകർ വാഗ്ദാനം ചെയ്തതെന്നും കേസിൽ തന്നെ മാത്രം കുടുക്കി ദിലീപിനെ രക്ഷിക്കാനുള്ള പ്രമുഖന്റെ തന്ത്രത്തിന്റ ഭാഗമായിരുന്നു ഈ നീക്കമെന്നാണ് കരുതുന്നതന്നും ഇതിന് താൻ കൂട്ടുനിൽക്കില്ലന്നും പൾസർ ആളൂരിനോട് വ്യക്തമാക്കിയതായും അറിയുന്നു.
കേസിൽ പൾസർ സുനി ഒന്നാം പ്രതിയാണ്. കൃത്യം ക്വട്ടേഷനാണെന്ന് സൂചിപ്പിച്ചുള്ള പൾസറിന്റെ മൊഴിയാണ് ദിലീപിനെ കേസിൽ കുടുക്കിയത്. കോടതിയിൽ പൾസർ അനുകൂല നിലപാട് സ്വീകരിച്ചാൽ ദിലീപിനെ കേസിൽ നിന്നും ഊരിയെടുക്കാമെന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് അഭിഭാഷകരെ കൂട്ടുപിടിച്ച് പൾസറിനെ പാട്ടിലാക്കാൻ സിനിമയുമായി അടുത്ത ബന്ധമുള്ളതും ദിലീപിന് വേണ്ടി നിയമനടപടികളുമായി സ്വയം രംഗത്തിറങ്ങുകയും ചെയ്ത പ്രമുഖൻ അരയും തലയും മുറുക്കി രംഗത്തുള്ളതെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.
നേരത്തെ കേസിലെ പ്രതിയായ ഡ്രൈവർ മാർട്ടിനെ കൈയിലെടുത്തു എന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളും പറുത്തുവന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുടുക്കിയത് മുൻ ഭാര്യയും നടിയുമായ മഞ്ജുവാര്യവും സംവിധായകൻ ശ്രീകുമാർ മേനോനും ചേർന്നാണെന്ന് രണ്ടാം പ്രതി മാർട്ടിന്റെ വെളിപ്പെടുത്തിയത്. നടി രമ്യാ നമ്പീശനും ദിലീപിനെ കുടുക്കാനുള്ള കെണിയുണ്ടാക്കിയതിൽ പങ്കാളിയാണെന്നും മാർട്ടിൻ പറയുന്നു. താനുൾപ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യർക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ വേഷവുമെന്നും മാർട്ടിൻ ആരോപിച്ചു. കൊച്ചിയിൽ നടി അക്രമിക്കുന്നതിന് ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു മാർട്ടിൻ. മാർട്ടിൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിലും ഇപ്പോൾ പൾസറിന് പിന്നാലെ നടക്കുന്ന കേന്ദ്രങ്ങളാണെന്നാണ് ലഭിക്കുന്ന സൂചന.
വിചാരണയുടെ ഭാഗമായി ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എത്തിച്ചപ്പോഴാണ് മാർട്ടിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസിൽ ദിലീപ് എടുത്തതിന് സമാനമായ നിലപാടാണ് മാർട്ടിൻ ഇപ്പോൾ എടുക്കുന്നത്. നേരത്തെ മാർട്ടിനെ കേസിൽ മാപ്പുസാക്ഷിയാക്കുന്നത് പോലും പൊലീസ് പരിഗണിച്ചിരുന്നു. പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഏതായാലും കേസിൽ മാർട്ടിന്റെ നിലപാട് വിചാരണയെ ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷൻ പക്ഷം. ശ്രീകുമാർ മേനോനും മഞ്ജുവാര്യർക്കുമെതിരെ പലവിധ ആരോപണങ്ങൾ നേരത്തേയും ഉയർന്നിരുന്നു. ജാമ്യാപേക്ഷയിൽ ദിലീപും മഞ്ജുവിനും ശ്രീകുമാർ മേനോനുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.
ആക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്ന നടിയാണ് രമ്യാ നമ്പീശൻ. ദിലീപിനെ വെട്ടിലാക്കി വിമൻ ഇൻ സിനിമാ കളക്ടീവ് തുടങ്ങിയതിന് പിന്നിലും രമ്യാനമ്പീശൻ ഉണ്ടായിരുന്നു. അമ്മയിൽ നിന്ന് ദിലീപിനെ പുറത്താക്കിയതും രമ്യാ നമ്പീശന്റെ ഇടപെടലിന്റെ ഭാഗമാണ്. അത്തരത്തിലൊരു നടിക്കെതിരെയാണ് മാർട്ടിൻ ആരോപണം ഉന്നയിക്കുന്നത്. ഇന്ന് കോടതിയിൽ ദിലീപ് ഹാജരായില്ല. മാർട്ടിന്റെ ആരോപണത്തോടെ ഈ വിഷയം സിനിമാ ലോകത്ത് വീണ്ടും ചർച്ചയാവുകയാണ്. ദിലീപും മഞ്ജുവാര്യരും തമ്മിലെ വിവാഹ മോചനവുമായി ബന്ധപ്പെട്ട വിഷയമാണ് നടിയെ ആക്രമിച്ച കേസിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. മഞ്ജുവും രമ്യാ നമ്പീശനും അടക്കമുള്ളവർ കേസിലെ പ്രധാന സാക്ഷികളുമാണ്. ഇവരെ സാക്ഷി പറയാനെത്തിക്കാതിരിക്കാനുള്ള തന്ത്രമാണ് ഇത്തരം വെളിപ്പെടുത്തലെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ.
സിനിമാ മേഖലയിലെ നിരവധി പേർ കേസിൽ സാക്ഷികളാണ്. ഇവരെല്ലാം കോടതിയിൽ എത്തിയാൽ പ്രതികൾ ശിക്ഷിക്കപ്പെടും. സാക്ഷിക്കൂട്ടിലെത്തുമ്പോൾ രൂക്ഷമായ ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്ന സാഹചര്യമെത്തിയാൽ പല സാക്ഷികളും കേസിൽ നിന്ന് പിന്മാറും. ഇത് വിചാരണയെ പ്രതികൂലമായി ബാധിക്കും. ഇതിനുള്ള നീക്കത്തിന്റെ ഭാഗമാണ് മാർട്ടിന്റെ വെളിപ്പെടുത്തലെന്നാണ് വിലയിരുത്തൽ. നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നത് വിചാരണ കോടതി ഏപ്രിൽ 11 ലേക്ക് മാറ്റിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ഏതൊക്കെ രേഖകൾ പ്രതിഭാഗത്തിന് നൽകാമെന്ന കാര്യത്തിൽ നിലപാട് അറിയിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.