- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടന്നത് പ്രേക്ഷകരുടെ മനസ്സിൽ എനിക്കെതിരെ വിഷം നിറയ്ക്കാൻ നടത്തിയ ക്വട്ടേഷൻ; മനസ്സ് തകർന്ന് ജീവിതം മടുത്ത അവസ്ഥയിലായിരുന്നു കുറേക്കാലം ഞാൻ; ഇത്രയും ശത്രുക്കൾ ഉണ്ടെന്ന് അറിയില്ലായിരുന്നു; ഓഡിയോ റിലീസിങിനെത്തിയ ദിലീപ് അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിച്ചു
കൊച്ചി: നടിക്കെതിരായ ആക്രമത്തിൽ വിരലുകൾ ചൂണ്ടപ്പെട്ടത് നടൻ ദിലീപിന് നേരെയായിരുന്നു. താര സംഘടനയായ അമ്മയും മമ്മൂട്ടിയും നിർമ്മാതാക്കളുടെ സംഘടനയുമെല്ലാം ദിലീപിനെ അനുകൂലിച്ച് രംഗത്ത് എത്തി. നടക്കുന്നത് ദിലീപിനെതിരായ ഗൂഢാലോചനയാണെന്ന് ഇവർ വിശദീകരിച്ചു. ചമക്കപ്പെടുന്ന കഥകൾക്ക് അനുസരിച്ച് അന്വേഷണം നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിശദീകരിച്ചു. അതിനിടെയിലും അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നത് പ്രമുഖ സൂപ്പർതാരത്തിന് വേണ്ടിയാണെന്ന് റിപ്പോർട്ടുകൾ സജീവമായി. സംഭവത്തിൽ കമലിന്റെ മലക്കം മറിയിലും നിർണ്ണായകമായി. വിഷയത്തിൽ ദിലീപിനെതിരേയും അന്വേഷണം വേണമെന്ന പരോക്ഷ സൂചനയാണ് കമൽ നൽകിയത്. ഇതിനിടെ പൾസർ സുനിയിൽ നിന്ന് പൊലീസ് ദൃശ്യങ്ങൾ കണ്ടെത്തി. ഗൂഡാലോചയിലേക്ക് കാര്യങ്ങളെത്തുമെന്ന സൂചന പൊലീസും നൽകി. ഇതോടെ ദിലീപ് നേരിട്ട് തന്റെ ഭാഗം വിശദീകരിക്കുകയാണ്. കുറച്ചു ദിവസം മുമ്പ് വരെ പൂരങ്ങളുടെ നടുവിലായിരുന്നു. കുറേ ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്. കുറച്ചു കാലം മുമ്പ് എന്റെ കൂടെ
കൊച്ചി: നടിക്കെതിരായ ആക്രമത്തിൽ വിരലുകൾ ചൂണ്ടപ്പെട്ടത് നടൻ ദിലീപിന് നേരെയായിരുന്നു. താര സംഘടനയായ അമ്മയും മമ്മൂട്ടിയും നിർമ്മാതാക്കളുടെ സംഘടനയുമെല്ലാം ദിലീപിനെ അനുകൂലിച്ച് രംഗത്ത് എത്തി. നടക്കുന്നത് ദിലീപിനെതിരായ ഗൂഢാലോചനയാണെന്ന് ഇവർ വിശദീകരിച്ചു. ചമക്കപ്പെടുന്ന കഥകൾക്ക് അനുസരിച്ച് അന്വേഷണം നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിശദീകരിച്ചു. അതിനിടെയിലും അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നത് പ്രമുഖ സൂപ്പർതാരത്തിന് വേണ്ടിയാണെന്ന് റിപ്പോർട്ടുകൾ സജീവമായി. സംഭവത്തിൽ കമലിന്റെ മലക്കം മറിയിലും നിർണ്ണായകമായി. വിഷയത്തിൽ ദിലീപിനെതിരേയും അന്വേഷണം വേണമെന്ന പരോക്ഷ സൂചനയാണ് കമൽ നൽകിയത്. ഇതിനിടെ പൾസർ സുനിയിൽ നിന്ന് പൊലീസ് ദൃശ്യങ്ങൾ കണ്ടെത്തി. ഗൂഡാലോചയിലേക്ക് കാര്യങ്ങളെത്തുമെന്ന സൂചന പൊലീസും നൽകി. ഇതോടെ ദിലീപ് നേരിട്ട് തന്റെ ഭാഗം വിശദീകരിക്കുകയാണ്.
കുറച്ചു ദിവസം മുമ്പ് വരെ പൂരങ്ങളുടെ നടുവിലായിരുന്നു. കുറേ ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്. കുറച്ചു കാലം മുമ്പ് എന്റെ കൂടെ കൂടുതൽ അഭിനയിച്ച സഹപ്രവർത്തക വലിയ ദുരന്തത്തിൽ പെട്ടു. ഇതിൽ പെട്ടത് ഈ നാട്ടുകാരിയാണ്. വളരെ വലിയ ദുരന്തമായിരുന്നു. ഞാൻ ആ നടിയെ വിളിച്ചു സംസാരിച്ചു. പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോൾ എല്ലാം എന്റെ നേരെയായി. അവിടെ പൊട്ടന്നോ ഇവിടെ പൊട്ടുന്നോ എന്ന അവസ്ഥ-എന്ന് പറഞ്ഞാണ് ദിലീപ് സംസാരം തുടങ്ങിയത്. അതിന് ശേഷമാണ് ഗൂഢാലോചനയിലേക്ക് വിശദീകരണം തുടങ്ങിയത്.
നടിക്കെതിരായ ആക്രമണത്തിൽ തന്റെ പേര് വലിച്ചിഴച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് ദിലീപ് പറയുന്നു. കുറ്റക്കാരെ കണ്ടെത്തേണ്ടത് മറ്റാരേക്കാളുമധികം തന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 'തൃശൂരിൽ ജോർജേട്ടൻസ് പൂരം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ ഇമേജ് തകർക്കാനുള്ള ശ്രമമായിരുന്നു പിറകിൽ. തന്റെ പേര് ചേർത്തുവന്നത് ഒരു ഇംഗ്‌ളീഷ് പത്രത്തിലായിരുന്നു. പിന്നീട് മറ്റു മാധ്യമങ്ങളും ഏറ്റുപിടിച്ചു. സത്യമറിയാതെ തന്റെ ഇമേജ് തകർക്കുക മാത്രമായിരുന്നു ലക്ഷ്യം. ഇത്രയധികം ശത്രുക്കൾ തനിക്ക് ഉണ്ടെന്ന് അറിയുമായിരുന്നില്ല. മാധ്യമങ്ങളല്ല പ്രേക്ഷകരാണ് തന്നെ വളർത്തിയതും വലുതാക്കിയതും. അതുകൊണ്ട് കുറ്റവാളിയെ കണ്ടെത്തേണ്ടത് തന്റെ ആവശ്യമാണെന്നും ദിലീപ് പറഞ്ഞു. ഇതിൽ ഇംഗ്ലീഷ് പത്രത്തെ ഇതിലേക്ക് കൊണ്ടു വരുന്നത് ബോധപൂർവ്വമാണെന്ന സൂചനയുമുണ്ട്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി പരസ്യ സംവിധായകനെയാണ് ഇതിലൂടെ ദിപീല് ലക്ഷ്യം വയ്ക്കുന്നത്.
നടി ആക്രമിക്കപ്പെട്ടതിനുശേഷം തനിക്കെതിരായ ഗൂഢാലോചന തുടങ്ങിയത് ബോംബെയിൽനിന്നുള്ള ഒരു ഇംഗ്ലീഷ് പത്രത്തിൽനിന്നാണെന്നാണ് മനസിലാക്കുന്നത്. കേസിൽ തന്നെ ചോദ്യം ചെയ്തു, മഫ്തിയിൽ പൊലീസ് വന്നു എന്നിങ്ങനെ വാർത്തകൾ വന്നു. തന്റെ പ്രേക്ഷകരുടെ മനസിൽ വിഷം കുത്തിവയ്ക്കാനുള്ള ശ്രമങ്ങളാണ് തുടർന്നുണ്ടായത്. താൻ മാധ്യമവേട്ടയുടെ ബലിയാടായി. നടിക്കെതിരായി ക്വട്ടേഷൻ എന്നു വാർത്തകളുണ്ടായിരുന്നെങ്കിലും ക്വട്ടേഷൻ തനിക്കെതിരേയായിരുന്നു. എനിക്കു മകളുണ്ട്, അമ്മയുണ്ട്, സഹോദരിയുണ്ട്. കുറ്റവാളികളെ കണ്ടുപിടിക്കേണ്ടത് മറ്റാരേക്കാളും തന്റെ ആവശ്യമാണെന്നും ദിലീപ് പറഞ്ഞു.
പതിവായി ചില ആരോപണങ്ങൾ വരുന്നത് പോലെ ഇതൊന്നും ഞാൻ മൈൻഡ് ചെയ്തില്ല. എന്നാൽ ചില ദിനപത്രങ്ങൾ ഒന്നാം പേജിൽ എന്റെ പേര് പറയാതെ പറഞ്ഞ് വാർത്തകൾ നൽകി. അപ്പോഴാണ് ഞാൻ ഇതിന്റെ ഗൗരവം മനസ്സിലാക്കിയത്. തന്നെ ചോദ്യം ചെയ്തു എന്ന് പറയുന്ന പത്രക്കാർ എന്നെയോ അന്വേഷണ ഉദ്യോഗസ്ഥരെയോ ഒന്നു വിളിക്കുക പോലും ചെയ്തില്ലെന്നും ദിലീപ് പറഞ്ഞു. തനിക്ക് പതിനേഴ് വയസ്സുള്ള ഒരു മകളുണ്ട്, ഒരു സഹോദരിയും അമ്മയുമുണ്ട്. എന്റെ ജീവിതമെന്താണെന്നോ ഞാൻ എന്താണെന്നോ കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ തുറന്ന പുസ്തകമാണ്.
എന്നാൽ എനിക്കെതിരെ വന്ന ആരോപണങ്ങൾ മനസ്സ് തകർന്ന് ജീവിതം മടുത്ത അവസ്ഥയിൽ വരെ എത്തിച്ചു. എനിക്ക് ഒരു പ്രശ്നമുണ്ടായപ്പോൾ ആരൊക്കെ എനിക്ക് വേണ്ടി വന്നു എന്നു ഞാൻ കണ്ടുവെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്റെ കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകയുടെ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ചുള്ള സത്യാവസ്ഥ പൊലീസ് കണ്ടുപിടിക്കണമെന്നത് മറ്റാരേക്കാളും എന്റെ ആഗ്രഹമാണെന്നും ദിലീപ് പറഞ്ഞു.