ന്യൂഡൽഹി: അസമീസ് നടിയും ഗായികയുമായ ബിദിഷ ബെസ്ബറുവയെ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുഗ്രാമിലെ സുശാന്ത് ലോകിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിലാണ് ബിദിഷയെ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ ഒരു വർഷം നീണ്ട നടിയുടെ കുടുംബ ജീവിതത്തിലെ താളപ്പിഴകളാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് നടിയുടെ കുടുംബം വെളിപ്പെടുത്തി. കുടുംബത്തിന്റെ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിദിഷയുടെ കുടുംബാംഗങ്ങൾ ഗുരുഗ്രാമിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഒരു വർഷം മുമ്പാണ് ഗുജറാത്തുകാരനായ നിഷീത് ഝായെ ബിദിഷ സ്‌നേഹിച്ച് വിവാഹംചെയ്തത്. രൺബീർകപൂർ നായകനായ ജഗ്ഗാ ജാസൂസിൽ നായികയായിട്ടുണ്ട്. അടുത്തിടെ വാടകയ്‌ക്കെടുത്ത വീട്ടിലെ സീലിങ്ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹംകണ്ടെത്തിയത്. ബിദിഷയുടെ അച്ഛൻ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. തുടർന്ന് ഇയാൾ പൊലീസിനെ വിളിച്ച് വിവരംപറയുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോൾ തൂങ്ങി നീൽക്കുന്നത് കാണുകയുമായിരുന്നു.

ഭർത്താവുമായി സ്‌നേഹിച്ചാണ് വിവാഹം കഴിച്ചതെങ്കിലും ഇരുവരും എന്നും വഴക്ക്കൂടുമായിരുന്നു. ബിദിഷയുടെ മൊബൈലും ഫേസ്‌ബുക്കും മറ്റ് സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളുംഎല്ലാം പൊലീസ് നിരീക്ഷിച്ച് വരികയാണ്.