- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹമോചനം നേടി എന്നു പറഞ്ഞാൽ അടിച്ചു പിരിഞ്ഞു എന്നാണ് എല്ലാവരുടേയും മനസിൽ; മകനെ കാണാൻ അദ്ദേഹം ഇപ്പോഴും വീട്ടിൽ വരാറുണ്ട്; ആദ്യമായി മംഗല്യപ്പട്ടിലഭിനയിക്കാൻ സെറ്റിലേക്കു വന്നപ്പോൾ കൂട്ടു വന്നു; വേർപിരിഞ്ഞിട്ടും ഞങ്ങളിന്നും നല്ല സുഹൃത്തുക്കളെന്ന് ചാർമിള
മലയാള സിനിമയിൽ ഒരു കാലത്ത് നായികയായി തിളങ്ങിയ നടിയാണ് ചാർമി. മലയാളത്തിലും തമിഴിലും ഒരു പിടിനല്ല ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞെങ്കിലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ നടിയെത്തേടി എത്തിയിരുന്നില്ല. അതിന് കാരണം സെലക്ടീവാകാത്തത് കാരണമെന്നാണ് താരം പറയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചാർമി തുറന്നു പറയുന്നത്. വിവാഹ മോചനത്തെക്കുറിച്ചും ചാർമി അഭിമുഖത്തിൽ പറയുന്നു. മഴവിൽ മനോരമയിലെ മംഗല്യപ്പട്ട് എന്ന സീരിയലിലൂടെ നായികയിൽ നിന്നും അമ്മ വേഷത്തിലേക്കാണ് ചാർമിയുടെ മടങ്ങി വരവ്. പൊന്നമ്മച്ചേച്ചിയേയും ശ്രീവിദ്യാമ്മയേയുമൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്. നായികയായി റൊമാൻസും ഗ്ലാമറുമൊക്കെ കാണിച്ചാലും അമ്മവേഷമാണ് എന്നും നമ്മുടെ മനസിൽ നിൽക്കുക. കാബൂളിവാലയിലെ വിദ്യചേച്ചിയുടെ അഭിനയം വളരെ ഇഷ്ടമാണ്. വിഷമം സഹിച്ചാണെങ്കിലും മകനോട് തിരിച്ചുപോക്കോളാൻ പറയുന്നത് എന്റെ മനസിൽ തങ്ങിയ കഥാപാത്രമാണ്. പിന്നെ പ്രായം മാറുമ്പോൾ നമ്മൾ അതിനനുസരിച്ച വേഷവും തിരഞ്ഞെടുക്കണം. ചാർമി പറയുന്നു. കുറെ ചാനലുകളിലെ സീരിയലുകളിൽ നിന്നു വിളി വന്
മലയാള സിനിമയിൽ ഒരു കാലത്ത് നായികയായി തിളങ്ങിയ നടിയാണ് ചാർമി. മലയാളത്തിലും തമിഴിലും ഒരു പിടിനല്ല ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞെങ്കിലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ നടിയെത്തേടി എത്തിയിരുന്നില്ല. അതിന് കാരണം സെലക്ടീവാകാത്തത് കാരണമെന്നാണ് താരം പറയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചാർമി തുറന്നു പറയുന്നത്. വിവാഹ മോചനത്തെക്കുറിച്ചും ചാർമി അഭിമുഖത്തിൽ പറയുന്നു.
മഴവിൽ മനോരമയിലെ മംഗല്യപ്പട്ട് എന്ന സീരിയലിലൂടെ നായികയിൽ നിന്നും അമ്മ വേഷത്തിലേക്കാണ് ചാർമിയുടെ മടങ്ങി വരവ്. പൊന്നമ്മച്ചേച്ചിയേയും ശ്രീവിദ്യാമ്മയേയുമൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്. നായികയായി റൊമാൻസും ഗ്ലാമറുമൊക്കെ കാണിച്ചാലും അമ്മവേഷമാണ് എന്നും നമ്മുടെ മനസിൽ നിൽക്കുക. കാബൂളിവാലയിലെ വിദ്യചേച്ചിയുടെ അഭിനയം വളരെ ഇഷ്ടമാണ്. വിഷമം സഹിച്ചാണെങ്കിലും മകനോട് തിരിച്ചുപോക്കോളാൻ പറയുന്നത് എന്റെ മനസിൽ തങ്ങിയ കഥാപാത്രമാണ്. പിന്നെ പ്രായം മാറുമ്പോൾ നമ്മൾ അതിനനുസരിച്ച വേഷവും തിരഞ്ഞെടുക്കണം. ചാർമി പറയുന്നു.
കുറെ ചാനലുകളിലെ സീരിയലുകളിൽ നിന്നു വിളി വന്നിരുന്നു. എല്ലാം ഒരുപോലെ ബോറടി കഥാപാത്രമായിരുന്നു. തറവാടി സ്ത്രീ. എപ്പോഴും കരച്ചിൽ മാത്രമായി വീട്ടിൽ കിടന്നു കറങ്ങുന്ന കഥാപാത്രം. എന്നാൽ മംഗല്യപ്പട്ടിലെ മേനക വ്യത്യസ്ത കഥാപാത്രമാണ്. അവൾ യഥാർഥത്തിൽ പാവമാണ്. എന്നാൽ ഭർത്താവ് അവളിൽക്കൂടി അയാളുടെ ആവശ്യങ്ങൾ നടത്തിക്കുകയാണ്. മറ്റുള്ളവരുടെ മുന്നിൽ അവൾ അഹങ്കാരിയാണ്. എന്നാൽ അവൾ കുടുംബത്തിനും മക്കൾക്കും വേണ്ടി ജീവിക്കുന്നു. മകൻ ഒന്നും ചെയ്യാൻ അറിയാത്ത ഒരു പാവം. മകളാണെങ്കിൽ അടിച്ചുപൊളിച്ചു നടക്കുന്ന ഒരു പെൺകുട്ടിയും.
ഞാനും ഭർത്താവുമായി പിരിഞ്ഞുവെങ്കിലും മോനെ കാണുവാൻ വരും. ഞങ്ങൾ തമ്മിൽ ശത്രുതയൊന്നുമില്ല. വളരെ അടുത്ത സുഹൃത്തുക്കളാണ്. കോടതി മോനോട് ആരോടൊപ്പം പോകണമെന്നു ചോദിച്ചപ്പോൾ അവൻ അമ്മയുടെ കൂടെ എന്നു പറഞ്ഞു, പിന്നെ പൊട്ടിക്കരഞ്ഞു. എന്തിനാണ് കരയുന്നതെന്നു ചോദിച്ചപ്പോൾ ഇനി അപ്പയെ കാണാൻ പറ്റില്ലേ എന്നാണ് അവൻ ചോദിച്ചത്. ഞാൻ പറഞ്ഞു മോന് എപ്പോൾ വേണമെങ്കിലും അപ്പയെ കാണാമെന്ന്.
വിവാഹമോചനം നേടി ഞങ്ങൾ വീട്ടിലെത്തിയപ്പോഴേക്കും ഭർത്താവിന്റെ കോൾ വന്നു. എന്താണെന്നു ചോദിച്ചപ്പോൾ മകനെക്കാണണമെന്നു പറഞ്ഞു. ഞാൻ പറഞ്ഞു വീട്ടിലേക്കുവരൂ, ഭക്ഷണം കഴിച്ചിട്ടു പോകാമെന്ന്. അദ്ദേഹം വീട്ടിലെത്തി ഭക്ഷണം കഴിച്ചാണ് പോയത്. ഇപ്പോൾ വിയറ്റ്‌നാമിലാണ്. ആദ്യമായി മംഗല്യപ്പട്ടിലഭിനയിക്കാൻ സെറ്റിലേക്കു വന്നപ്പോൾ അദ്ദേഹമാണ് കൂട്ടു വന്നത്.
വിവാഹമോചനം നേടി എന്നു പറഞ്ഞാൽ അടിച്ചു പിരിഞ്ഞു എന്നാണ് എല്ലാവരുടേയും മനസിൽ. ഞങ്ങളുടെ വിവാഹ മോചന ഹർജി പരിഗണിക്കുന്ന അന്ന് എനിക്കു നല്ല ചുമയായിരുന്നു. സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ. എന്നാൽ എനിക്ക് വെള്ളം വാങ്ങിത്തന്നത് അദ്ദേഹമാണ്. നിനക്കു വയ്യേ, ഇതാ വെള്ളം കുടിക്ക് എന്നാണദ്ദേഹം പറഞ്ഞത്. അവസാനം വക്കീലന്മാർക്ക് ഭയമായി. ഇനി അവർ പിരിയില്ലേ എന്നോർത്ത്. അവസാനം ഞങ്ങളെ പിരിച്ചു എന്നു പറഞ്ഞാൽ മതി. ചാർമിള പറയുന്നു.