- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോനേ ഇത് എന്തൊരു നോട്ടമായിരുന്നു? സ്ഥിരം പരിപാടിയാണോ..?'; 'നോക്കിയല്ലേ ഉള്ളു ഒന്നും ചെയ്തില്ലല്ലോ' എന്ന് അവന്റെ റിപ്ലൈ! ബസ് യാത്രക്കിടെ തുറിച്ചു നോക്കിയ പയ്യനെ ഓട്ടോക്കാരുടെ സഹായത്തോടെ നടി ദിവ്യ പ്രഭ; പയ്യന് 'എറണാകുളത്തെ ഗവി' കാണിച്ചു കൊടുത്തത് വിവരിച്ച ദിവ്യപ്രഭയുടെ പോസ്റ്റ് വൈറൽ
തിരുവനന്തപുരം: 14 സെക്കന്റ് സ്ത്രീകളെ തുറിച്ചു നോക്കിയാൽ അത് കുറ്റകരമാണെന്ന് വ്യക്തമാക്കിയത് ഋഷിരാജ് സിങ് ഐപിഎസ് ആയിരുന്നു. അന്ന് സിങ് ഈ പരാമർശത്തിന്റെ പേരിൽ ഏറെ പഴി കേൾക്കേണ്ടിയും വന്നു. എന്നാൽ തുറിച്ചുനോട്ടം എത്രത്തോളും വലിയ പ്രശ്‌നമാണെന്ന് വ്യക്തമാക്കുകയാണ് നടി കൂടിയായ ദിവ്യപ്രഭ. ഒരു യാത്രക്കിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചാണ് ദിവ്യപ്രഭ ഫേസ്‌ബുക്കിൽ കുറിച്ചത്. തുറിച്ചു നോക്കിയവന് പണികൊടുത്തിനെ കുറിച്ച് പറയുകയാണ് സിനിമാതാരം ദിവ്യപ്രഭ. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യപ്രഭ തനിക്കുണ്ടായ അനുഭവം പങ്കു വെച്ചത്. പത്തനംതിട്ടയിൽ നിന്നും എറണാകുളം വൈറ്റിലയിലേക്കുള്ള ബസ് യാത്രക്കിടയിലായിരുന്നു നടിയെ തൊട്ട് മുമ്പിലെ സീറ്റിലിരുന്ന യുവാവ് തുറിച്ചു നോക്കിയത്. യാത്രയിലുടനീളം തന്നെ അർത്ഥം വെച്ച രീതിയൽ നോക്കിയവനോട് അതിനെ കുറിച്ച് ചോദിച്ചപ്പോൾ തനിക്കുനേരെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും നടി പറയുന്നു. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടയാളെ ഓട്ടോ റിക്ഷക്കാരുടെ സഹായത്തോടെ പിടിച്ച് പൊല
തിരുവനന്തപുരം: 14 സെക്കന്റ് സ്ത്രീകളെ തുറിച്ചു നോക്കിയാൽ അത് കുറ്റകരമാണെന്ന് വ്യക്തമാക്കിയത് ഋഷിരാജ് സിങ് ഐപിഎസ് ആയിരുന്നു. അന്ന് സിങ് ഈ പരാമർശത്തിന്റെ പേരിൽ ഏറെ പഴി കേൾക്കേണ്ടിയും വന്നു. എന്നാൽ തുറിച്ചുനോട്ടം എത്രത്തോളും വലിയ പ്രശ്‌നമാണെന്ന് വ്യക്തമാക്കുകയാണ് നടി കൂടിയായ ദിവ്യപ്രഭ. ഒരു യാത്രക്കിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചാണ് ദിവ്യപ്രഭ ഫേസ്‌ബുക്കിൽ കുറിച്ചത്.
തുറിച്ചു നോക്കിയവന് പണികൊടുത്തിനെ കുറിച്ച് പറയുകയാണ് സിനിമാതാരം ദിവ്യപ്രഭ. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യപ്രഭ തനിക്കുണ്ടായ അനുഭവം പങ്കു വെച്ചത്. പത്തനംതിട്ടയിൽ നിന്നും എറണാകുളം വൈറ്റിലയിലേക്കുള്ള ബസ് യാത്രക്കിടയിലായിരുന്നു നടിയെ തൊട്ട് മുമ്പിലെ സീറ്റിലിരുന്ന യുവാവ് തുറിച്ചു നോക്കിയത്. യാത്രയിലുടനീളം തന്നെ അർത്ഥം വെച്ച രീതിയൽ നോക്കിയവനോട് അതിനെ കുറിച്ച് ചോദിച്ചപ്പോൾ തനിക്കുനേരെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും നടി പറയുന്നു. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടയാളെ ഓട്ടോ റിക്ഷക്കാരുടെ സഹായത്തോടെ പിടിച്ച് പൊലീസിലേൽപ്പിക്കുകയായിരുന്നു നടി. ടേക്ക് ഓഫ്, നടൻ, ഇതിഹാസ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടയിയാണ് ദിവ്യപ്രഭ. ജൂൺ അഞ്ചാം തിയ്യതിയിട്ട ഫേസ്‌ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.
ദിവ്യപ്രഭയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇന്നലെ പത്തനംതിട്ടയിൽ നിന്ന് എറണാകുളം വയറ്റില വരെ ഉള്ള ലോ ഫ്ളോർ എ.സി. ബസ്സില്, കണ്ടാൽ ഒരു 25 വയസ്സ് തോന്നുന്ന ഒരു ചുള്ളൻ ന്യൂ ജെന് ചെക്കൻ ഒപ്പം ഒരു കൂട്ടുകാരനും! എന്റെ ഓപ്പോസിറ്റ് ആയി സൈഡില് ഇരിക്കുന്നുണ്ടായിരുന്നു. അവന എന്നെ നോക്കി നോക്കി നോക്കി വളരെ ആസ്വദിച്ചാണ് ഇരിക്കുന്നത്. ഒരു മണിക്കൂർ ഞാൻ സഹിച്ചു, ഇനി വല്ല സിനിമയിലും എന്നെ കണ്ട് പരിചയം തോന്നി നോക്കിയതാണെങ്കിലോ. പക്ഷേ പിന്നീട് ഞാൻ ശരിക്കും ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോൾ മനസ്സിലായി അവന്റെ പ്രശ്നം എന്താണെന്ന് സാധാരണയായി എന്നെ ഇങ്ങനെ നോക്കി കൊല്ലുന്നവരെ അവരുടെ നോട്ടം എനിക്ക് സഹിക്കാന് പറ്റുന്നില്ല എന്ന് സൂചിപ്പിക്കണമല്ലോ. അതിനുവേണ്ടി തന്നെ തിരിച്ച് ഞാനും തറപ്പിച്ച് നോക്കാറുണ്ട്. പക്ഷേ അതൊന്നും ഇവിടെ വിലപ്പോയില്ല, ചെക്കൻ ഭീകരൻ ആണെന്ന് അപ്പോൾ മനസ്സിലായി. ഇടവിട്ട് രണ്ടുമൂന്ന് മിനിറ്റ് ഞാനും അവനെ നോക്കി. ദേഷ്യത്തിന്റെ പല വേർസും ഞാൻ അവനിൽ അപ്ലൈ ചെയ്തു, ചെക്കന് ഒരു കൂസലും ഇല്ല.
അവന് അവന്റെ പണി തുടർന്നു. അങ്ങനെ വൈറ്റില എത്തുന്ന വരെ ഇവനെ സഹിച്ചതിന്റെ ഹാങ് ഓവറിന്റെ ഭാഗമായി ഇവനോട് തന്നെ ഇവന്റെ അസുഖം ഒന്ന് ചോദിച്ച് മനസ്സിലാക്കാം എന്ന് വിചാരിച്ചു. വൈറ്റില എത്തി ബസ്സ് ഇറങ്ങിയപ്പോള തന്നെ ഞാൻ വളരെ സമാധാനത്തോടെ ചോദിച്ചു 'മോനേ ഇത് എന്തൊരു നോട്ടമായിരുന്നു.? ഇത് സ്ഥിരം പരിപാടിയാണോ..?' ഇത്രേ ചോദിച്ചുള്ളു.. പക്ഷേ ഇത് കേട്ടപാടെ അവൻ എന്റെ നേരെ ചാടിക്കയറുകയായിരുന്നു.., 'നോക്കിയല്ലേ ഉള്ളു ഒന്നും ചെയ്തില്ലല്ലോ' എന്നായിരുന്നു അവന്റെ റിപ്ലൈ! ഞാൻ ചോദിക്കും എന്ന് അവന് വിചാരിച്ചു കാണില്ല, പക്ഷേ എന്റെ നേരെ അടിക്കാൻ വരുന്നപോലത്തെ അവന്റെ ബിഹേവിയർ കണ്ടപ്പോൾ എനിക്ക് പിന്നെ സഹിക്കാവുന്നതിൽ അപ്പുറം ആയി..
വടകരയിൽ നിന്നും, പത്തനംതിട്ട ഗവി കണ്ടിട്ട് തിരിച്ച് പോകുന്ന വഴി ആണത്രേ ചെക്കന്മാർ ഉടനെ തന്നെ അവിടെ നിന്ന പൊലീസിനോട് കാര്യം പറഞ്ഞു, പക്ഷേ അപ്പോഴേയ്ക്കും അവൻ കടന്ന് കളഞ്ഞു. അവനെ പൊലീസിനെക്കൊണ്ട് പിടിപ്പിക്കാ പറ്റാഞ്ഞ ഫ്രസ്ട്രേഷനിലും വിഷമത്തിലും ദേഷ്യത്തിലും യൂബർ ഓല ഒക്കെ ഉപയോഗിക്കേണ്ടത് പോലും ഞാൻ മറന്നുപോയി. ഞാൻ അമ്മയേയും കൂട്ടി ഒരു ഓട്ടോ വിളിച്ചു അതിൽ കയറി. ഓട്ടോ കുറച്ച് മുന്നോട്ട് എടുത്തപ്പോള് ഓട്ടോയുടെ കണ്ണാടിയിൽ ദേ ലവൻ... അവൻ ഒരു ഓട്ടോയിൽ കയറാന് പോകുന്നു. പിന്നെ ഒന്നും നോക്കിയില്ല, ഞാൻ കയറിയ ഒട്ടോയിലെ ഡ്രൈവർ ചേട്ടനും വൈറ്റില ഹബ്ബിലെ ഓട്ടോ ചേട്ടന്മാരും എല്ലാംകൂടി ഓട്ടോ നിർത്തിച്ച് അവനേയും കൂട്ടുകാരനേയും പിടിച്ച് പൊലീസിന്റെ മുന്നിൽ കൊണ്ട് വന്നു. ബാക്കിയൊക്കെ ഊഹിക്കാമല്ലോ അല്ലേ?
എറണാകുളത്തെ ഗവിയും അവൻ കണ്ടെന്നു വിശ്വസിക്കുന്നു.
ആദ്യമായാണ് നോട്ടം കൊണ്ട് ഞാൻ ഇത്ര ഇറിറ്റേഡായത്. ഇപ്പോള് മനസ്സിലായി 14 സെക്കൻഡിന്റെ പ്രാധാന്യം ഈ ഡിസോഡർ ഉള്ള വല്ല ചെക്കന്മാരും ഉണ്ടെങ്കിൽ ഇപ്പോഴെ പറയുവാണ്. എല്ലാ പെൺകുട്ടികളും നിങ്ങളുടെ ഈ വൃത്തികെട്ട നോട്ടം ഒരു ലിമിറ്റ് കഴിഞ്ഞാൽ സഹിച്ചെന്നു വരില്ല. മൈൻഡ് ഇറ്റ്.