- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വന്തം പെണ്ണിനെ വേറെ ഒരുത്തൻ ലിപ് ലോക്ക് ചെയ്തു; ഇവന് നാണമില്ലേ'യെന്ന് അശ്ലീല കമന്റ്; 'മറ്റൊരാളുടെ കാര്യത്തിൽ ഇടപെടാൻ തനിക്ക് നാണമില്ലെ'യെന്ന് ദുർഗ കൃഷ്ണ
കൊച്ചി: ഭർത്താവ് അർജുൻ രവീന്ദ്രൻ നിർമ്മിക്കുന്ന കുടുക്ക് 2025 എന്ന പുതിയ ചിത്രത്തിലെ ലിപ്ലോക്ക് സീനിനെ കുറിച്ച് സാമൂഹ്യമാധ്യമത്തിൽ വിമർശിച്ച് അശ്ലീല കമന്റിട്ടയാൾക്ക് മറുപടിയുമായി നടി ദുർഗ കൃഷ്ണ.
ഗാനരംഗത്തിൽ മാരനും ഈവും തമ്മിലുള്ള പ്രണയാർദ്രമായ രംഗത്തെ കുറിച്ചും ലിപ്ലോക്ക് സീനിനെ കുറിച്ചുമൊക്കെ ദുർഗ നേരത്തെ തന്നെ സംസാരിച്ചിരുന്നു.
കുടുക്കിലെ ആ പാട്ട് പ്രൊമോട്ട് ചെയ്യാൻ തന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് ഭർത്താവ് അർജുൻ ആയിരുന്നെന്നും ലിപ് ലോക്ക് രംഗമൊന്നും അർജുനെ സംബന്ധിച്ച് പ്രശ്നമുള്ള കാര്യമായിരുന്നില്ലെന്നും ദുർഗ പറഞ്ഞിരുന്നു.
ആ ഗാനരംഗത്തിലെ ലിപ് ലോക്ക് രംഗവുമായി ബന്ധപ്പെട്ടാണ് ഒരാൾ അശ്ലീല കമന്റുമായി രംഗത്തെത്തിയത്. 'സ്വന്തം പെണ്ണിനെ വേറെ ഒരുത്തൻ ലിപ് ലോക്ക് ചെയ്തു, ഇവന് നാണമില്ലേ' എന്നായിരുന്നു വിമർശകന്റെ കമന്റ്.
'മറ്റൊരാളുടെ കാര്യത്തിൽ ഇടപെടാൻ തനിക്ക് നാണമില്ലെ?' എന്നായിരുന്നു ഇതിന് മറുപടിയായി ദുർഗ കുറിച്ചത്. ഭർത്താവ് അർജുൻ രവീന്ദ്രൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകളുടെ ഫോട്ടോ ദുർഗ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിനു നേരെയാണ് വിമർശനം ഉണ്ടായത്.
കൃഷ്ണശങ്കർ, ദുർഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനകം ഹിറ്റായിട്ടുണ്ട്. തെയ്തക തെയ്തക എന്ന് തുടങ്ങുന്ന ഗാനവും 'മാരൻ മറുകിൽ ചോരും' എന്നു തുടങ്ങുന്ന അതിമനോഹരമായ പ്രണയഗാനവും ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു.
കുടുക്കിലെ പാട്ട് പ്രമോട്ട് ചെയ്യാൻ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് അർജുനാണെന്ന് ദുർഗ നേരത്തെ തന്നെ പറഞ്ഞിരുന്നു. അർജുൻ ഭയങ്കര സപ്പോർട്ടീവ് ആയിരുന്നു. അദ്ദേഹത്തിന് അത് ഒരു പ്രശ്നമേ അല്ലായിരുന്നു. സിനിമയിൽ ഒരു ലിപ് ലോക്ക് സീനുണ്ടെന്ന് അർജുനോട് പറഞ്ഞിരുന്നു. പിന്നെ ഞങ്ങളുടെ രണ്ട് പേരുടേയും ടെൻഷൻ ഇത് വീട്ടുകാർ എങ്ങനെ എടുക്കുമെന്നായിരുന്നു.
എന്റെ വീട്ടിൽ പറഞ്ഞപ്പോൾ കുഴപ്പമുണ്ടായിരുന്നില്ല. അർജുൻ തന്നെയാണ് അദ്ദേഹത്തിന്റെ വീട്ടിൽ എനിക്ക് വേണ്ടി സംസാരിച്ചത്. ആ കാര്യത്തിൽ ഞാൻ ലക്കിയായിരുന്നു. അത്രയും സപ്പോർട്ടീവായിരുന്നു.
പിന്നെ ഇത് നമ്മുടെ ജോലിയാണ്. ഇത് ആ സിനിമയ്ക്ക് വേണ്ടി ചെയ്യുന്നതല്ലാതെ ഞങ്ങൾ ഡയറക്ടറോട് പറഞ്ഞു ചെയ്യിപ്പിക്കുന്ന സംഭവമല്ല. മാത്രമല്ല അവിടെ കിച്ചുവും ദുർഗയുമല്ല മാരനും ഈവുമാണ്. രണ്ട് കഥാപാത്രങ്ങൾ തമ്മിലാണ് ആ സംഭവം നടക്കേണ്ടത്. അത് ഞങ്ങളുടെ പേഴ്സണൽ ലൈഫിനെ എഫക്ട് ചെയ്യേണ്ട കാര്യമില്ല. ഭാഗ്യത്തിന് ഞങ്ങൾ രണ്ട് പേർക്കും അങ്ങനെയുള്ള പാർട്ണേഴ്സിനെയാണ് കിട്ടിയിരിക്കുന്നതും, ദുർഗ കൃഷ്ണ പറഞ്ഞു.
ബിലഹരിയാണ് കുടുക്ക് 2025 ഒരുക്കുന്നത്. ഷൈൻ ടോം ചാക്കോ, അജു വർഗീസ്, സ്വാസിക, രഘുനാഥ് പലേരി തുടങ്ങിയവരാണ് 'കുടുക്കിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അള്ള് രാമചന്ദ്രന് ശേഷം ബിലഹരി രാജും കൃഷ്ണശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ 2025ൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.
എസ്.വി. കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. അഭിമന്യൂ വിശ്വനാഥ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
ന്യൂസ് ഡെസ്ക്