- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തു; മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ; താരത്തിന്റെ മരണം, 'ഞാൻ അവസാനിപ്പിക്കുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട' എന്ന് കുറിച്ച് മാസങ്ങൾക്ക് ശേഷം
ബംഗളൂരു: കന്നട നടിയും ബിഗ്‌ബോസ് മത്സരാർഥിയും മോഡലുമായിരുന്ന ജയശ്രീ രാമയ്യ മരിച്ച നിലയിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജയശ്രിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രിയിലാണ് നടി ആത്മഹത്യ ചെയതതെന്നാണ് റിപ്പോർട്ടുകൾ. വിഷാദരോഗത്തിന് നടി ചികിത്സയിലായിരുന്നു
കുടുംബ പ്രശ്‌നങ്ങളും കോവിഡ് വന്നതോടെ സിനിമകളും കുറഞ്ഞതോടെ നടി ഏറെ പ്രയാസത്തിലായിരുന്നു. നേരത്തെ ആരാധകരെയും സിനിമാലോകത്തെയും ആശങ്കയിലാക്കി ജയശ്രീ രാമയ്യ സമൂഹമാധ്യമത്തിൽ ഒരു കുറിപ്പ് പങ്കിട്ടിരുന്നു 'ഞാൻ നിർത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട...' എന്നായിരുന്നു കുറിപ്പ്. സംഭവം ചർച്ചയായതോടെ ജയശ്രീ പോസ്റ്റ് നീക്കം ചെയ്യുകയും താൻ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തു.
അന്നത്തെ സംഭവം ഇങ്ങനെ..
'ഞാൻ അവസാനിപ്പിക്കുന്നു. ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട !', ജയശ്രീ രാമയ്യ ജൂലൈ 22ന് രാവിലെ ഫേസ്‌ബുക്കിൽ കുറിച്ച വരിയായിരുന്നു ഇത്. ഫേസ്‌ബുക്കിൽ 21,000ന് മുകളിൽ ഫോളോവേഴ്‍സ് ഉള്ള ആളാണ് ജയശ്രീ. അതിനാൽ ഈ പോസ്റ്റ് വളരെവേഗം പൊതുശ്രദ്ധയിലെത്തി. ആരാധകർ പോസ്റ്റിനുതാഴെ പ്രിയതാരത്തോട് ആശയവിനിമയം നടത്താൻ ശ്രമിക്കുമ്പോൾ സുഹൃത്തുക്കൾ അവരെ ഫോണിൽ ബന്ധപ്പെടാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ ഫോൺ നമ്പർ ഇടയ്ക്കിടെ മാറ്റുന്ന സ്വഭാവമുള്ള ജയശ്രീയെ അവർക്കൊന്നും ഫോണിൽ ലഭിച്ചില്ല. ആശങ്കയുടെ മണിക്കൂറുകൾ. ഒടുവിൽ ഏതാനും മണിക്കൂറുകൾക്കകം ജയശ്രീയുടെ അക്കൗണ്ടിൽ നിന്ന് പ്രസ്തുത പോസ്റ്റ് അപ്രത്യക്ഷമായി. പകരം മറ്റൊരു പോസ്റ്റ് വന്നു. 'എനിക്കിപ്പോൾ കുഴപ്പമില്ല, സുരക്ഷിതമായി ഇരിക്കുന്നു. എല്ലാവരോടും സ്നേഹം..'
ആത്മഹത്യ സൂചനയാണ് നടി നൽകിയതെന്നും ഉടൻ തന്നെ വെെദ്യസഹായം നൽകണമെന്നുമാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉടൻ തന്നെ ജയശ്രീയുടെ വിഷയത്തിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ജയശ്രീയുടെ സുഹൃത്തായ നടി അശ്വതി ഷെട്ടി സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ''ജയശ്രീ വിഷാദവുമായി കുറച്ചുകാലങ്ങളായി പോരാടുകയാണ്. കുടുംബ പ്രശ്നങ്ങളുമുണ്ട്. കോവിഡ് വന്നതോടെ സിനിമകളും കുറഞ്ഞു. ഇടയ്ക്കിടെ ഫോൺ നമ്പർ മാറ്റുന്നതുകൊണ്ട് ഇപ്പോൾ ജയശ്രീ എവിടെയുണ്ടെന്ന് അറിയാൻ എളുപ്പമായിരുന്നില്ല.
കുറച്ച് കാലങ്ങളായി അവർ ഒറ്റയ്ക്കാണ് താമസിക്കുന്നത്. വിവരങ്ങളറിയാൻ ഞാൻ സാമൂഹിക മാധ്യമത്തിലൂടെ സന്ദേശം അയച്ചു. നന്നായി പോകുന്നുവെന്നായിരുന്നു മറുപടി. എന്നാൽ ജയശ്രീയുടെ കുറിപ്പ് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. നമ്പർ സംഘടിപ്പിച്ച് തുടർച്ചയായി വിളിച്ചപ്പോൾ അവർ ഫോണെടുത്തു. അവർ കരയുകയായിരുന്നു, സുഖമില്ലെന്നായിരുന്നു മറുപടി. ആരാധകരും അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളുമടക്കം ഒട്ടനവധിപേർ ഇപ്പോൾ ആശങ്കിലായിരിക്കുകയാണെന്നും ഫേസ്‌ബുക്ക് പോസ്റ്റ് നീക്കം ചെയ്യണമെന്നും ഞാൻ ആവശ്യപ്പെട്ടു. അത് പ്രകാരമാണ് ജയശ്രീയിപ്പോൾ ഞാൻ സുരക്ഷിതയായി ഇരിക്കുന്നുവെന്ന് കുറിച്ചത്''- അശ്വതി ഷെട്ടി വ്യക്തമാക്കി.