- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിക്കേസിൽ ശശികല ജയിലിലേക്ക് പോകുന്നു; അമ്മയുടെ മരണത്തിനുകൂടി അവർ ഉത്തരം പറയണം; സുപ്രീംകോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ ചിന്നമ്മയ്ക്കെതിരേ നടി ഗൗതമി വീണ്ടും രംഗത്ത്
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനകേസിൽ സുപ്രീംകോടതി ശിക്ഷ വിധിച്ച ശശികല ജയലളിതയുടെ മരണത്തിനുകൂടി ഉത്തരം പറയണമെന്ന് നടി ഗൗതമി. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്ക് നേരത്തേ രണ്ടു വട്ടം കത്തെഴുതിയിട്ടുണ്ട് ഗൗതമി. സുപ്രീംകോടതി വിധി ശശികലയ്ക്ക് തിരിച്ചടിയായതിനു പിന്നാലെ നടി വീണ്ടും രംഗത്തെത്തുകയായിരുന്നു. അഴിമതിക്കേസിൽ ശശികല ജയിലിലേക്ക് പോകുന്നു. എന്നാൽ അമ്മയുടെ മരണത്തിന് കൂടി അവർ ഉത്തരം പറയണമെന്ന് ഗൗതമി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം ആവശ്യപ്പെട്ടത്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. എന്നാൽ കത്തിന് പ്രധാനമന്ത്രി പ്രതികരിക്കാത്തതിൽ ഗൗതമി അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. അനധികൃത സ്വത്ത്കേസിലാണ് വികെ ശശികലയുടെ ശിക്ഷ ശരിവച്ച വിചാരണകോടതി വിധി സുപ്രീംകോടതിയാണ് ശരിവച്ചത്. ശശികലയ്ക്ക് 4 വർഷം തടവുശിക്ഷയും 10 കോടിരൂപ പിഴയും വിധിച്ചു.ശശികല ഉൾപ്പെടെയുള്ള പ്രതികൾ
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനകേസിൽ സുപ്രീംകോടതി ശിക്ഷ വിധിച്ച ശശികല ജയലളിതയുടെ മരണത്തിനുകൂടി ഉത്തരം പറയണമെന്ന് നടി ഗൗതമി. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്ക് നേരത്തേ രണ്ടു വട്ടം കത്തെഴുതിയിട്ടുണ്ട് ഗൗതമി. സുപ്രീംകോടതി വിധി ശശികലയ്ക്ക് തിരിച്ചടിയായതിനു പിന്നാലെ നടി വീണ്ടും രംഗത്തെത്തുകയായിരുന്നു.
അഴിമതിക്കേസിൽ ശശികല ജയിലിലേക്ക് പോകുന്നു. എന്നാൽ അമ്മയുടെ മരണത്തിന് കൂടി അവർ ഉത്തരം പറയണമെന്ന് ഗൗതമി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം ആവശ്യപ്പെട്ടത്.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. എന്നാൽ കത്തിന് പ്രധാനമന്ത്രി പ്രതികരിക്കാത്തതിൽ ഗൗതമി അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി.
അനധികൃത സ്വത്ത്കേസിലാണ് വികെ ശശികലയുടെ ശിക്ഷ ശരിവച്ച വിചാരണകോടതി വിധി സുപ്രീംകോടതിയാണ് ശരിവച്ചത്. ശശികലയ്ക്ക് 4 വർഷം തടവുശിക്ഷയും 10 കോടിരൂപ പിഴയും വിധിച്ചു.ശശികല ഉൾപ്പെടെയുള്ള പ്രതികൾ നടത്തിയത് അഴിമതി തന്നെയാണെന്നാണ് വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയത്. വിധിയുടെ പശ്ചാത്തലത്തിൽ ശശികലയ്ക്ക് 10 വർഷത്തേയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് നടി ഗൗതമിയിൽ നിന്നും ഇത്തരമൊരു ആരോപണം കൂടി ശശികലയ്ക്ക് നേരിടേണ്ടിവന്നത്.



