ഒരുപാട് സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയിച്ച രണ്ട് സിനിമകൾ കൊണ്ട് തന്നെ സൂപ്പർ ഹിറ്റ് താരമായി മാറിയ നടി ഐമ സെബാസ്റ്റ്യൻ വിവാഹിതയായി. ഇന്ന് കൊല്ലത്ത് വച്ചായിരുന്നു ആഘോഷ പൂർവ്വമായ വിവാഹം നടന്നത്. വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സിന്റെ ഉടമ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് ഐമയുടെ വരൻ. കൊല്ലത്ത് വച്ചാണ് വിവാഹം നടന്നത്.

ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലെ അമ്മുവായി പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് ഐമ. പിന്നീട് മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ഉലഹന്നാന്റെ മകൾ ജിനിയുടെ വേഷത്തിലെത്തി.

നർത്തകി കൂടിയായ ഐമയുടെ ആദ്യ ചിത്രമല്ല ജേക്കബിന്റെ സ്വർഗരാജ്യം. 2013ൽ പുറത്തിറങ്ങിയ നേരത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ഇരട്ടസഹോദരി ഐനയ്ക്കൊപ്പം മനു കണ്ണാന്താനത്തിന്റെ ദൂരത്തിലും അഭിനയിച്ചു. ദുബായ് മണിപ്പാൽ സർവകലാശാലയിലെ എം.ബി.എ. വിദ്യാർത്ഥിയാണ്. ഷാർജയിലാണ് താമസം.

കഴിഞ്ഞ ദിവസം ഐമയുടെ ഇരട്ട സഹോദരി ഐനയുടെയും വിവാഹ നിശ്ചയവും നടന്നിരുന്നു.