- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേട്ടന്മാരെ ചേച്ചിമാരെ ഈ പരിപാടി വേഗം നിർത്തിക്കൊ? ഇതൊന്നും കൊണ്ട് എന്റെ കുടുംബ ജീവിതത്തിൽ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല: ഭർത്താവിന്റെ കുടുംബക്കാരെ തേടിപ്പിടിച്ച് തന്നെ കുറിച്ച് മോശം കഥകൾ പ്രചരിപ്പിക്കുന്നവർക്ക് ചുട്ട മറുപടിയുമായി നടി ജ്യോതി കൃഷ്ണ
ഫേസ്‌ബുക്കിലെ ഞെരമ്പു രോഗികൾക്കെതിരെ നടി ജ്യോതി കൃഷ്ണ രംഗത്ത്. തന്റെയും തന്റെ ഭർത്താവിന്റെയും ഫേസ്‌ബുക്ക് ഐഡി ബ്ലോക് ചെയ്ത് തന്നെക്കുറിച്ച് അനാവശ്യം പ്രചരിപ്പിക്കുന്നവർക്കാണഅ ജ്യോതി കൃഷ്ണയുടെ ചുട്ടമറുപടി. ഫേസ്‌ബുക്കിൽ പോസ്റ്റഅ ചെയ്ത വീഡിയോയിലൂടെയാണ് നടി വ്യാജന്മാർക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. തന്നെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചും മോശമായി പ്രചരിപ്പിക്കുന്നവർ എത്രയും പെട്ടെന്ന് ഇത്തരം പരിപാടികൾ നിർത്തുന്നതാണ് നല്ലതെന്ന് ജ്യോതി വീഡിയോയിൽ പറയുന്നു. നിർത്തിയില്ലെങ്കിലും തന്റെ കുടുംബത്തിൽ കാര്യമായിട്ട് ഒന്നും നടക്കാൻ പോണില്ലെന്നും വീഡിയോയിൽ ജ്യോതി വ്യക്തമാക്കി. ഞാൻ ജ്യോതികൃഷ്ണ. കഴിഞ്ഞ നവംബർ 19നായിരുന്നു വിവാഹം. ഞാനിപ്പോൾ ഭർത്താവിന്റെ കൂടെ ദുബായിൽ വന്നിരിക്കുകയാണ്. ഞാൻ ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു വീഡിയോ ഇടുന്നത് എന്നുവച്ചാൽ, പണ്ട്, ഒന്നര വർഷം മുൻപ് ഇതുപോലെ എന്റെ ഒരു ഫോട്ടോ എടുത്ത് മോർഫ് ചെയ്തിട്ട് ഒരാൾ, ആരാണെന്ന് അറിയില്ല, വാട്‌സ് ആപ്പ് വഴിയെല്ലാം അയച്ചുകൊടുക്കുന്നുണ്ടായിരുന്നു.
ഫേസ്‌ബുക്കിലെ ഞെരമ്പു രോഗികൾക്കെതിരെ നടി ജ്യോതി കൃഷ്ണ രംഗത്ത്. തന്റെയും തന്റെ ഭർത്താവിന്റെയും ഫേസ്‌ബുക്ക് ഐഡി ബ്ലോക് ചെയ്ത് തന്നെക്കുറിച്ച് അനാവശ്യം പ്രചരിപ്പിക്കുന്നവർക്കാണഅ ജ്യോതി കൃഷ്ണയുടെ ചുട്ടമറുപടി. ഫേസ്‌ബുക്കിൽ പോസ്റ്റഅ ചെയ്ത വീഡിയോയിലൂടെയാണ് നടി വ്യാജന്മാർക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
തന്നെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചും മോശമായി പ്രചരിപ്പിക്കുന്നവർ എത്രയും പെട്ടെന്ന് ഇത്തരം പരിപാടികൾ നിർത്തുന്നതാണ് നല്ലതെന്ന് ജ്യോതി വീഡിയോയിൽ പറയുന്നു. നിർത്തിയില്ലെങ്കിലും തന്റെ കുടുംബത്തിൽ കാര്യമായിട്ട് ഒന്നും നടക്കാൻ പോണില്ലെന്നും വീഡിയോയിൽ ജ്യോതി വ്യക്തമാക്കി.
ഞാൻ ജ്യോതികൃഷ്ണ. കഴിഞ്ഞ നവംബർ 19നായിരുന്നു വിവാഹം. ഞാനിപ്പോൾ ഭർത്താവിന്റെ കൂടെ ദുബായിൽ വന്നിരിക്കുകയാണ്. ഞാൻ ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു വീഡിയോ ഇടുന്നത് എന്നുവച്ചാൽ, പണ്ട്, ഒന്നര വർഷം മുൻപ് ഇതുപോലെ എന്റെ ഒരു ഫോട്ടോ എടുത്ത് മോർഫ് ചെയ്തിട്ട് ഒരാൾ, ആരാണെന്ന് അറിയില്ല, വാട്‌സ് ആപ്പ് വഴിയെല്ലാം അയച്ചുകൊടുക്കുന്നുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് കിട്ടിയപ്പോൾ ആളുകളിലേയ്ക്ക് എങ്ങനെയാ എത്തിക്കുക എന്നെനിക്ക് അറിയില്ല. ഫേസ്‌ബുക്ക് പേജിലാണ് ഞാനൊരു പോസ്റ്റിട്ടത്. എനിക്ക് നല്ല പിന്തുണയാണ് അന്ന് കിട്ടിയിരുന്നത്. അങ്ങനെയൊരു പിന്തുണ പിന്നെ എനിക്ക് വേറെ എവിടെ നിന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് എന്തായിരുന്നു സത്യം എന്ന് എല്ലാവരും അറിഞ്ഞിരുന്നു.
ഇപ്പോൾ കല്ല്യാണം കഴിഞ്ഞ് ഞാൻ ഭർത്താവിനൊപ്പം സുഖമായി ജീവിക്കുകയാണ്. എന്നിട്ടും ഈ വ്യാജന്മാർ എ്‌നെ വിടാൻ തയ്യാറല്ല. ഇപ്പോൾ എന്റെയും എന്റെ ഭർത്താവിന്റെയും ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തുവച്ചിട്ട് ശ്രീ ഭദ്ര എന്നു പറഞ്ഞിട്ടുള്ള വ്യാജ ഐ.ഡി ഉണ്ടാക്കി എന്റെ ഭർത്താവിന്റെ കുടുംബത്തിലെ ഓരോരുത്തരെയും അന്വേഷിച്ച് കണ്ടുപിടിച്ച് എന്നെ കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ മോശമായ രീതിയിൽ മെസേജുകൾ അയച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളല്ലാതെ ഈ കല്ല്യാണം നടത്തുമോ തുടങ്ങിയ മോശപ്പെട്ട കാര്യങ്ങളാണ് പറയുന്നത്.
എന്തായാലും കല്ല്യാണം കഴിഞ്ഞു. കല്ല്യാണം കഴിയുന്നതിന് മുൻപായിരുന്നെങ്കിൽ എന്തെങ്കിലും കാര്യമുണ്ടാകുമായിരുന്നു. ഇത്രയൊക്കെയായിട്ടും അത് അയച്ചുകൊടുക്കുക എന്നു പറഞ്ഞാൽ അസുഖം വേറെയാണ്. ഇത് ചെയ്യുന്ന ചേട്ടന്റെയോ ചേച്ചിയുടെയോ ഉദ്ദേശം എനിക്ക് അറിയില്ല. നിങ്ങളുടെ ഉദ്ദേശം എന്താണെങ്കിലും അത് വെറുതെയായിപ്പോയി. കാരണം എന്റെ ഭർത്താവാണെങ്കിലും ഭർത്താവിന്റെ വീട്ടുകാരാണെങ്കിലും നിങ്ങൾ മെസേജ് അയച്ച ആരാണെങ്കിലും എനിക്ക് നല്ല പിന്തുണയാണ് നൽകിയതെന്നും ജ്യോതി പറയുന്നു.
വ്യാജന്മാരോട് ജ്യോതിക്ക് പറയാനുള്ളത് ഒന്നാണ്. ചേട്ടാ, ചേച്ചി ഈ പണിയൊക്കെ നിർത്തിയിട്ട് വല്ല ജോലിയൊക്കെ ചെയ്തിട്ട്, മക്കളൊക്കെ ഉണ്ടെങ്കിൽ അവർക്കു വേണ്ടിയിട്ടോ കുടുംബത്തിനു വേണ്ടിയിട്ടോ എന്തെങ്കിലുമൊക്കെ ചെയ്തിട്ട് ജീവിക്കാൻ നോക്ക്. ഒരു കാര്യവുമില്ലാതെ നല്ല രീതിയിൽ ജീവിക്കാൻ പോവുന്ന, നല്ല രീതിയിൽ ജീവിച്ചുപോരുന്ന ആളുകളുടെ കുടുംബത്തിൽ കയറിയിട്ട് എന്തു കാര്യത്തിനാണ് ഇത് ഉണ്ടാക്കുന്നത്. ഇതൊന്നും കൊണ്ട് എന്റെ കുടുംബ ജീവിതത്തിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും ജ്യോതി വീഡിയോയിൽ പറയുന്നു.