- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങുന്നതിനിടെ ഹോട്ടൽ ബോയ് ശരീരത്തിൽ സ്പർശിച്ചെന്ന് നടിയുടെ ആരോപണം; കുറ്റവിചാരണ ലൈവ് ആയി ടിവി ചാനലിൽ
ഭോപാൽ: ഉറങ്ങുമ്പോൾ തന്റെ ശരീരത്തിൽ ഹോട്ടൽ ബോയ് സ്പർശിച്ചെന്ന് നടിയുടെ പരാതി. ടെലിവിഷൻ-സിനിമ നടിയായ ഖുഷി മുഖർജിയാണ് തന്റെ ശരീരത്തിൽ കൗമാരക്കാരനായ ഹോട്ടൽ ജീവനക്കാരൻ സ്പർശിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. ഭോപാലിൽ വച്ചാണ് സംഭവം. രാത്രി ഉറങ്ങുന്നതിനിടെ തന്നെ സ്പർശിച്ച ഹോട്ടൽ ജീവനക്കാരനെ നടി കുറ്റവിചാരണ നടത്തിയത് ലൈവ് ടെലിവിഷൻ
ഭോപാൽ: ഉറങ്ങുമ്പോൾ തന്റെ ശരീരത്തിൽ ഹോട്ടൽ ബോയ് സ്പർശിച്ചെന്ന് നടിയുടെ പരാതി. ടെലിവിഷൻ-സിനിമ നടിയായ ഖുഷി മുഖർജിയാണ് തന്റെ ശരീരത്തിൽ കൗമാരക്കാരനായ ഹോട്ടൽ ജീവനക്കാരൻ സ്പർശിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്.
ഭോപാലിൽ വച്ചാണ് സംഭവം. രാത്രി ഉറങ്ങുന്നതിനിടെ തന്നെ സ്പർശിച്ച ഹോട്ടൽ ജീവനക്കാരനെ നടി കുറ്റവിചാരണ നടത്തിയത് ലൈവ് ടെലിവിഷൻ ഷോയിൽ. പ്രായപൂർത്തിയാകാത്ത ജീവനക്കാരനെയാണ് ഖുഷി മുഖർജിയെന്ന നടി ടിവി ഷോയിൽ വിളിച്ചുവരുത്തി കുറ്റം സമ്മതിപ്പിച്ചത്. ടിവി ഷോയ്ക്കിടെ ജീവനക്കാരനെ നടി തല്ലുകയും ചെയ്തു.
മധ്യപ്രദേശിലെ ഇ ടിവിയിലാണ് സംഭവങ്ങൾ സംപ്രേഷണം ചെയ്തത്. ജീവനക്കാരന്റെ മുഖം പാതി മറച്ച നിലയിലാണ് പ്രദർശിപ്പിച്ചത്. കുറ്റം സമ്മതിച്ചില്ലെങ്കിൽ ജീവനക്കാരന്റെ ജീവിതം നശിപ്പിക്കുമെന്ന് നടി ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുറ്റം സമ്മതിച്ചാൽ മാപ്പുതരാമെന്നും നടി ജീവനക്കാരനോടു പറഞ്ഞു. ഇതെതുടർന്ന് ജീവനക്കാരൻ കുറ്റം സമ്മതിക്കുകയായിരുന്നു.
മധ്യപ്രദേശിലെ ചാനലായ ഇ ടിവി ദൃശ്യങ്ങൾ തൽസമയം സംപ്രേഷണം ചെയ്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ഇതോടൊപ്പം നൽകി. ഷോയ്‌ക്കൊടുവിൽ പൊലീസ് ഇടപെട്ട് ജീവനക്കാരനെ ചോദ്യം ചെയ്യാൻ കൂട്ടിക്കൊണ്ടുപോകുന്നതും കാണാം. ഷോയ്ക്കു മുമ്പുതന്നെ നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ആരോപണങ്ങൾ കളവാണെന്നും പേരെടുക്കാൻ നടി നൂണക്കഥ കെട്ടിച്ചമയ്ക്കുകയായിരുന്നെന്നുമാണ് ജീവനക്കാരൻ പറയുന്നത്.
ഹോട്ടലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നടിയെ മുറി തുറന്നെത്തിയ ജീവനക്കാരൻ കയറിപ്പിടിക്കുകയായിരുന്നെന്നാണ് പരാതി. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. നടിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ മറ്റു റൂമുകളിലൂള്ളവരാണ് ജീവനക്കാരനെ ഓടിച്ചിട്ടു പിടിച്ചത്. നടി മദ്യലഹരിയിലായിരുന്നെന്നും താൻ തുറന്നുകിടന്ന മുറി അടയ്ക്കാൻ ശ്രമിച്ചപ്പോൾ ശബ്ദം കേട്ടുണർന്ന് ഒച്ചവയ്ക്കുകയായിരുന്നെന്നുമാണ് ജീവനക്കാരൻ പറയുന്നത്. ഹോട്ടലിന്റെ പേരു കളങ്കപ്പെടുത്തി സൽപേരു നേടാനുള്ള നടിയുടെ ശ്രമമാണിതെന്ന് ഹോട്ടൽ മാനേജരും പ്രതികരിച്ചു.
തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ഖുഷി. തന്റെ ആദ്യബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാനാണ് ഭോപാലിലെത്തിയത്. സംഭവം ഇടിവിയിൽ അറിയിച്ചതിനെത്തുടർന്ന് ലൈവ് ഷോ നടത്തിയാൽ സംപ്രേഷണം ചെയ്യാമെന്ന് നടിയോട് പറയുകയായിരുന്നു. ഇതെതുടർന്നാണ് ടിവിയിൽ ലൈവായി കുറ്റവിചാരണ നടത്തിയത്.