- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഴ്‌സലോണയിലെ ഭീകരാക്രമണത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരിൽ ഇന്ത്യൻ വംശജയായ നടിയും; ആക്രമണം നടക്കുമ്പോൾ ഭയന്നുവിറച്ച ലൈല റൗസ് ഒളിച്ചത് ഭക്ഷണശാലയിലെ ഫ്രീസറിനുള്ളിൽ; റസ്റ്റോറന്റ് അധികൃതർക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്ത് നടി
ബാഴ്‌സലോണ: യൂറോപ്പിനെ ആകെ നടുക്കിയ ഭീകരാക്രമണമായിരുന്നു ബാഴ്‌സലോണയിൽ നടന്നത്. ഈ ഞെട്ടിക്കുന്ന ആക്രമണത്തിന്റെ ഭീതിപ്പെടുത്തുന്ന ഓർമ്മകളിൽ നിന്നും ഇനിയും ആരും മുക്തമായിട്ടില്ല. ഈ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് ഇന്ത്യൻ വംശജയായ നടിയും മോഡലുമായി ലൈല റൗസ്. ജീവൻ തിരിച്ചു കിട്ടിയ കാര്യം വെളിപ്പെടുത്തി നടി ട്വീറ്റ് ചെയ്തതോടെയാണ് ഭീകരാക്രമണം നടക്കുമ്പോൾ ബ്രിട്ടീഷ് നടിയും സ്ഥലത്തുണ്ടെന്നറിഞ്ഞത്. ഫ്രീസറിൽ കയറി ഒളിച്ചാണ് നടി രക്ഷപെട്ടത്. ഇക്കാര്യം അവർ ട്വിറ്ററിലൂടെ പങ്കുവെച്ചു. സുഹൃത്തിനൊപ്പം നഗരം ചുറ്റാനിറങ്ങിയതായിരുന്നു റൗസ്. ആൾക്കൂട്ടത്തിലേക്ക് അക്രമികൾ വാഹനം ഇടിച്ചു കയറ്റിയപ്പോൾ റൗസ് സമീപത്ത് തന്നെയുണ്ടായിരുന്നു. പേടിച്ച നടി ഒരു ഭക്ഷണശാലയിലെ ഫ്രീസറിനുള്ളിൽ കയറി ഒളിച്ചു. 'ആളുകളുടെ നിലവിളി ഞാൻ കേൾക്കുന്നുണ്ടായിരുന്നു. പിന്നീട് വെടിയൊച്ചയും പൊലീസിന്റെ ശബ്ദവും തിരിച്ചറിഞ്ഞു. പക്ഷെ എനിക്ക് അനങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല'- റൗസ് പറഞ്ഞു. ആക്രമണത്തിൽ നിന്നും രക്ഷപെടാൻ വേണ്
ബാഴ്‌സലോണ: യൂറോപ്പിനെ ആകെ നടുക്കിയ ഭീകരാക്രമണമായിരുന്നു ബാഴ്‌സലോണയിൽ നടന്നത്. ഈ ഞെട്ടിക്കുന്ന ആക്രമണത്തിന്റെ ഭീതിപ്പെടുത്തുന്ന ഓർമ്മകളിൽ നിന്നും ഇനിയും ആരും മുക്തമായിട്ടില്ല. ഈ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് ഇന്ത്യൻ വംശജയായ നടിയും മോഡലുമായി ലൈല റൗസ്. ജീവൻ തിരിച്ചു കിട്ടിയ കാര്യം വെളിപ്പെടുത്തി നടി ട്വീറ്റ് ചെയ്തതോടെയാണ് ഭീകരാക്രമണം നടക്കുമ്പോൾ ബ്രിട്ടീഷ് നടിയും സ്ഥലത്തുണ്ടെന്നറിഞ്ഞത്. ഫ്രീസറിൽ കയറി ഒളിച്ചാണ് നടി രക്ഷപെട്ടത്. ഇക്കാര്യം അവർ ട്വിറ്ററിലൂടെ പങ്കുവെച്ചു.
സുഹൃത്തിനൊപ്പം നഗരം ചുറ്റാനിറങ്ങിയതായിരുന്നു റൗസ്. ആൾക്കൂട്ടത്തിലേക്ക് അക്രമികൾ വാഹനം ഇടിച്ചു കയറ്റിയപ്പോൾ റൗസ് സമീപത്ത് തന്നെയുണ്ടായിരുന്നു. പേടിച്ച നടി ഒരു ഭക്ഷണശാലയിലെ ഫ്രീസറിനുള്ളിൽ കയറി ഒളിച്ചു. 'ആളുകളുടെ നിലവിളി ഞാൻ കേൾക്കുന്നുണ്ടായിരുന്നു. പിന്നീട് വെടിയൊച്ചയും പൊലീസിന്റെ ശബ്ദവും തിരിച്ചറിഞ്ഞു. പക്ഷെ എനിക്ക് അനങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല'- റൗസ് പറഞ്ഞു.
ആക്രമണത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി ഓടിക്കയറിയ റസ്‌റ്റോറന്റിലെ ജീവനക്കാരോടും അവർ നന്ദി പറഞ്ഞു. പ്രശസ്ത ബ്രിട്ടീഷ് സ്‌നൂക്കർ താരം റോണി ഒ സുള്ളിവന്റെ ബാര്യയാണ് റൗസ്. അപകടം കൂടാതെ രക്ഷപെട്ടതിന് എല്ലാവരോടും അവർ നന്ദി പറഞ്ഞു.
ബാഴ്‌സലോണയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലാസ് റംബ്ലാസിനു സമീപം നടന്ന ആക്രമണത്തിൽ 14 പേരാണ് കൊല്ലപ്പെട്ടത്. നൂറ് പേർക്ക് പരിക്കേറ്റു. കാൽനടയാത്രികരുടെ ഇടയിലേക്ക് വാൻ ഇടിച്ചുകയറ്റിയ ഭീകരൻ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ എട്ട് പ്രതികളെ നഗരത്തിൽ നിന്ന് തന്നെ പിടികൂടി. അതിൽ അഞ്ച് പേർ എറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മൂന്ന് പേർ അറസ്റ്റിലാണ്.
വിനോദസഞ്ചാരികൾ കാൽനടയായിമാത്രം സഞ്ചരിക്കുന്ന തെരുവെന്ന രീതിയിലാണ് ലാസ് റംബ്ലാസ് പ്രശസ്തമായത്.
സ്‌പെയിനിലെ വിനോദസഞ്ചാര മേഖലയ്ക്കുനേരേ ഈയിടെയായി തദ്ദേശീയരുടെ ഭീഷണിയുണ്ട്. വിനോദസഞ്ചാരം പ്രാദേശികതയെ കൊല്ലുന്നു എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധങ്ങൾ ഉയരുന്നത്. യൂറോപ്പിലെ വിവിധ നഗരങ്ങളിൽ ഒരുവർഷത്തിനിടെയുണ്ടായ സമാന ആക്രമണങ്ങളിൽ നൂറോളംപേർ കൊല്ലപ്പെട്ടിട്ടുണ്ട്.